തമിഴ് സീരിയല്‍ താരങ്ങളായ അര്‍ണവിന്റെയും ദിവ്യയുടെയും വിവാഹജീവിതം കഴിഞ്ഞ കുറേനാളായി ചര്‍ച്ചയാണ്. ഇവരുടെ വിവാഹവും വേര്പിരിച്ചിലുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അര്‍ണവിന് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ദിവ്യ. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അര്‍ണവിന് എതിരെ തെളിവ് സഹിതം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ദിവ്യ. അര്‍ണാവ് ട്രാപ്പിലാക്കിയ ഒരുപാട് പേരെ അറിയാമെന്നാണ് ദിവ്യ പറയുന്നത്. അര്‍ണവിനൊപ്പം കുട്ടിക്കാലം തൊട്ട് പഠിച്ച നേസ കുമരന് എന്നയാളാണ് അര്‍ണാവിനെ സംബന്ധിയ്ക്കുന്ന എല്ലാ കാര്യങ്ങളും പറഞ്ഞതെന്നാണ് ദിവ്യ പറയുന്നത്. ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ… ചെറുപ്പം മുതലേയുള്ള അര്‍ണവിന്റെ സ്വഭാവദൂഷ്യം കാരണം ഹോസ്റ്റലില്‍ ഇട്ടാണ് അവനെ പഠിപ്പിച്ചത്. ഹോസ്റ്റലില്‍ അവന് ഹോമോ സെക്ഷ്വല്‍ ആയിരുന്നു. അശ്ലീല സൈറ്റുകളില്‍ നിന്ന് പതിവായി വീഡിയോ കണ്ടതിന് പിടിക്കപ്പെട്ടിരുന്നു. കോളേജിലെത്തിയപ്പോള്‍ ദില്‍ഷ എന്ന് പേരുള്ള പെണ്‍കുട്ടിയെ പ്രേമിച്ചു. ശാരീരികമായും അവര്‍ തമ്മില്‍ ബന്ധം…
Read MoreTag: divya
18-ാം വയസ്സില്‍ രഹസ്യവിവാഹവും 19-ാം വയസ്സില്‍ ദുരൂഹമരണവും ! 30 വര്‍ഷങ്ങള്‍ക്കു ശേഷവും ദിവ്യയുടെ ചിത്രം സൂക്ഷിച്ച് ഭര്‍ത്താവ്
ഇന്ത്യന്‍ യുവതയുടെ നെഞ്ചിലേക്ക് ജ്വലിക്കുന്ന സൗന്ദര്യവുമായി ഉദിച്ചുയര്‍ന്ന താരമായിരുന്നു അന്തരിച്ച ദിവ്യ ഭാരതി. നടി ശ്രീദേവിയുമായുണ്ടായിരുന്ന രൂപസാദൃശ്യം വളരെപ്പെട്ടെന്നു തന്നെ ആളുകളെ ദിവ്യയിലേക്കാകര്ഷിച്ചു. സൗന്ദര്യം കൊണ്ടും അഭിനയ ചാതുര്യം കൊണ്ടും ശ്രീദേവിയ്ക്കൊത്ത പകരക്കാരിയായിരുന്നു ദിവ്യ. എന്നാല്‍ കൗമാരപ്രായത്തില്‍ തന്നെ വിടര്‍ന്ന് ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞു പോകാനായിരുന്നു ദിവ്യയുടെ വിധി. ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്നതാണ് ദിവ്യ ഭാരതിയുടെ മരണം. 1993 ല്‍ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. അഞ്ചാം നിലയിലെ ഫ്ലാറ്റില്‍ നിന്ന് വീണായിരുന്നു മരണം. നടി വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന അഭ്യൂഹം ഏറെ നാള് നിലനിന്നു. കോളിളക്കം സൃഷ്ടിച്ച കേസായി ദിവ്യ ഭാരതിയുടെ മരണം നിലനിന്നു. 1998ഓടെ കേസന്വേഷണം അവസാനിച്ചു. പക്ഷെ ദുരൂഹതകള്‍ ഇന്നും തുടരുന്നു. 16-ാം വയസ്സില്‍ അഭിനയ ജീവിതം തുടങ്ങിയ ദിവ്യ മൂന്ന് വര്‍ഷം മാത്രമേ കരിയറില്‍ നിന്നുള്ളൂ.…
Read Moreആകെയുള്ളത് സ്മാര്‍ട്ട് ഫോണ്‍ മാത്രം ! ഒരു കോച്ചിംഗിനും പോകാതെ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് നേടി ക്രെയിന്‍ ഓപ്പറേറ്ററുടെ മകള്‍…
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വീരോചിത വിജയം നേടിയ നിരവധി ആളുകളുടെ ജീവിതകഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസല്‍റ്റ് വന്നതിനു ശേഷവും അത്തരത്തിലുള്ള ചില അസാധാരണ കഥകള്‍ പുറത്തു വന്നിരുന്നു. അതിലൊന്നായിരുന്നു ജാര്‍ഖണ്ഡുകാരിയായ ദിവ്യ പാണ്ഡെയുടേത്. ദിവ്യ കോച്ചിംഗിന് പോകാതെയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 323-ാം റാങ്ക് നേടിയെടുതത്. അതും ആദ്യ ശ്രമത്തില്‍ തന്നെ. പഠന സഹായത്തിന് ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് ദിവ്യയുടെ കയ്യിലുണ്ടായിരുന്നത്. ദിവസം പതിനെട്ടു മണിക്കൂര്‍ എടുത്ത് പഠിച്ച് ഒരു വര്‍ഷം കൊണ്ടാണ് ദിവ്യ തന്റെ സ്വപ്നത്തെ എത്തിപ്പിടിച്ചത്. ഒരു സാധാരണക്കാരനായ ക്രെയിന്‍ ഓപ്പറേറ്ററുടെ മകളാണ് ദിവ്യ. സ്മാര്‍ട്ട് ഫോണിലെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് താന്‍ സിവില്‍ സര്‍വീസ് നേടിയതെന്നും ഇന്റര്‍നെറ്റിന്റെ അറിവിന്റെ മഹാസാഗരമാണെന്നും പറയുന്നു ദിവ്യ. സിവില്‍ സര്‍വീസിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് മറ്റു കോഴ്സുകളില്‍ ഒന്നും ചേര്‍ന്നിരുന്നില്ലെന്നും ദിവ്യ…
Read Moreഎന്റെ ഭാര്യയെ അജു വര്‍ഗീസ് കോളജില്‍ റാഗ് ചെയ്തു ! വിനീത് ശ്രീനിവാസന് തന്റെ പ്രണയകാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
അജു വര്‍ഗീസും വിനീത് ശ്രീനിവാസനും കട്ട സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചു പഠിച്ചവരും കൂടിയാണ്. വിനീതിന്റെ സിനിമകളിലെല്ലാം അജുവും ഉണ്ടാവും. എന്നാല്‍ അജു പണ്ട് ചെയ്ത ഒരു കാര്യത്തെക്കുറിച്ച് ഇപ്പോള്‍ വിനീത് തുറന്നു പറഞ്ഞിരിക്കുകയാണ്. എട്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന് ദിവ്യയെ വിവാഹം ചെയ്യുന്നത്. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളജില്‍ വച്ചാണ് വിനീത് ദിവ്യയെ പരിചയപ്പെടുന്നത്. കോളജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. അങ്ങനെ ആ സൗഹൃദം പ്രണയത്തിനു വഴിമാറുകയായിരുന്നു. ജൂനിയറായ ദിവ്യയെ അജു വര്‍ഗീസ് റാഗ് ചെയ്തിട്ടുണ്ടെന്നാണ് വിനീത് ശ്രീനിവാസന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ”ഞാനും അജു വര്‍ഗീസും കോളെജില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഞങ്ങളുടെ ജൂനിയറായിരുന്നു ദിവ്യ. അജു അവളെ റാഗ് ചെയ്തിട്ടുണ്ട്. ദിവ്യയും ഞാനും പരസ്പരം ഇഷ്ടത്തിലാണെന്ന കാര്യം ആദ്യം പറഞ്ഞത് സുഹൃത്തായ നോബിളിനോടാണ്. പിന്നീട് അവളെ റാഗ് ചെയ്യരുതെന്ന് അജുവിനോടും പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് പുറത്തുപോകാറുണ്ടായിരുന്നു.…
Read Moreനടിക്ക് നേരിടേണ്ടതിന് സമാനമായ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്, അന്ന് ഒന്നും നോക്കാതെ ആ പ്രോജക്ടില്‍ നിന്നും പിന്മാറി, സീരിയല്‍ ലോകത്തെ സൂപ്പര്‍താരം ദിവ്യ വിശ്വനാഥിനും പറയാനുണ്ട്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ശേഷം സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും പലവിധത്തിലുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നു. പലരും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ധൈര്യപൂര്‍വം പറയാനുള്ള ആര്‍ജവം കാട്ടി. മറ്റു ചിലരാകട്ടെ നിശബ്ദത പാലിക്കുകയും ചെയ്തു. ഹണീബി 2ല്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന പരാതിയാണ് ഏറ്റവും അവസാനം വന്ന ആരോപണം. ഇപ്പോഴിതാ ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തില്‍ സീരിയല്‍ താരം ദിവ്യ വിശ്വനാഥ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നു. കൊച്ചിയില്‍ നടിക്കെതിരേ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥയാക്കിയെന്നും, ഏതാണ്ട് സമാനമായ അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ദിവ്യ വെളിപ്പെടുത്തുന്നു. അതിനെ അന്ന് ശക്തമായി എതിര്‍ത്തു. അങ്ങനെ ആ പ്രോജക്ടില്‍ നിന്നും പിന്മാറിയെന്നും താരം അഭിമുഖത്തില്‍ പറയുന്നു. എല്ലാ രംഗത്തുമുള്ളത് പോലെ സീരിയല്‍ രംഗത്തും മോശക്കാര് ഉണ്ട്. അതിനു ശേഷം യാത്രയിലും ഷൂട്ടിംഗ് ഇടങ്ങളിലും പ്രത്യേകം ശ്രദ്ധ പുലാര്‍ത്തന്‍ തുടങ്ങിയെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.…
Read More