സുധാകറുമായി പലകാര്യത്തിലും യോജിച്ചു പോകാന്‍ കഴിയില്ലായിരുന്നു; ഒടുവില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുകയാിരുന്നു; വിവാഹമോചനത്തെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി

തിരുവനന്തപുരം:മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മി വിവാഹ മോചിതയായ വിവരം ഇന്ന് അവരുടെ  ഭര്‍ത്താവ് ഫേസ്ബുല്‍ പോസ്റ്റിട്ടതോടെയാണ് പുറംലോകം അറിഞ്ഞ്. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും തമ്മില്‍ പിരിയാന്‍ തീരുമാനമായത്. ഏറെക്കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. ഇതേക്കുറിച്ച് സുരഭി തുടക്കത്തില്‍ പ്രതികരിക്കാഞ്ഞപ്പോള്‍ പലരിലും ഇത് സംശയമുണര്‍ത്തിയിരുന്നു. ഇപ്പോള്‍, തന്റെ വിവാഹ മോചന വാര്‍ത്ത ശരിവെച്ചു കൊണ്ട് സുരഭി ലക്ഷ്മിയും രംഗത്തെത്തി. ഫേസ്ബുക്കി പോസ്റ്റിലൂടെയാണ് സുരഭി ലക്ഷ്മി  വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.

Read More