തിരുവനന്തപുരം:യുവ എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സ്വദേശിനിയും സബ്കളക്ടറുമായ ദിവ്യാ. എസ്. അയ്യരും വിവാഹിതരാകാന്‍ പോവുകയാണ്. ശബരീനാഥന് ഫേസ്ബുക്കിലൂടെ നാട്ടുകാര്‍ക്കു മുമ്പിലാണ് ഈ പ്രണയകഥ ആദ്യമായി വെളിപ്പെടുത്തിയത്. മണ്ഡലത്തില്‍ സജീവസാന്നിധ്യമായ എംഎല്‍എ എപ്പോഴാണ് പ്രേമിക്കാന്‍ സമയം കണ്ടെത്തിയതെന്നായിരുന്നു ചിലരുടെ ചോദ്യം. എതായാലും മുന്‍നിര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒരുപോലെ ആഘോഷിച്ച വാര്‍ത്തയായി മാറിയിരിക്കുകയാണ് എംഎല്‍എയുടെയും സബ് കളക്ടറുടെയും പ്രണയം. പബ്ലിക് റിലേഷന്‍സ് വകുപ്പ് അട്ടക്കുളങ്ങര സ്കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസമെന്ന നാടകം കാണാനെത്തിയതാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ഇരുവരും പറയുന്നു. പുസ്തകങ്ങളും വായനയുമൊക്കെയാണ് ഇരു ഹൃദങ്ങളെയും തമ്മിലടുപ്പിച്ചതും. ടാഗോറിന്റെയും മിലന് കുന്ദേരയുടെയും രചനകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറിയതെന്ന് ദിവ്യ എസ് അയ്യര്‍ പറയുന്നു. എല്ലാം അപ്രതീക്ഷിതമെന്നാണ് ദിവ്യയുടെ പക്ഷം. എന്നാല്‍ തന്റെ പ്രണയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മതിലുകള്‍ എന്ന സിനിമയിലെ രംഗങ്ങളാണ് ശബരിയുടെ മനസിലേക്ക് ഓടിയെത്തുക. ശബ്ദം…
Read MoreTag: divya s iyer
മാസങ്ങള്‍ക്കു മുമ്പ് പൂവിട്ട പ്രണയം രഹസ്യമാക്കി വച്ചു:പെണ്‍വീട്ടുകാരെ കണ്ട് കാര്യം അവതതിപ്പിച്ചത് ടി പി ശ്രീനിവാസന്; സബ്കളക്ടറും എംഎല്‍എയും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞതിങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യാ എസ് അയ്യരും യുവ കോണ്‍ഗ്രസ് എംഎല്‍എ കെ.എസ് ശബരീനാഥനും തമ്മിലുള്ള പ്രണയം മൊട്ടിട്ടത് മാസങ്ങള്‍ക്കു മുമ്പ്. ശബരിയ്ക്ക് പ്രായം 33, ദിവ്യയ്ക്ക് 32ഉം ഇരുവരോടും വിവാഹം കഴിക്കാനുള്ള സമയമായില്ലേ എന്നു സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പെണ്ണ് അന്വേഷിക്കുന്നുണ്ടെന്ന് ശബരിയും ചെറുക്കനെ നോക്കുന്നുണ്ടെന്ന് ദിവ്യയും ആളുകളോടു പറഞ്ഞു മടുത്തു. ഈ ചോദിച്ചവര്‍ക്കറിയില്ലല്ലോ ഇങ്ങനെയൊരു പ്രണയത്തിന്റെ കാര്യം. ഇരുവരും സൂക്ഷിച്ച ആ രഹസ്യമാണ് ശബരീനാഥന് യാതൊരുവിധ ഗോസിപ്പുകള്‍ക്കും ഇട നല്‍കാതെ ഇന്നലെ ഫേസ്ബുക്കിലൂടെ പരസ്യമാക്കിയത്. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അധികമാര്‍ക്കും അറിവില്ലായിരുന്നു. അങ്ങനെ മാസങ്ങള്‍ ദൈര്‍ഘ്യമുള്ള പ്രണയമാണ് ഇപ്പോള്‍ വിവാഹത്തില്‍ കലാശിക്കാനൊരുങ്ങുന്നത്. ജൂണ്‍ അവസാന വാരമാണ് വിവാഹം. കോട്ടയം സബ് കലക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ ദിവ്യ തലസ്ഥാനത്ത് എത്തിയതോടെയാണ് ഇരുവരും അടുക്കുന്നത്. സൗഹൃദം പ്രണയമായി ക്രമേണ വളര്‍ന്നു. ലോ അക്കാദമിയിലെ…
Read More