തനിക്ക് റാംസെ ഹണ്ട് സിന്ഡ്രോമാണെന്ന വെളിപ്പെടുത്തലുമായി ഗായകന് ജസ്റ്റിന് ബീബര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും 28കാരനായ ഗായകന് പറയുന്നു. ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, റാംസെ ഹണ്ട് സിന്‍ഡ്രോം മുഖത്ത് പക്ഷാഘാതമോ പുറം ചെവിയില്‍ ചുണങ്ങോ ഉണ്ടാക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ അവസ്ഥയാണ്. ചിക്കന്‍പോക്സിനും ഷിംഗിള്‍സിനും കാരണമാകുന്ന വാരിസെല്ല-സോസ്റ്റര്‍ വൈറസാണ് ആര്എച്ച്എസും ഉണ്ടാക്കുന്നത്. മുഖത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്ന നാഡിയെ വൈറസ് ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗുരുതരവും വേദനാജനകവുമായ ഈ രോഗം ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതിനും കാരണമാകും. ‘നിങ്ങള്‍ എന്റെ മുഖത്ത് കാണുന്നതുപോലെ എനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ആണ്. ഈ വൈറസ് എന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിക്കുകയും എന്റെ മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തു. ഈ അവസ്ഥ എന്റെ മുഖത്തിന്റെ ഒരു വശം തളര്‍ത്തി, ഒരു കണ്ണ് ചിമ്മുന്നതിനും,…
Read MoreTag: disorder
ദിലീപിന് പണ്ടു മുതലേ ഈ അസുഖമുണ്ടായിരുന്നു; മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍ ഇതു ചിന്തിക്കണം; സംവിധായകന് ജോസ് തോമസിന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായിട്ട് ഒരു മാസം പിന്നിടുന്നു. ഈ അവസരത്തില്‍ നടന്റെ ആരോഗ്യനില അതീവമോശമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും വെളിയില്‍ വന്നിരുന്നു. പിന്നീട് ഇത് കള്ളമാണെന്ന ആരോപണവുമുണ്ടായി. എന്നാല്‍ ദിലീപിന്റെ രോഗാവസ്ഥയെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന് ജോസ് തോമസ് രംഗത്തെത്തിയതോടെ സംഭവത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. ദിലീപിന് ഫ്ലൂയിഡ് കുറഞ്ഞു പോയെന്നും തല കറക്കമാണെന്നുമുള്ള റിപ്പോര്‍ട്ടുകളെ ശരി വെയ്ക്കുന്നതാണ് ജോസ് തോമസിന്റെ പോസ്റ്റ്. തനിക്ക് പരിചയമുള്ളപ്പോള്‍ മുതല്‍ ദിലീപിന് ഈ രോഗ ലക്ഷണം ഉണ്ടായിരുന്നെന്നും ജോസ് തോമസ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ‘വെര്‍ട്ടിഗോ’ എന്ന അസുഖവും ബാലന്‍സിങ് പ്രോബ്ലവും ഉള്ള ആളാണ് ഞാന്‍. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആള്. ഛര്‍ദിയും തലകറക്കവും തുടങ്ങിയാല്‍ മരിച്ചാല്‍മതിയെന്ന് തോന്നി പോകും. ഞാന്‍ ഇത് പറയാന്‍ കാരണം ജയിലില്‍ ദിലീപ് ഇതനുഭവിക്കുകയാണ്. സുരക്ഷ കാരണങ്ങളാല്‍ ആശുപത്രിയില്‍…
Read More