മലയാളത്തിന്റെ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ സമയം നിറഞ്ഞു നില്ക്കുന്ന താരമാണ് രചന നാരായണന് കുട്ടി. തീര്‍ത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ഇവര്‍ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ താരം മലയാളികളുടെ മനസ്സില്‍ ഇടം നേടുകയായിരുന്നു. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു. ജയറാം നായകനായ ലക്കിസ്റ്റാറില്‍ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. പിന്നീടിങ്ങോട്ട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത രചന നാരായണന് കുട്ടി അഭിനയത്തിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയാണ.് സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ താരമാണ് രചന തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. തന്റെ നിലപാടുകള്‍…
Read MoreTag: divorce
നല്ല ഒന്നാന്തരം തീരുമാനം ! സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നാഗചൈതന്യ പറയുന്നത് ഇങ്ങനെ…
സാമന്തയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന് നാഗ ചൈതന്യ . ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും വേര്‍പിരിയുന്നത് പൊതുസമൂഹത്തെ അറിയിച്ചത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും നാഗ ചൈതന്യ അതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഉടന്‍ പുറത്തിറങ്ങുന്ന തന്റെ ചിത്രമായ ബംഗാര്‍രാജിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ നാഗ ചൈതന്യ തന്റെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. ‘അവള് സന്തോഷവതിയാണെങ്കില്‍ താന്‍ സന്തോഷവാനാണ്. ഈ അവസരത്തില്‍ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം’- നാഗ ചൈതന്യ പറഞ്ഞു. ”പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്. അവള് സന്തോഷവതിയാണെങ്കില്‍, ഞാന്‍ സന്തോഷവാനാണ്. അതിനാല്‍ അത്തരമൊരു സാഹചര്യത്തില്‍ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം, ‘ നാഗ…
Read Moreഭാര്യയെ കണ്ടത് പണത്തിനുള്ള വഴിയായി മാത്രം ! പോലീസ് ഉദ്യോഗസ്ഥയ്ക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി…
ഭാര്യയെ പണം കായ്ക്കുന്ന മരമായി മാത്രമാണ് ഭര്‍ത്താവ് കണ്ടതെന്നു ചൂണ്ടിക്കാട്ടി പോലീസ് ഉദ്യോഗസ്ഥയ്ക്ക് വിവാഹ മോചനം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. യാതൊരു വൈകാരികമായ അടുപ്പവുമില്ലാതെ ഭൗതികമായ താത്പര്യങ്ങള്‍ മാത്രമാണ് ഭര്‍ത്താവിനുണ്ടായിരുന്നതെന്നും ഇതു ഭാര്യയ്ക്ക് മാനസികമായ ആഘാതമുണ്ടാക്കിയെന്നും ജസ്റ്റിസ് വിപിന്‍ സന്‍ഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാര്യക്ക് ഡല്‍ഹി പോലീസില്‍ ജോലി കിട്ടിയതിനു ശേഷം മാത്രമാണ് ഭര്‍ത്താവിന് അവളില്‍ താത്പര്യം വര്‍ധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യക്കെതിരായ ക്രൂരതയായി ഇതു കണക്കാക്കാവുന്നതാണ്. ഭാര്യയുടെ വരുമാനത്തില്‍ മാത്രമായിരുന്നു ഭര്‍ത്താവിന്റെ കണ്ണെന്നും കോടതി വ്യക്തമാക്കി. തൊഴില്‍രഹിതനായ ഭര്‍ത്താവ് പണം ആവശ്യപ്പെട്ട് മദ്യ ലഹരിയില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നു കാട്ടിയാണു യുവതി വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. കുടുംബ കോടതി ഹര്‍ജി തള്ളിയതോടെയാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. 2005ല്‍ വിവാഹിതരായിട്ടും 2014ല്‍ യുവതിക്ക് ഡല്‍ഹി പൊലീസില്‍ ജോലി കിട്ടുന്നതുവരെ അവരെ ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയിരുന്നില്ലെന്നും പരാതിയില്‍…
Read Moreഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ല പുറത്തു വന്നേ മതിയാകൂവെന്ന് ഒരു ദിവസം തീരുമാനിച്ചു ! വിവാഹമോചനത്തെപ്പറ്റി നടന് ആന്‍ അഗസ്റ്റിന് പറയുന്നതിങ്ങനെ…
ഏതാനും ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ആന്‍ അഗസ്റ്റിന്. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള് തന്നെ നടി വിവാഹിതയാവുകയായിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമോചിതയാവുകയും ചെയ്തു. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്. തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള ഒരു കുട്ടിയുടെ പെട്ടെന്നുള്ള തീരുമാനം ആയിരുന്നെന്ന് ആന്‍ പറയുന്നു. വിവാഹജീവിതം സുന്ദരമാക്കുന്നത് പക്വതയാണോയെന്ന് അറിയില്ലെന്നും നടി പറയുന്നു. തന്റെ വിവാഹം പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നുവെന്ന് പറഞ്ഞ ആന്‍ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണെന്നും പറഞ്ഞു. ജീവിതത്തില്‍ തിരിച്ചടികളുണ്ടായിയെന്നും താന്‍ തന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയെന്നും ആന്‍ പറഞ്ഞു. സംഭവിക്കുന്നതിനൊപ്പം ഒഴുകുകയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ല പുറത്തു വന്നേ മതിയാകൂവെന്ന് ഒരു ദിവസം തീരുമാനിച്ചെന്നും ആന്‍ വ്യക്തമാക്കി. 2014ല്‍…
Read Moreകുളിക്കാത്ത ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ! ഭര്‍ത്താവിനെ പിരിയാന്‍ തനിക്കാവില്ലെന്ന് ഭാര്യ; സംഭവം ഇങ്ങനെ…
ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താല്‍ അവരില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. എന്നാല്‍ തനിക്ക് ഭര്‍ത്താവിനെ പിരിയാനാവില്ലെന്നാണ് ഭാര്യ പറയുന്നത്. ഇതേത്തുടര്‍ന്ന് വിവാഹബന്ധം ഭാര്യ വനിതാ സംരക്ഷണ സെല്ലിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്വാര്‍സി ഗ്രാമവാസിയായ യുവതിയും ചാന്ദൗസ് ഗ്രാമവാസിയായ യുവാവും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന് എഴുതി തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലില്‍ എത്തിയത്. മുത്തലാഖ് നേടുന്നതിന് കാരണമായി യുവാവ് ചൂണ്ടിക്കാണിച്ചത് ഭാര്യ ദിവസവും കുളിക്കുന്നില്ലെന്നായിരുന്നുവെന്നും പരാതിയില്‍ യുവതി പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധപ്പെട്ട വനിതാ സംരക്ഷണ സെല്ലില്ലുള്ളവരോടും ഇതു തന്നെയായിരുന്നു ഇയാള്‍ക്ക് പറയാനുണ്ടായിരുന്നത്. നിയമപരമായി വിവാഹമോചനം ലഭിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവും പരാതി എഴുതി നല്‍കിയതോടെ ദമ്പതികള്‍ക്കും അവരുടെ…
Read Moreഎട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല ! ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല;തുറന്നു പറഞ്ഞ് ദേവിക…
നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ച് ദേവിക രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ദേവികയുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ രണ്ടുപേരുടെയും ആശയങ്ങള്‍ ഒരുമിച്ച് യോജിച്ചു പോകില്ലെന്ന് തോന്നിയതിനാലാണ് വേര്‍പിരിയുന്നതെന്നും രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും. ദേവിക പറയുന്നു. മുകേഷിനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ല. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. മുകേഷിനോടും പ്രശ്നമില്ല. കഴിഞ്ഞ ദിവസവും എന്നെ വിളിച്ചിരുന്നു. പുറത്തു കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം…
Read Moreമുകേഷും മേതില്‍ ദേവികയും വേര്‍പിരിയുന്നു ? കുടുംബക്കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്; മദ്യപാനവും തെറിവിളിയും മര്‍ദ്ദനവും പതിവ്; ആരോപണങ്ങളില്‍ പരസ്ത്രീ ബന്ധവും…
നടനും എംഎല്‍എയുമായ മുകേഷും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മുകേഷ് ദേവികയെ വിവാഹം കഴിച്ച സമയത്ത് നടനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ഭാര്യ സരിത രംഗത്തെത്തിയിരുന്നു.ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ദേവികയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. 80കളില്‍ തെന്നിന്ത്യയിലെ മിന്നും താരമായിരുന്ന സരിതയെ മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 1987ല്‍ ആയിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 25 വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹമോചനത്തിനു ശേഷവും സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ സരിത വെളിപ്പെടുത്തലുകളുമായി…
Read Moreവിവാഹം പോലെ തന്നെ പവിത്രമാണ് വിവാഹമോചനവും ! ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്കരമായ വിവാഹബന്ധത്തില്‍ തുടരുന്നത് സമൂഹത്തെ പേടിച്ചിട്ടെന്ന് സ്വാസിക…
മലയാളത്തിലെ യുവ അഭിനേത്രികളില്‍ ശ്രദ്ധേയയാണ് സ്വാസിക. മിനിസ്ക്രീനിലൂടെ സിനിമയിലെത്തിയ താരം പിന്നീട് അവിടെ ചുവടുറപ്പിക്കുകയായിരുന്നു. ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട് താരം. സീരീസില്‍ മെയില്‍ ഷോവനിസ്റ്റായ ഭര്‍ത്താവാണ് സ്വാസികയുടെത്. സീരീസിന്റെ രണ്ടാമത്തെ ഭാഗം ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലായി. സമൂഹത്തില്‍ കണ്ട് വരുന്ന ടോക്സിക് ബന്ധങ്ങളെ കുറിച്ചാണ് സീരീസ് പറയുന്നത്. അത്തരം ബന്ധങ്ങളെ കുറിച്ച്് സ്വാസിക തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. വിവാഹമോചനം തെറ്റല്ലെന്ന് പല സിനിമകളും പറയുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നു. സമൂഹത്തെ പേടിച്ചിട്ടാണത്. അതിനാല്‍ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്ക്കും ഉണ്ടാവേണ്ടതെന്നും സ്വാസിക പറഞ്ഞു. ടൈംസ്…
Read Moreഅത് കിട്ടാതെ വന്നപ്പോള്‍ ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന് ഭര്‍ത്താവിനോടു പറഞ്ഞു ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാധിക…
മലയാള സിനിമ-സീരിയല്‍ രംഗത്ത് പ്രശസ്തയാണ് സാധിക വേണുഗോപാല്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് പട്ടുസാരി എന്ന സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്നു. മുഖം നോക്കാതെ ഏതു വിഷയത്തിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന താരത്തിന് ആരാധകര്‍ക്കൊപ്പം വിമര്‍ശകരും ഏറെയാണ്. വിവാഹമോചിതയായ താരം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും ആണ് താരം പറയുന്നത്. രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. പക്ഷെ അതുകൊണ്ട് അത് നോക്കാതെയായിരുന്നു വിവാഹം കഴിച്ചത് എന്നും താരം പറഞ്ഞു. വിവാഹ ശേഷം ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം താന്‍ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണെങ്കിലും…
Read Moreബില്‍ഗേറ്റ്സ് ഒരു പീഡോഫൈല്‍ ആയിരുന്നോ ? വിവാഹബന്ധം തകരാന്‍ കാരണം ബാലപീഡകന് ജഫ്രി എപ്സ്റ്റീനുമായുള്ള ഗേറ്റ്സിന്റെ ബന്ധം;പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ഏറെക്കാലം ലോകത്തിലെ ഒന്നാം നമ്പര്‍ പണക്കാരന്, ലോകം ആദരിക്കുന്ന സന്നദ്ധപ്രവര്ത്തകന് എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ബില്‍ ഗേറ്റ്സിന്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ ഏവരെയും ഞെട്ടിക്കുകയാണ്. ബില്‍ഗേറ്റ്സ്- മെലിന്‍ഡ ദമ്പതിമാരുടെ വിവാഹമോചനം പെട്ടെന്ന് സംഭവിച്ച ഒന്നല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2019 ഒക്ടോബര്‍ മുതല്‍ തന്നെ മെലിന്‍ഡ വിവാഹമോചനത്തിനു ശ്രമിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് ഇതേ സമയത്താണ് ബാലപീഡനത്തിന് അറസ്റ്റുചെയ്യപ്പെട്ട ജഫ്രി എപ്സ്റ്റീനുമായുള്ള ഗെയ്റ്റ്സിന്റെ ബന്ധം പുറത്തുവന്നത്. 2019ല്‍ തന്നെ, തന്റെ വിവാഹബന്ധം ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം തകര്‍ന്നിരിക്കുന്നതായി മെലിന്‍ഡ വെളിപ്പെടുത്തി എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത് ദി വാള് സ്ട്രീറ്റ് ജേര്‍ണലാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ദമ്പതികള്‍ വിവാഹമോചിതരാകുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തേ തന്നെ ആരംഭിച്ചിരുന്നതായി ഒരു റിപ്പോര്‍ട്ടില്‍ നേരത്തേ…
Read More