ഇന്ത്യന്‍ യുവതയുടെ നെഞ്ചിലേക്ക് ജ്വലിക്കുന്ന സൗന്ദര്യവുമായി ഉദിച്ചുയര്‍ന്ന താരമായിരുന്നു അന്തരിച്ച ദിവ്യ ഭാരതി. നടി ശ്രീദേവിയുമായുണ്ടായിരുന്ന രൂപസാദൃശ്യം വളരെപ്പെട്ടെന്നു തന്നെ ആളുകളെ ദിവ്യയിലേക്കാകര്ഷിച്ചു. സൗന്ദര്യം കൊണ്ടും അഭിനയ ചാതുര്യം കൊണ്ടും ശ്രീദേവിയ്ക്കൊത്ത പകരക്കാരിയായിരുന്നു ദിവ്യ. എന്നാല്‍ കൗമാരപ്രായത്തില്‍ തന്നെ വിടര്‍ന്ന് ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞു പോകാനായിരുന്നു ദിവ്യയുടെ വിധി. ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്നതാണ് ദിവ്യ ഭാരതിയുടെ മരണം. 1993 ല്‍ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. അഞ്ചാം നിലയിലെ ഫ്ലാറ്റില്‍ നിന്ന് വീണായിരുന്നു മരണം. നടി വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന അഭ്യൂഹം ഏറെ നാള് നിലനിന്നു. കോളിളക്കം സൃഷ്ടിച്ച കേസായി ദിവ്യ ഭാരതിയുടെ മരണം നിലനിന്നു. 1998ഓടെ കേസന്വേഷണം അവസാനിച്ചു. പക്ഷെ ദുരൂഹതകള്‍ ഇന്നും തുടരുന്നു. 16-ാം വയസ്സില്‍ അഭിനയ ജീവിതം തുടങ്ങിയ ദിവ്യ മൂന്ന് വര്‍ഷം മാത്രമേ കരിയറില്‍ നിന്നുള്ളൂ.…
Read More