പട്രോളിംഗ് നടത്തിയ എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസില്‍ ജില്ലാ പഞ്ചായത്ത് അംഗം പിടിയില്‍. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗമായ മുസ്ലിംലീഗ് നേതാവ് അബ്ദുള്‍ റഹ്മാന് ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് എസ്ഐക്കു നേരെ ആക്രമണം ഉണ്ടായത്. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ പട്രോളിംഗ് നടത്തുന്നതിനിടെ പോലീസുകാരെ അഞ്ചംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മഞ്ചേശ്വരം എസ്ഐ പി അനൂപിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പോലീസ് സ്ഥലത്തെത്തിയത്. ആളുകളോട് പിരിഞ്ഞു പോകാന്‍ നിര്‍ദേശിച്ചുവെങ്കിലും ഇതിനു കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ആക്രമിക്കുകയുമായിരുന്നുവെന്നും പോലീസ് പറയുന്നു.
Read More