ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു വിവാഹവേദിയില്‍ ഡിജെ മ്യൂസിക്കിനെച്ചൊല്ലി നടന്നത് പൊരിഞ്ഞ അടി. രണ്ടുവിഭാഗം ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം കണ്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഭയന്ന് പുറത്തേയ്ക്ക് ഓടുന്നന്നും ദൃശ്യങ്ങളില്‍ കാണാം. വടിയും ബെല്‍റ്റും ഉപയോഗിച്ചായിരുന്നു പരസ്പരമുള്ള മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം നടക്കുന്നതായും ഗാസിയാബാദ് പൊലീസ് അറിയിച്ചു. എസ്പി നേതാവ് അഖിലേഷ് യാദവാണ് വീഡിയോ പങ്കുവെച്ചത്. യോഗി സര്‍ക്കാരിന്റെ കീഴില്‍ ക്രമസമാധാനനില തകര്‍ന്നതായി കുറ്റപ്പെടുത്തി കൊണ്ടാണ് അഖിലേഷ് യാദവ് വീഡിയോ പങ്കുവെച്ചത്.
Read More