ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അര്‍ച്ചന കവി. ലാല്‍ജോസ്-എംടി ടീമിന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടി പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി. എന്നാല്‍ നീലത്താരമരയ്ക്കു സമാനമായ ഒരു പ്രഭാവം ഉണ്ടാക്കാന്‍ താരത്തിന്റെ പിന്നീടു വന്ന മിക്ക സിനിമകള്‍ക്കും കഴിഞ്ഞില്ല. മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയെങ്കിലും ആ വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ നടിയുടെ അവസരങ്ങള്‍ കുറഞ്ഞു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമാലോകത്തു നിന്നും തല്‍ക്കാലത്തേക്ക് വിടവാങ്ങുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. 2021ല്‍ അഭീഷുമായി അര്‍ച്ചന വിവാഹബന്ധം…
Read MoreTag: divorce
ഭാര്യ എയ്ഡ്സ് രോഗിയാണെന്ന് കള്ളം പറഞ്ഞു വിവാഹമോചനശ്രമം ! ഹര്‍ജി തള്ളി കോടതി…
ഭാര്യ എച്ച്ഐവി പോസിറ്റീവാണെന്ന് കള്ളം പറഞ്ഞ് വിവാഹ മോചനത്തിനു ശ്രമിച്ചയാളുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭാര്യ രോഗിയാണെന്നും താന്‍ അതിന്റെ മാനസിക പ്രയാസത്തിലാണെന്നുമുള്ള വാദം തെളിയിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി. ഭാര്യ എയ്ഡ്സ് രോഗിയാണെന്നു ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഇയാള്‍ നല്കിയ ഹര്‍ജി കുടുംബ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ രോഗിണിയാണെന്നു തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കാന്‍ ഇയാള്‍ക്കായില്ല. വിവാഹ ബന്ധം പുനസ്ഥാപിക്കാനാവാത്ത വിധം തകര്‍ന്നതായി സ്ഥാപിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. 2003ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്നു മുതല്‍ തന്നോടും കുടുംബത്തോടും മോശമായാണ് ഭാര്യ പെരുമാറുന്നതെന്ന് ഹര്ജിക്കാരന് വാദിച്ചു. ഭാര്യയ്ക്ക് ക്ഷയരോഗമുണ്ടെന്നും ഇയാള്‍ പറഞ്ഞു. 2005ല്‍ നടത്തിയ പരിശോധനയില്‍ ഭാര്യ എച്ച്ഐവി പോസിറ്റിവ് ആണെന്നു കണ്ടെത്തി. ഇനിയും ഇവര്‍ക്കൊപ്പം കഴിയാനാവില്ലെന്നും ഭര്‍ത്താവ് ബോധിപ്പിച്ചു. എന്നാല്‍…
Read Moreവിവാഹ മോചന സമയത്ത് വേറിട്ട ആവശ്യവുമായി ഭര്‍ത്താവ്; അത് നടക്കില്ലെന്ന് കട്ടായം പറഞ്ഞ് ഭാര്യ…
ദമ്പതികള്‍ വിവാഹമോചിതരാകുന്ന സമയത്ത് ഇരുവശത്തു നിന്നും പല പല ഡിമാന്‍ഡുകള്‍ വരാറുണ്ട്. എന്നാല്‍ വിവാഹ മോചനസമയത്ത് ഭര്‍ത്താവിന്റെ വ്യത്യസ്തമായ ആവശ്യം കേട്ട് അമ്പരന്നിരിക്കുകയാണ് യുഎസിലെ യൂട്ടാ സ്വദേശിയായ ലിന്‍ഡ്സെ മാര്‍ഷ്. ലിന്‍ഡ്സേയുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ആല്‍ബമാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ആല്‍ബത്തിലുള്ളത്. വളരെ സ്വകാര്യമായ ചിത്രങ്ങളും ഇതിലുണ്ട്. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന കുറിപ്പും മാര്‍ഷ് ചിത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. 2021 ലാണ് 25 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം മാര്‍ഷ് വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്. എന്നാല്‍, ഭാര്യയുടെ ഓര്‍മയ്ക്കായി സ്വകാര്യ ചിത്രങ്ങളടങ്ങിയ ആല്‍ബം വേണമെന്നായിരുന്നു ക്രിസിന്റെ ആവശ്യം. ചിത്രങ്ങള്‍ സ്വകാര്യമാണെന്നും അത് വലിയ നിരാശയുണ്ടാക്കുന്നതായും മാര്‍ഷ് പറഞ്ഞു. സമാന സാഹചര്യത്തിലൂടെ ആരെങ്കിലും കടന്നു പോകുന്നുണ്ടെങ്കില്‍ അവര്‍ക്കായി ഈ അനുഭവം പങ്കുവയ്ക്കുകയാണെന്നും മാര്‍ഷ് പറഞ്ഞു. അതേസമയം ആല്‍ബം നല്‍കാനാകില്ലെന്ന് ലിന്‍ഡ്സെ വ്യക്തമാക്കി. ‘ആല്‍ബം ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിപ്പോയി. അത്…
Read Moreവിവാഹമോചനം നേടിയ 18 പുരുഷന്മാരുടെ അര്‍മാദം ! സംഘത്തിലുള്ളത് ഒരു ദിവസം മുതല്‍ 30 വര്‍ഷം വരെ വിവാഹജീവിതം നയിച്ചവര്‍;ക്ഷണക്കത്ത് വൈറല്‍…
വിവാഹവും വിവാഹമോചനവും സമൂഹത്തില്‍ സാധാരണമാണെങ്കിലും ചില വിവാഹങ്ങളും വിവാഹമോചനങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. നീണ്ട വിവാഹമോചന പോരാട്ടങ്ങള്‍ക്ക് ശേഷം പങ്കാളിയില്‍ നിന്നും വിവാഹമോചനം നേടിയ 18 പുരുഷന്മാര് സംഘടിപ്പിക്കുന്ന ആഘോഷമാണ് വിഷയം. വിവാഹമോചനത്തിന് ശേഷം തങ്ങളുടെ ജീവിതം അവസാനിച്ചിട്ടില്ലെന്നും അവര്‍ക്ക് ‘ശിഷ്ടജീവിതം മികച്ച രീതിയില്‍ തുടരാന്‍’ കഴിയുമെന്നും ആളുകളെ ‘പ്രചോദിപ്പിക്കും’ എന്നും സംഘാടകര്‍ പറയുന്നു ഇതിനോട് പ്രതികരിക്കാന്‍ വനിതാ കമ്മീഷനെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍, എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പ് വിഷയം ചര്‍ച്ച ചെയ്യട്ടെ എന്നായിരുന്നു പാനല്‍ അംഗങ്ങള്‍ പറഞ്ഞത്. സാമ്പത്തികം, സാമൂഹികം, കുടുംബം, മാനസികം എന്നിങ്ങനെ പല മേഖലകളിലും പോരാടി ഒരാള്‍ക്ക് ഈ ‘സ്വാതന്ത്ര്യം’ ലഭിക്കുമ്പോള്‍ അത് ആഘോഷിക്കേണ്ടതുണ്ടെന്ന് സംഘാടകര്‍ വാദിക്കുന്നു. വിവാഹമോചന കേസുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പുരുഷന്മാര്ക്കായി ഹെല്‍പ്പ് ലൈന്‍ നടത്തുന്ന ഭോപ്പാലിലെ ഭായ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന…
Read Moreഭാര്യ തടിച്ചിയാകുന്നു ! വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍…
ഭാര്യയ്ക്ക് വലിയതോതില്‍ വണ്ണം കൂടുന്നുവെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. മീററ്റിലാണ് സംഭവം. സല്മാന് എന്ന യുവാവാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഇതിനു പിന്നാലെ തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യ നസ്മ പോലീസിനെ സമീപിച്ചു. തനിക്ക് സല്‍മാനൊപ്പം ജീവിക്കണമെന്നും അതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും നസ്മ ആവശ്യപ്പെടുന്നു. ദമ്പതികള്‍ക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. തന്നെ തടിച്ചി എന്നു വിളിച്ച് ഭര്‍ത്താവ് കളിയാക്കുക പതിവാണെന്നും, ഒരുമാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി സല്മാന് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു.
Read Moreഭാര്യ ഭര്‍ത്താവിന്റെ ഓഫീസില്‍ പോയി പ്രശ്നമുണ്ടാക്കുന്നത് പൊറുക്കാനാവാത്ത തെറ്റ് ! വിവാഹമോചനത്തിനു ഹേതു എന്ന് ഹൈക്കോടതി
ഭര്‍ത്താവിന്റെ ഓഫീസിലെത്തി ഭാര്യ മോശം ഭാഷയില്‍ സംസാരിക്കുന്നത് വലിയ തെറ്റെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച റായ്പൂര്‍ കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കുടുംബ കോടതി വിധിക്കെതിരേ ഭാര്യ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഭര്‍ത്താവിന് ഓഫീസിലെ സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ മന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെ സ്ഥലം മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതും ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി വിലയിരുത്തി. ഭര്‍ത്താവ് മരിച്ച മരിച്ച 34കാരിയെ 2010ല്‍ ആണ് 32കാരനായ ഹര്ജിക്കാരന് വിവാഹം കഴിച്ചത്. എന്നാല്‍ അധികം വൈകാതെ വിവാഹ മോചന ഹര്‍ജിയുമായി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും കാണുന്നതിനെ ഭാര്യ എതിര്‍ക്കുന്നു എന്നത് ഉള്‍പ്പെടെ ഒട്ടേറെ കാരണങ്ങളാണ് വിവാഹ മോചനത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. 2019ല്‍ വിവാഹ മോചനം അനുവദിച്ച് കുടുംബ കോടതി…
Read Moreഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ട് ! വിവാഹമോചന വാര്‍ത്തയോട് പ്രതികരണവുമായി വീണാ നായര്‍…
കഴിഞ്ഞ കുറെക്കാലമായി മലയാളം സിനിമാ സീരിയല്‍ രംഗത്ത് സുപരിചിതയായ താരമാണ് വീണാ നായര്‍. ബിഗ് ബോസ് മലയാള രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് വീണ നായരെ ആളുകള്‍ കൂടുതല്‍ അടുത്തറിയുന്നത്. സീരിയലുകളിലൂടെയാണ് തുടക്കമെങ്കിലും വെള്ളിമൂങ്ങ എന്ന ചിത്രമാണ് നടിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. ബിഗ്ബോസ് താരത്തിന് കൂടുതല്‍ ജനപ്രീതി നേടി കൊടുത്തു എങ്കിലും പുറത്ത് വലിയ വിമര്‍ശനങ്ങളാണ് നടിയെ കാത്തിരുന്നത്. ബിഗ്ബോസ് മത്സരത്തിന് ശേഷം വ്യാപകമായ സൈബര്‍ ആക്രമണങ്ങളും വീണയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എല്ലാം ഒതുങ്ങിയെന്ന് കരുതിയിരുന്നപ്പോള്‍ ആണ് വീണ നായര്‍ വിവാഹമോചിത ആയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളൊക്കെ വ്യാഖ്യാനിച്ചാണ് പലരും ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. എന്നാല്‍ കേട്ടതൊക്കെ സത്യമാണോന്ന് ചോദിച്ചാല്‍ അതില്‍ കുറച്ചൊക്കെ ശരിയും തെറ്റുമുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വീണ നായര്‍ ഇപ്പോള്‍. പ്രചരിക്കുന്നത് പോലെ താന്‍ ഇതുവരെ വിവാഹ മോചിത…
Read Moreവീട്ടില്‍ മൂന്നു നേരവും കഴിക്കാനുള്ളത് മാഗി മാത്രം ! ഇതില്‍ പ്രതിഷേധിച്ച് വിവാഹമോചനം നേടി ഭര്‍ത്താവ്…
വീട്ടില്‍ മൂന്നു നേരവും മാഗി മാത്രം ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ഭാര്യയില്‍ നിന്നും വിവാഹമോചനം നേടി ഭര്‍ത്താവ്. മാട്രിമോണിയല്‍ കേസുകളെ കുറിച്ച് സംസാരിക്കവേ മൈസുരു പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എംഎല് രഘുനാഥാണ് ഇത്തരമൊരു കേസിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ”മാഗി നൂഡില്‍സ് അല്ലാതെ മറ്റൊന്നും ഭാര്യയ്ക്ക് ഉണ്ടാക്കാനറിയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വിശദീകരണം. പ്രഭാതഭക്ഷണത്തിനും ഉച്ചയ്ക്കും അത്താഴത്തിനുമെല്ലാം നൂഡില്‍സ് ആണ് ഭാര്യ ഉണ്ടാക്കിയിരുന്നത്. പെട്ടെന്ന് തയ്യാറാക്കാമെന്നതിനാല്‍ ഇന്‍സ്റ്റന്റ് നൂഡില്‍സുകള്‍ വീട്ടിലിവര് വാങ്ങി വയ്ക്കുമായിരുന്നു. നൂഡില്‍സ് കഴിച്ച് മടുത്തതോടെ ഇയാള്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തി. ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയും ചെയ്തു”. ജഡ്ജി പറഞ്ഞു. മാഗി കേസ് എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. ഇതുകൂടാതെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നപരിഹാരം ബുദ്ധിമുട്ടേറിയ കാര്യമാണെന്നറിയിച്ച ജഡ്ജി മിക്കവരും കുട്ടികളുടെ ഭാവിയെ ഓര്‍ത്താണ് ബന്ധം തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി. ”വികാരപരമായി പ്രശ്നങ്ങള്‍ പരിഹരിച്ച് തീര്‍ക്കാനാണ് മിക്കപ്പോഴും ശ്രമിക്കുക.…
Read More23-ാം വയസില്‍ വിവാഹമോചനം ! പിന്നെ കല്യാണം കഴിക്കാന്‍ തോന്നിയിട്ടില്ലെന്ന് പൃഥിയുടെ നായിക ഗായത്രി രഘുറാം…
മലയാളത്തിന്റെ സൂപ്പര്‍താരം പൃഥിരാജിന്റെ ആദ്യ ചിത്രം നന്ദനം ആണെന്നാണ് മിക്കവരും കരുതുന്നത്. സത്യത്തില്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന രാജസേനന് സിനിമയിലാണ് പൃഥ്വി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം വലിയ പരാജയമായി മാറിയിരുന്നു. അതേ സമയം തിയേറ്ററുകളില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലൂടെ കാഴ്ചക്കാരെ നേടിയ ചിത്രമായിരുന്നു ഇത്. പൃഥ്വിരാജിന് ഒപ്പം തന്നെ അതിലെ നായികയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇവരെ മലയാളത്തില്‍ അധികം കണ്ടില്ല. പ്രശസ്ത കൊറിയോഗ്രാഫര്‍ രഘുറാമിന്റെ മകള്‍ ഗായത്രി രഘുറാം അയിരുന്നു രാജസേനന് ചിത്രത്തിലെ നായികയായി എത്തിയത്. ചാര്‍ലി ചാപ്ലിന് എന്ന് സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ഗായത്രിയുടെ തുടക്കം. പ്രഭുദേവ നായകനായി എത്തിയ സിനിമയിലെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ് സിനിമകളില്‍ സജീവമായെങ്കിലും മൂന്ന് വര്‍ഷം കൊണ്ട് കല്യാണം കഴിഞ്ഞ് ഇന്റഡസ്ട്രി വിട്ടു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ ഗായത്രി…
Read Moreഒന്നിനും ഒട്ടും ക്ഷമയില്ല ! സെല്‍വരാഘവനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കാരണം തുറന്നു പറഞ്ഞ് സോണിയ അഗര്‍വാള്‍…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു സോണിയ അഗര്‍വാള്‍. തമിഴകത്തിന്റെ യുവസൂപ്പര്‍താരം ധനുഷിന്റെ കാതല്‍ കൊണ്ടേന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സോണിയ അഗര്‍വാള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്. ധനുഷിന്റെ കരിയറിലെ തന്നെ രണ്ടാമത്തെ ചിത്രമായിരുന്നു കാതല്‍ കൊണ്ടേന്‍. മാനസിക വൈകല്യമുള്ള വിദ്യാര്‍ഥിയായി സമാനതകളില്ലാത്ത പ്രകടനമാണ് ധനുഷ് കാഴ്ചവെച്ചത്. ധനുഷിന്റെ സഹോദരനും സോണിയയുടെ മുന്‍ഭര്‍ത്താവും തമിഴിലെ മികവുറ്റ സംവിധായകരില്‍ ഒരാളുമായ സെല്‍വ രാഘവനാണ് സിനിമ സംവിധാനം ചെയ്തത്. സെല്‍വരാഘവന്റേയും രണ്ടാമത്തെ സിനിമയായിരുന്നു. കാതല്‍ കൊണ്ടേനിന് ശേഷം സെല്‍വരാഘവന്റെ സെവന് ജി റെയിന്‍ ബോ കോളനി, പുതുപേട്ടയ് തുടങ്ങിയ സിനിമകളിലും സോണിയ അഗര്‍വാള്‍ അഭിനയിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. 2006 ഡിസംബറിലായിരുന്നു ആഘോഷമായി സെല്‍വരാഘവന്റേയും സോണിയ അഗര്‍വാളിന്റേയും വിവാഹം നടന്നത്. അത്രത്തോളം അടുത്തറിയാവുന്നവര്‍ ആയിരുന്നിട്ടും രണ്ട് വര്‍ഷം മാത്രം ദാമ്പത്യ ജീവിതം…
Read More