തെന്നിന്ത്യന്‍ സിനിമ-സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദിവ്യ ശ്രീധര്‍. തമിഴ് സീരിയലുകളില്‍ കൂടിയാണ് താരം പ്രശസ്തയായി തീര്‍ന്നത്. തമിഴ് സിനിമാ സീരിയല്‍ നടന് അര്‍ണവിനെ ആണ് നടിവിവാഹം കഴിച്ചിരിക്കുന്നത്. ഏതാണ്ട് ആറ് വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്ന ഇരുവരും ഇക്കഴിഞ്ഞ ജൂണില്‍ ആണ് വിവാഹിതരായത്. ദിവ്യ ശ്രീധര്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ ഇപ്പോഴിതാ ഭര്‍ത്താവ് അര്‍ണവിന് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുക ആണ് നടി. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന് എതിരെ നടി രംഗത്ത് എത്തിയത്. മറ്റൊരു സ്ത്രീയുമായി പ്രണയത്തില്‍ ആയ അര്‍ണവ് കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്താന്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് ദിവ്യ ആരോപിക്കുന്നത്. തന്റെ ഗര്‍ഭാവസ്ഥ ഇപ്പോള്‍ വളരെ അപകടകരമായ ഘട്ടത്തിലാണ് എന്ന് പറഞ്ഞ് ദിവ്യ രംഗത്ത് എത്തിയതോടെ ആണ് ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്നം പുറത്തു വരുന്നത്. ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞിട്ടും…
Read More