കൊച്ചി: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ അഭിമാന പദ്ധതിയായി മാറിയ കൊച്ചി മെട്രോ തകര്‍ത്തോടുകയാണ്. പ്രധാനമന്ത്രിയെ കൊണ്ടു വന്ന് മനോഹരമായി ഉദ്ഘാടനവും നടത്തി സംസ്ഥാന സര്‍ക്കാര്‍ മെട്രോ ഓടിച്ചു. ഇ. ശ്രീധരന് എന്ന മെട്രോമാന് നേതൃത്വം നല്കിയ പദ്ധതിയ്ക്കായി രാപകലെന്നില്ലാതെ പണിയെടുത്തത് മറുനാടന്‍ തൊഴിലാളികളാണ്. ഉദ്ഘാടന ദിവസം ഇവരെ കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് ആദരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മെട്രോ വിജയമായപ്പോള്‍ ഇവരെ എല്ലാവരും ബോധപൂര്‍വം അങ്ങു മറന്നു. ഇപ്പോള്‍ പുറത്തു വരുന്ന കഥകള്‍ നെറികേടിന്റേതാണ്. മെട്രോ യാഥാര്‍ഥ്യമാക്കാനായി അഹോരാത്രം പണിയെടുത്ത തൊഴിലാളികള്‍ക്ക് ചെയ്ത പണിക്കുള്ള കൂലി പോലും ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മെട്രോ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പത്താം ദിവസവും തുടരുകയാണ്. ഇതേത്തുടര്‍ന്ന് കലൂര്‍ മുതല്‍ മഹാരാജാസ് വരെയും കടവന്ത്ര മുതല്‍ വൈറ്റില വരെയുമുള്ള മെട്രോ…
Read MoreTag: DMRC
ഉദ്ഘാടനം നടത്തി ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം മെട്രോ യാത്രക്കാര്‍ക്കു സ്വന്തമാവും; സര്‍വീസ് രാവിലെ ആറു മുതല്‍ പത്തുവരെ; കൊച്ചി മെട്രോ കാത്തു വച്ചിരിക്കുന്നത് വിസ്മയങ്ങള്‍ ഇവയാണ്
കൊച്ചി: കൊച്ചി മെട്രോ ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ കുറിക്കപ്പെടുന്നത് പുതുചരിതം. ജൂണ്‍ 19 തിങ്കള്‍ മുതലാണ് മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. മെട്രോയില്‍ കയറാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. രാവിലെ ആറുമുതല്‍ രാത്രി 10 മണിവരെയാണ് മെട്രോ സര്‍വ്വീസ് നടത്തുക.തിരക്കു കാരണം യാത്രക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ കൊച്ചി വണ്‍ കാര്‍ഡ് വിതരണം ചെയ്യില്ലെന്നും യാത്രക്കായി ക്യു ആര് ഉപയോഗിച്ച കാര്‍ഡ് ആണ് ആദ്യഘട്ടത്തില്‍ നല്‍കുകയെന്നും കെഎംആര്‍എല്‍ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വേദിയിരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മെട്രോമാന് ഇ ശ്രീധരനെ ഒഴിവാക്കിയത് വിവാദമായിരുന്നു. പ്രധാനമന്ത്രി, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരാണ് വേദിയിലുണ്ടാവുക. ഭിന്നശേഷിക്കാര്‍ക്കായി ഞായറാഴ്ച പ്രത്യേക സര്‍വ്വീസ് ഉണ്ടായിരിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ 4000ലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ആലുവ-പാലാരിവട്ടം മെട്രോ…
Read More