സജീവ് എ. പൈ.തിരുമല, കോട്ടയം തിന്മയുടെ കൂരിരുട്ടിനു മേൽ നന്മയുടെ വെളിച്ചം. ഇതാണ് ദീപാവലി. മഹാലക്ഷ്മി വസിക്കുന്നത് ദീപത്തിലാണ്. രണ്ട് തിരി സൂര്യനും ഒന്ന് ഇഷ്ടദൈവത്തിനും, അഞ്ച് തിരി പഞ്ചാക്ഷരി മന്ത്രമായ ശിവന് ആരാധനയ്ക്ക് ഇഷ്ടം. ഒൻപത് തിരി നവഗ്രഹങ്ങളുമായിട്ടാണ് കരുതുന്നത്. അഗ്നിയുടെ മഹത്വവും ഐശ്വര്യത്തിന്റെ പ്രാധാന്യവും ദീപാവലി വെളിവാക്കുന്നു. പ്രകാശത്തിന്റെ ഉത്സവം ആഘോഷിക്കാൻ എല്ലായിടവും ഒരുങ്ങിക്കഴിഞ്ഞു. ശ്രീകൃഷ്ണഭഗവാൻ നരകാസുരനെ വധിച്ചതിന്റെ വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി എന്നാണ് ഐതിഹ്യം. കാർത്തികമാസത്തിലെ നരകചതുർദശി ദിവസമാണ് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതെന്നാണു സങ്കൽപം. തുലാംമാസത്തിലെ ശ്രദ്ധേയമായ വിശേഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. ദീപാവലിക്കു തൈലസ്നാനം പരമപ്രധാനമാണ്. ജലത്തിൽ ഗംഗാദേവിയുടെയും എണ്ണയിൽ ലക്ഷ്മി ദേവിയുടെയും സവിശേഷ ചൈതന്യം കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഓരോ ദിവസവും ആദ്യം ഉണരുന്നത് ഗംഗാദേവിയാണ് (ജലം). പ്രാതകാലത്ത് ആദ്യമുണരുന്ന ജലം ആത്മീയമായ പരിശുദ്ധി…
Read MoreTag: diwali
മൂന്നു വയസ്സുകാരിയുടെ വായില്‍ പടക്കം വെച്ചു പൊട്ടിച്ച് യുവാവിന്റെ ക്രൂരത; പെണ്‍കുട്ടിയുടെ മുഖത്ത് അമ്പതോളം തുന്നലുകള്‍; നില അതീവ ഗുരുതരം…
മീററ്റ് (ഉത്തര്‍പ്രദേശ്): ദീപാവലി ദിനത്തില്‍ യുവാവ് മൂന്നു വയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന ക്രൂര സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിക്ക് അമ്പതോളം തുന്നലുകളായിരുന്നു വേണ്ടി വന്നത്.പെണ്‍കുട്ടിയുടെ വായിലും തൊണ്ടയിലും മാരകമായി പരിക്കേറ്റു. അപകടത്തില്‍ തൊണ്ടയ്ക്കു പരിക്കേറ്റതിനാല്‍ ആരോഗ്യനില വഷളായിരിക്കുകയാണ്. മീററ്റിലെ മിലക് ഗ്രാമത്തില്‍ പ്രദേശവാസിയായ ശശികുമാറിന്റെ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ പ്രദേശവാസിയായ ഹര്‍പാല്‍ എന്ന യുവാവ് വിളിച്ചു കൊണ്ടുപോകുകയും വായില്‍ പടക്കംവെച്ചു തീ കൊളുത്തുകയുമായിരുന്നു. വീടിനു പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഹര്‍പാല്‍ കൂട്ടിക്കൊണ്ടു പോയെന്നാണ് ശശികുമാറിന്റെ മൊഴി. ഇയാളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ക്രൂരമായ തമാശ ഞെട്ടിക്കുന്ന സംഭവമായി മാറിയതോടെ ഹര്‍പാല്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കവിളിലും തൊണ്ടയിലും ഗുരുതരമായി പരിക്കേറ്റെന്നാണ് ദൃക്സാക്ഷികള്‍…
Read More