അസാധാരണ സംഭവം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. വിവാഹമോചനം തേടി ഭാര്യ കുടുംബക്കോടതിയില്‍ എത്തിയതോടെ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത ഭര്‍ത്താവ് അദ്ഭുതമായി.സോഫ്റ്റ്വെയര് എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ് താമസം. ഇതിനിടയിലാണ് പഴയ കാമുകന് ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്ന് യുവതി അറിഞ്ഞത്. ഇതോടെ മാനസ്സികമായി തകര്‍ന്ന യുവതി വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ അച്ഛന് എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നത്. കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു. കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് യുവതി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് കോടതി നല്കി. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്ഭാര്യയ്ക്ക് ഉറപ്പ് നല്‍കുകയും…
Read MoreTag: divorce
ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ ഒരിക്കല്‍ പോലും വഴക്കിട്ടിട്ടില്ല ! എല്ലാ ജോലിയിലും സഹായിക്കുന്നു; ഇതുപോലെയൊരു റൊമാന്റിക് ഭര്‍ത്താവിനെയല്ല തനിക്ക് വേണ്ടതെന്ന് പറഞ്ഞ് ഭാര്യ വിവാഹമോചനത്തിന്…
അല്ലറ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളുമില്ലാത്ത ദമ്പതികളായി ആരുണ്ട്. ചിലപ്പോള്‍ ഇത്തരം പിണക്കങ്ങള്‍ വിവാഹമോചനത്തില്‍ വരെ കലാശിക്കാറുണ്ട്. എന്നാല്‍ ഭര്‍ത്താവ് വിവാഹജീവിതത്തില്‍ ഒരിക്കല്‍പ്പോലും വഴക്കുണ്ടാക്കാത്തതിന്റെ പേരില്‍ വിവാഹമോചനത്തിന് ഒരുങ്ങിയിരിക്കുകയാണ് ഒരു ഭാര്യ. യുഎഇയിലാണ് സംഭവം. ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ ഒരിക്കല്‍പ്പോലും ഭര്‍ത്താവ് വഴക്കിട്ടിട്ടില്ല എന്നുള്ളതാണ് ഭാര്യയുടെ പരാതി. അതുപോരാത്തതിന് ഭര്‍ത്താവ് തന്നെ എല്ലാ വീട്ടുജോലിയിലും സഹായിക്കുന്നതും കാരണമായി ഭാര്യ ചൂണ്ടികാണിക്കുന്നു. ചില നേരങ്ങളില്‍ തനിക്കുള്ള ഭക്ഷണം കൂടി ഭര്‍ത്താവ് പാചകം ചെയ്ത് തരാറുണ്ട്. ഇത്തരമൊരു റൊമാന്റിക്ക് ഭര്‍ത്താവിനെയല്ല തനിക്ക് വേണ്ടതെന്നാണ് ഭാര്യയുടെ വാദം. ഒരു ദിവസമെങ്കിലും നീളുന്ന വഴക്ക് വേണമെന്ന് താന്‍ എപ്പോഴും ആഗ്രഹിക്കാറുണ്ടെന്നും എന്നാല്‍ പലപ്പോഴും ഭര്‍ത്താവ് തന്നെ സമ്മാനങ്ങള്‍ തന്ന് സന്തോഷിപ്പിക്കുകയാണ് പതിവെന്നും ഭാര്യ കോടതിയോട് പറഞ്ഞു. താന്‍ എപ്പോഴും ആരോഗ്യപരമായ ചര്‍ച്ചയ്ക്കും തര്‍ക്കത്തിനുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അങ്ങനെ യാതൊന്നും സംഭവിക്കുന്നില്ല.…
Read Moreറിമി ടോമി വിവാഹമോചിതയാവുന്നു ! വിരാമമിടുന്നത് 11 വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിന്; കുടുംബക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ഗായികയും അവതാരകയും നടിയുമായ റിമി ടോമി വിവാഹമോചനത്തിനൊരുങ്ങുന്നു. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി. റിമിയും ഭര്‍ത്താവും കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയത് മാധ്യമങ്ങളെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും പിരിയുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. ചെറുപ്പം മുതല്‍ സംഗീത രംഗത്ത് സജീവമായ റിമി ടോമി മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും അരങ്ങേറ്റം കുറിച്ചു. അന്ന് ഏറെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നെങ്കിലും പിന്നീട് മറ്റുചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ളതായും റിമി നേരത്തെ പറഞ്ഞിരുന്നു. റിമിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
Read Moreസന്തോഷത്തോടെ കഴിയുന്ന ദമ്പതികള്‍ വേര്‍പിരിയുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനായി; എന്താണിവരുടെ പ്രശ്നമെന്നറിഞ്ഞാല് കണ്ണു നിറയും…
വിവാഹമോചനം പലര്‍ക്കും അത്യന്തം വേദനാജനകമാണ്. നിവൃത്തികേടു കൊണ്ടാണ് പലരും ഈ വഴി തിരഞ്ഞെടുക്കുന്നത്. ടെക്സാസ് സ്വദേശികളായ ജേക്കും മരിയയും സന്തോഷത്തോടെ കഴിഞ്ഞിരുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ മുമ്പില്‍ ഉള്ളത് വിവാഹമോചനം മാത്രം. അത് പക്ഷെ ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ കൊണ്ടല്ലെന്നു മാത്രം.കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിനായാണ് ഇവര്‍ വേര്‍പിരിയാനൊരുങ്ങുന്നത്. ജന്മനാബുദ്ധിവളര്ച്ചയില്ലാത്ത മകളുടെ ചികിത്സയ്ക്കു വേണ്ടി വേര്‍പിരിഞ്ഞേ മതിയാകൂ എന്ന അവസ്ഥയിലാണ് ഇവര്‍. ഒമ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ആറും രണ്ടും വയസ്സുള്ള രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് ഇവര്‍. ഇവരുടെ ആറുവയസ്സുകാരി മകള്‍ ബ്രയിട്ടന് ജന്മനാ ബുദ്ധിക്കുറവുള്ള കുട്ടിയാണ്. Wolf-Hirschhorn syndrome എന്ന അപൂര്‍വമായ ജനതികരോഗമാണ് കുട്ടിക്ക്. ഇരുപത്തിനാല് മണിക്കൂറും ശ്രദ്ധ നല്‍കേണ്ട രോഗം. ഒന്ന് കണ്ണു തെറ്റിയാല്‍പ്പോലും അപകടം സംഭവിക്കാം. കുട്ടിയുടെ ചികിത്സയ്ക്കായി ചെലവിടേണ്ട വലിയ തുകയ്ക്കായി ആരോഗ്യവകുപ്പിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അത് നിരസിച്ചതോടെയാണ് വിവാഹമോചനം നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്…
Read Moreഭാര്യ വീട്ടുകാര്‍ കബളിപ്പിച്ചു ! ഭാര്യയ്ക്ക് തന്നേക്കാള്‍ താടിയും പുരുഷ ശബ്ദവുമായതിനാല് വിവാഹമോചനം വേണമെന്ന് യുവാവ്…
ഭാര്യയ്ക്ക് തന്നേക്കാള്‍ താടിയും പുരുഷ ശബ്ദവുമുള്ളതിനാല്‍ വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഭര്‍ത്താവ് കോടതിയെ സമീപിച്ചു. അഹമ്മദാബാദിലാണ് ഭാര്യയ്ക്ക് ആണുങ്ങളുടെ ശരീരഘടനയുണ്ടെന്ന് കാണിച്ച് ഭര്‍ത്താവ് വിവാഹമോചനം തേടിയത്. ഭാര്യയുടെ വീട്ടുകാര്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് യുവാവ് ആരോപിക്കുന്നു.വിവാഹത്തിന് മുന്‍പ് ആചാരങ്ങളുടെ ഭാഗമായി മുഖം മറച്ചാണ് നിന്നിരുന്നത്. ആചാരങ്ങള്‍ അനുവദിക്കാത്തതിനാല്‍ യുവതിയോട് സംസാരിക്കാനും സാധിച്ചിരുന്നില്ല. വിവാഹശേഷം ഭാര്യയോട് സംസാരിച്ചപ്പോഴാണ് പുരുഷ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതെന്ന് യുവാവ് പറയുന്നു. തനിക്ക് മുഖത്ത് രോമവളര്ച്ചയുണ്ടെന്ന് യുവതി കോടതിയോട് സമ്മതിച്ചിട്ടുണ്ട്. ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഭാഗമായുള്ള രോമവളര്‍ച്ച തടയാന്‍ താന്‍ മരുന്നു കഴിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ള കാരണങ്ങള്‍ ഭര്‍ത്താവ് തന്നെ ഒഴിവാക്കാന്‍ മാത്രമായി പറയുന്നതാണെന്ന് യുവതി പറഞ്ഞു. എന്തായാലും വിവാഹമോചനത്തില്‍ ഉറച്ചു നില്‍ക്കാനാണ് യുവാവിന്റെ തീരുമാനം.
Read Moreഅവളെ നീയിനി അങ്ങനെ വിളിച്ചാല്‍ വിവരമറിയും ! ഭാര്യയുടെ കറുത്തനിറത്തെ പതിവായി പരിഹസിച്ച ഭര്‍ത്താവിന് കോടതി കൊടുത്തത് എട്ടിന്റെ പണി…
ചണ്ഡിഗഡ്: കുടുംബത്തില്‍ വഴക്കുണ്ടാകുമ്പോള്‍ പരസ്പരം പഴിചാരുകയും ചീത്ത വിളിക്കുകയും ചെയ്യുന്നത് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് പതിവാണ്. തൊലിയുടെ നിറത്തിന്റെ പേരില്‍ ചിലപ്പോള്‍ കളിയാക്കാറുണ്ട്. എന്നാല്‍ ഇത്തരം കളിയാക്കല്‍ കൂടിപ്പോയാല്‍ കളി കാര്യമാകുമെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. നിറം കാരണം പതിവായി ‘കാളി’ യെന്ന് കളിയാക്കുന്ന ഭര്‍ത്താവില്‍ നിന്നും ചണ്ഡിഗഡ് കോടതി യുവതിക്ക് വിവാഹമോചനം അനുവദിച്ചു. ആള്‍ക്കാരുടെ മുന്നില്‍ കറുത്തനിറത്തെ ആക്ഷേപിച്ചു സംസാരിക്കുന്നത് സഹിക്കാന്‍ വയ്യെന്നും ഭര്‍ത്താവില്‍ നിന്നും അകന്നു നില്ക്കാന് അനുവദിക്കണമെന്നുമുള്ള അവരുടെ ഹര്‍ജി പരിഗണിച്ചു. ഭക്ഷണം ഉണ്ടാക്കാനും മറ്റും താമസിക്കുമ്പോള്‍ ഭര്‍ത്താവ് തന്നെ ഇങ്ങനെയായിരുന്നു വിളിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. ഈ രീതിയിലുള്ള അപമാനവും ആക്ഷേപവും സഹിക്കാന്‍ കഴിയാതായെന്നും ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. പ്രതി വാദിയെ മാനസീകശാരീരിക പീഡനങ്ങള്‍ക്ക വിധേയമാക്കുന്നതായി ഇതിലൂടെ തെളിയിക്കപ്പെട്ടതായി കോടതി വിലയിരുത്തി. ജസ്റ്റീസ് എംഎംഎഎസ് ബേഡിയും ജസ്റ്റീസ് ഗുര്‍വീന്ദര്‍ സിംഗ് ഗില്ലും…
Read Moreവിവാഹമോചനത്തിനു ശ്രമിച്ച ഭര്‍ത്താവിനിട്ട് കിട്ടിയത് എട്ടിന്റെ പണി; ഭാര്യ കേസു കൊടുത്തതിനെത്തുടര്ന്നുണ്ടായത് ഒന്നൊന്നര ട്വിസ്റ്റ്; വണ്ണപ്പുറത്ത് സംഭവിച്ചത്…
തൊടുപുഴ:വിവാഹമോചനക്കേസുകളില്‍ ഇന്ത്യന്‍ നിയമമനുസരിച്ച് നിര്‍ണായകമാവുക ഭാര്യയുടെ വാക്കുകളായിരിക്കും. വിവാഹമോചനത്തിന് ശ്രമിച്ച ഭര്‍ത്താവിനെതിരേ ഭാര്യ കൊടുത്ത കേസില്‍ വന്‍തുകയാണ് കോടതി പിഴയായി വിധിച്ചത്. 65 ലക്ഷം രൂപയും 63 പവനും ഭാര്യയ്ക്ക് നല്‍കാനാണ് വിധി. വണ്ണപ്പുറം കൂട്ടുങ്കല്‍ ജോളിക്കും ജോളിയുടെ മാതാപിതാക്കള്‍ക്കുമെതിരേ കുടുംബ കോടതി ജഡ്ജി എം.കെ. പ്രസന്നകുമാരിയുടേതാണ് ഈ സുപ്രധാന വിധി. ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും എതിരേ ഭാര്യ നല്കിയ കേസില്‍ 63,00,160 രൂപയും 65 പവന് സ്വര്‍ണവും വീടും സ്ഥലവും നല്‍കാനാണ് വിധി. വിവാഹസമയം കുടുംബവിഹിതമായി നല്കിയ 50 പവന് സ്വര്‍ണവും ഹര്‍ജിക്കാരി പിന്നീട് സമ്പാദിച്ച 15 പവന് സ്വര്‍ണവും തിരികെ നല്‍കാനാണ് കോടതിയുടെ വിധി. കൂടാതെ 19.07.2006 ല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വാങ്ങിയ 15 സെന്റ് വസ്തുവില്‍ 2007 ല്‍ പുതുതായി പണിത വീടും ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കോടതി ഉത്തരവായി. ഈ…
Read Moreആദ്യ കാലത്ത് പ്രധാന ഉപജീവന മാര്‍ഗം കുടംപുളി വില്‍ക്കലായിരുന്നു; വിവാഹ മോചനത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി സീരിയല്‍ നടി നിഷ സാരംഗ്
മിനിസ്ക്രീനിലെ സൂപ്പര്‍താരമാണ് നിഷ സാരംഗ്. ഫ് ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയാണ് നിഷയെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത്. ഉപ്പും മുളകില്‍ നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. നിഷയുടെ വിവാഹമോചനത്തെ കുറിച്ചു പല കഥകളും ഇതിനിടെ കേട്ടിരുന്നു. താന്‍ സീരിയലില്‍ സജീവമാകും മുന്‍പ് വീട്ടില്‍ കുടംപുളി വിറ്റാണ് ജീവിതചെലവ് നടത്തിയിരുന്നതെന്ന് നിഷ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ തുറന്നു പറയുകയാണ് താരം. വിവാഹമോചനത്തെക്കുറിച്ച് നിഷ പറയുന്നതിങ്ങനെ…വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു നടത്തിയ വിവാഹമായിരുന്നു അത്. വരന് അപ്പച്ചിയുടെ മകനും. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ആ ബന്ധം നിയമ പരമായി അവസാനിപ്പിക്കുകയായിരുന്നു. നിഷ പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്തകഥകള്‍ മെനയുകയാണ് ചിലര്‍. അത് മറ്റുള്ളവരെ എത്ര വേദനിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലയെന്നും നിഷ…
Read Moreപുതുമണവാളന് ‘കഴിയാഞ്ഞതിനാല്‍’ ആദ്യ രാത്രിയില്‍ കിടക്ക പങ്കിടാനെത്തിയത് സുഹൃത്തായ ഡോക്ടര്‍; ഒരു വിധത്തില്‍ ഡോക്ടറെ തള്ളിച്ചാടിച്ചപ്പോള് അതാ വരുന്നു അമ്മായിയച്ചന്; വിവാഹമോചനത്തിനു കാരണമായി യുവതി പറയുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ലൈംഗികശേഷിയില്ലാത്തയാള് കല്യാണം കഴിച്ചാല്‍ എന്തു സംഭവിക്കും ? ലൈംഗികശേഷിയില്ലാത്ത ഭര്‍ത്താവ് ആദ്യരാത്രിയില്‍ തനിക്കു പകരം ഭാര്യയുടെ കിടപ്പറയിലേക്കയച്ചത് സുഹൃത്തായ ഡോക്ടറെ. അന്ന് ഡോക്ടറില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും അടുത്ത ദിവസം എത്തിയത് ഭര്ത്തൃപിതാവായിരുന്നു. കുടുംബപാരമ്പര്യം നിലനിര്‍ത്താന്‍ കുഞ്ഞിനെ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തതാവട്ടെ ഭര്‍ത്തൃമാതാവും ഭര്‍ത്തൃസഹോദരിയും. ഒടുവില്‍ പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതിക്ക് വിവാഹമോചനമല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു. മുംബൈയിലെ വിരാടില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി വിവാഹമോചനത്തിനായി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങളാണിത്. വിരാട് സ്വദേശിയായ നികേഷ് ഗിരിയെ 2016 മാര്‍ച്ചില്‍ ആയിരുന്നു യുവതി വിവാഹം കഴിച്ചത്. ആദ്യ രാത്രിയില്‍ തന്നെ അസാധാരണ സാഹചര്യത്തിന് ഇരയായി. തനിക്ക് ലൈംഗികശേഷിയില്ലെന്ന വിവരം നികേഷ് പെണ്‍കുട്ടിയെ അറിയിച്ചു. അന്നു രാത്രിയില്‍ മുറിയിലെത്തിയത് അനില്‍ യാദവെന്ന നവവരന്റെ ഡോക്ടര്‍ സുഹൃത്തായിരുന്നു. കൂട്ടുകാരന് കീഴടങ്ങാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന്…
Read Moreആ തീരുമാനം കൈക്കൊള്ളാന്‍ അത്ര എളുപ്പമല്ലായിരുന്നു; വിവാഹമോചനം സമ്മാനിച്ചത് വലിയ വേദനകളെന്ന് അമലാപോള്‍
സംവിധായകന് എ.എല്‍ വിജയുമായുള്ള വിവാഹമോചനം തനിക്ക് ഏറെ വേദനകള്‍ സമ്മാനിച്ചുവെന്ന്് നടി അമലാപോള്‍. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അമലയുടെ വെളിപ്പെടുത്തല്‍. ‘വിവാഹ മോചനം നല്ലതോ ചീത്തയോ എന്നൊന്നും നിര്‍വചിക്കാന്‍ എനിക്കാകില്ല. എന്നെ സംബന്ധിച്ച് ഒരുപാട് വേദനകള്‍ നിറഞ്ഞതായിരുന്നു. എളുപ്പമായിരുന്നില്ല ആ നിമിഷങ്ങള്‍… അമല പറയുന്നു. വിവാഹ ജീവിതത്തില്‍ ഞാനും വിജയും ഒരുപാട് വിഷമം നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോഴും. ഞങ്ങള്‍ രണ്ടുപേരും സിനിമയില്‍ നിന്നുള്ളവരായതിനാല്‍ അതത്ര എളുപ്പമല്ലായിരുന്നു. ഒരുപാട് പേര് ഞങ്ങളുടെ വിഷയത്തില്‍ ആവശ്യമില്ലാതെ ഇടപ്പെട്ടു. ജീവിതത്തിന്റെ നല്ലവശം നോക്കി കാണാനാണ് എനിക്കിഷ്ടം. അതുകൊണ്ട് എല്ലാ പ്രശ്നങ്ങളെയും മറികടന്ന് മുന്നോട്ട് പോകുന്നു’ അമല പറഞ്ഞു. പുതിയ ചിത്രമായ തിരുട്ടുപയലേ 2 വിന്റെ വിശേഷങ്ങളും അമല പങ്കുവയ്ച്ചു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഏറെ ആഘോഷിക്കുപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്. സമൂഹമാധ്യമങ്ങളിലൂടെ പലരും അമലയ്ക്കു നേരെ കടുത്ത…
Read More