ബംഗളൂരു: കർണാടകയുടെ 24 ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരമേറ്റു.ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും മലയാളിയായ കെ.ജെ. ജോർജ് ഉൾപ്പെടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തവർ ചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും പുറമെ ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലിംഗായത്ത്, വൊക്കലിഗ, മുസ് ലിം, എസ്സി, എസ്ടി, വനിതാ പ്രാതിനിധ്യങ്ങളുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെത്തുടർന്നാണു കൂടുതൽ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. താമസിയാതെ മന്ത്രിസഭാ വികസനം നടക്കും. ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സാവഡി മന്ത്രിയായേക്കും. ബിജെപി വിട്ട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു…
Read MoreTag: DK shivakumar
തോളില്‍ കൈയ്യിടാന്‍ ശ്രമിച്ച പ്രവര്‍ത്തകന്റെ ‘കരണം പുകച്ച്’ഡികെ ശിവകുമാര്‍ ! വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു…
തോളില്‍ കയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക പിസിസി ആധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മുന്‍ മന്ത്രി ജി മഡേഗൗഡയെ സന്ദര്‍ശിക്കുന്നതിന് മാണ്ഡ്യയില്‍ എത്തിയതായിരുന്നു ശിവകുമാര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരാള്‍ തോളില്‍ കൈയിടാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ശിവകുമാര്‍ കൈ തട്ടിമാറ്റുകയും പ്രവര്‍ത്തകന്റെ കരണത്തടിക്കുകയുമായിരുന്നു. ഇത് വീഡിയോയില്‍ കാണാം. മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പകര്‍ത്തി എന്നറിഞ്ഞ ശിവകുമാര്‍ അവ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്തതിനാലാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. സംഭവത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സിടി രവി രംഗത്തെത്തി. ബെംഗളൂരുവിലെ ഗുണ്ടയായ കോട്വാള് രാമചന്ദ്രയുടെ പഴയ ശിഷ്യനായ ശിവകുമാര്‍ എങ്ങനെയാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഇടപെടുന്നതെന്ന്…
Read More