ബസിനുള്ളില്‍ തുറിച്ചുനോക്കിയ യുവാവിന് എട്ടിന്റെ പണികൊടുത്ത് ടേക്ഓഫിലെ നടി ദിവ്യപ്രഭ, വൈറ്റില ലോ ഫ്‌ളോര്‍ ബസിലെ അപമാനത്തിന് പകരം വീട്ടാന്‍ നടിയെ സഹായിച്ചത് ഓട്ടോ ഡ്രൈവര്‍മാര്‍

നടി ദിവ്യപ്രഭയെ ഓര്‍മയില്ലേ. സൂപ്പര്‍ഹിറ്റ് ചിത്രം ടേക്ഓഫിലെ നേഴ്‌സിനെ. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്റേടിയാണെന്ന് ദിവ്യ കഴിഞ്ഞദിവസം തെളിയിച്ചു. അമ്മയ്‌ക്കൊപ്പമുള്ള ബസ് യാത്രയിലായിരുന്നു ദിവ്യയുടെ തനിസ്വരൂപം ഒരു പൂവാലന്‍ അനുഭവിച്ചറിഞ്ഞത്. അമ്മയ്‌ക്കൊപ്പം പത്തനംതിട്ടയില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. വൈറ്റിലയില്‍ എത്തും വരെ തന്നെ നോക്കിക്കൊണ്ടിരുന്ന പയ്യനെ ദിവ്യപ്രഭ ചോദ്യം ചെയ്തു. എന്നാല്‍, നോക്കിയതല്ലെ ഉള്ളൂ ഒന്നും ചെയ്തില്ലല്ലോ എന്നായിരുന്നു മറുപടി. പോരാത്തതിന് തട്ടിക്കയറി ഒരു ഓട്ടോയില്‍ കയറി പോവുകയും ചെയ്തു. എന്നാല്‍, വിട്ടുകൊടുക്കാന്‍ ദിവ്യപ്രഭ ഒരുക്കമായിരുന്നില്ല. വൈറ്റിലയിലെ ഓട്ടോ െ്രെഡവര്‍മാരുടെ സഹായത്തോടെ അവനെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ബാക്കിയൊക്കെ ഊഹിയ്ക്കാമല്ലോ അല്ലേ? എറണാകുളത്തെ ‘ഗവി’യും അവന്‍ കണ്ടെന്നു വിശ്വസിക്കുന്നു. ഇപ്പോള്‍ മനസ്സിലായി 14 സെക്കന്‍ഡിന്റെ പ്രാധാന്യം ഈ ഡിസോര്‍ഡര്‍ ഉള്ള വല്ല ചെക്കന്മാരും ഉണ്ടെങ്കില്‍, ഇപ്പോഴെ പറയുവാണ്. എല്ലാ പെണ്‍കുട്ടികളും നിങ്ങളുടെ ഈ വൃത്തികെട്ട നോട്ടം…

Read More