ചില പ്രത്യേക സാഹചര്യങ്ങളിലാണ് ഡിഎന്‍എ ടെസ്റ്റ് നടത്താറുള്ളത്. എന്നാല്‍ വേറൊരു പണിയുമില്ലാതെ ബോറടിച്ചിരിക്കുമ്പോള്‍ ഒരു തമാശയ്ക്കു വേണ്ടി സ്വന്തം മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയിരിക്കുകയാണ് യുഎസ്സിലെ ഒരു കുടുംബം. എന്നാല്‍ ടെസ്റ്റിന്റെ ഫലം വന്നപ്പോള്‍ കുടുംബം അമ്പരന്നു പോയി. 47 കാരിയായ ഡോണ ജോണ്‍സണും അവളുടെ ഭര്‍ത്താവ് വാന്നറും ചേര്‍ന്നാണ് തമാശക്കായി രണ്ട് മക്കളുടെയും ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. 18 കാരനായ മൂത്തമകന് വാനര്‍ ജൂനിയറിന്റെയും 12 കാരനായ ഇളയ മകന് ടിമ്മിന്റെയും ഡിഎന്‍എ ടെസ്റ്റാണ് നടത്തിയത്. എന്നാല്‍ ഫലം വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇളയ മകന് ടിമ്മിന് ദമ്പതികളുമായി ജീവശാസ്ത്രപരമായി ബന്ധമില്ലെന്നാണ് ടെസ്റ്റില്‍ തെളിഞ്ഞത്. വാനറിന് ഹെര്‍ണിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് ആദ്യത്തെ മകന്റെ ജനനത്തിനു ശേഷം ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു രണ്ടാമത്തെ മകന് ടിം ജനിച്ചത്. 2008 ഓഗസ്റ്റില്‍ ആയിരുന്നു ടിമ്മിന്റെ ജനനം. ഏറെ സന്തോഷത്തോടെയാണ് ഇരുവരും…
Read MoreTag: DNA test
ആ സുദിനം നാളെയാണ് സുഹൃത്തുക്കളേ… ബിഹാറുകാരിയുടെ കുട്ടിയുടെ അച്ഛന് ബിനോയ് കോടിയേരിയാണോയെന്ന് മിക്കവാറും നാളെ അറിയാം; യുവതി കോടതിയില്‍…
കേരളം കാത്തിരിക്കുന്ന ആ ഡിഎന്‍എ ഫലം നാളെ പുറത്തു വരുമെന്ന് സൂചന. ബിഹാര്‍ സ്വദേശിനി നല്കിയ ബലാത്സംഗകേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല് ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദ ദിന്‍ദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്. കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ബിനോയ് ഹാജരാകാഞ്ഞത് എന്നാണ് സൂചന. ഇതിനിടയില്‍ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല. യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്ലെ എന്ന അഭിഭാഷകന് കോടതിയില്‍ തിങ്കളാഴ്ച വക്കാലത്ത് നല്കി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയില്‍ പോരാട്ടം തുടരുമെന്ന്…
Read Moreബിനോയിയ്ക്ക് പണിയായത് ബര്‍ത്ത്ഡേ ആഘോഷ ചിത്രങ്ങള്‍ ! ഡിഎന്‍എ പരിശോധന പിതൃത്വം ഉറപ്പിക്കാന്‍ മാത്രം;രണ്ടാഴ്ചക്കുള്ളില്‍ ഫലം വരുമ്പോള്‍ കോടിയേരിയുടെ മകന് പാര്‍ട്ടിയ്ക്ക് ബാധ്യതയാകുമോ ?
പീഡനക്കേസില്‍ ബിനോയ് കോടിയേരി ഡിഎന്‍എ ടെസ്റ്റിന് വിധേയമാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് സിപിഎമ്മാണ്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനെതിരേ മുമ്പ് ആരോപണങ്ങളുയര്‍ന്നപ്പോഴെല്ലാം പുച്ഛിച്ചു തള്ളിയിരുന്ന സിപിഎമ്മിന് യാതൊരു ഇടപെടലും നടത്താനാകാത്ത വിധത്തിലായിരുന്നു ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതി മുബൈയില്‍ പരാതി നല്‍കിയത്. മുമ്പ് ബിനോയിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസ് പോലീസ് സഹായത്തോടെയാണ് അട്ടിമറിച്ചത്. എന്നാല്‍ ഇവിടെ പണിപാളി. ബിനോയിക്കെതിരേ ഒന്നിനു പിറകെ ഒന്നായി യുവതി തെളിവുകള്‍ പുറത്തു വിട്ടതോടെ കോടിയേരി പുത്രന് നിരായുധനായി. യുവതിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങള്‍. ഇതു കൂടി പരിഗണിച്ചാണ് അതിവേഗ ഡിഎന്‍എ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്. ഇതോടെ എങ്ങനേയും ഡിഎന്‍എ പരിശോധന ഒഴിവാക്കാനുള്ള ശ്രമമാണ് പൊളിയുന്നത്. പരിശോധനാ ഫലം എതിരായാല്‍ ബിനോയിയുടെ വഴി വിട്ട ബന്ധങ്ങള്‍ക്ക് തെളിവാകുകയും ചെയ്യും. കോടിയേരി ആഭ്യന്തരമന്ത്രിയായപ്പോള്‍ ബിനോയ് ദുബായിലായിരുന്നു. അന്നത്തെ ബന്ധങ്ങളും ഇതോടെ വീണ്ടും ചര്‍ച്ചയാകും.…
Read Moreപരാതി കെട്ടിച്ചമച്ചത് ആയതിനാല്‍ ഡിഎന്‍എ പരിശോധനയുടെ യാതൊരു ആവശ്യവുമില്ല ! ബിനോയ് കോടിയേരി കോടതിയില്‍ പറഞ്ഞത് ഇങ്ങനെ…
മുംബൈ: ലൈംഗികപീഡനക്കേസില്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി ബിനോയ് കോടിയേരി. ബിനോയിയെ ഡിഎന്‍എ ടെസ്റ്റിനു വേണ്ടി കസ്റ്റഡിയില്‍ വിട്ടു നല്കാന് നടപടി വേണമെന്നു യുവതിക്കു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ബിനോയിയുടെ മറുപടി. മുംബൈ ദിന്‍ഡോഷിയിലെ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. അതിനിടെ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയിയുടെ അഭിഭാഷകന് വാദിച്ചത്. ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും മുന്‍പും സമാനമായ ആരോപണം ഇവര്‍ ഉന്നയിച്ചിട്ടുണ്ടെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ജാമ്യം നേടി അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാനാണ് ബിനോയിയുടെ ശ്രമം. എന്നാല്‍ ഏതുവിധേനയും ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബൈ പോലീസിന്റെ ശ്രമം. ബിനോയിക്കെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും. ബിനോയ് കോടിയേരി വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്…
Read Moreആളുകളുടെ ചോദ്യം കേട്ടു മടുത്തു ! ഒടുവില്‍ ഡിഎന്‍എ ടെസ്റ്റിനൊരുങ്ങി എമി ജാക്സണ്; തന്റെ കുടുംബചരിത്രത്തെക്കുറിച്ച് എമി പറയുന്നതിങ്ങനെ…
ഇന്ത്യന്‍ സിനിമയിലെ വിദേശ സുന്ദരിയാണ് എമി ജാക്സണ്. പല ഇന്ത്യന്‍ ഭാഷകളിലുമായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ച എമി ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ എമിയുടെ പുതിയ തീരുമാനം കേട്ട് ഏവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകര്‍ ഏറെയുള്ള ആമി ജാക്സണ് ഡിഎന്‍എ ടെസ്റ്റിനൊരുങ്ങുകയാണത്രെ. തന്റെ പൗരത്വത്തെക്കുറിച്ചുള്ള ആരാധകരുടെ സംശയത്തിന് മറുപടി നല്‍കുകയാണ് താരത്തിന്റെ ലക്ഷ്യം. ഇതോടെ എമി ജാക്സന്റെ പൗരത്വത്തെക്കുറിച്ചുള്ള ആരാധകര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ക്കാണ് അവസാനമാകുമെന്നാണ് പ്രതീക്ഷ. ‘ഞാന്‍ ഏത് രാജ്യക്കാരിയാണെന്ന ചോദ്യം എവിടെ ചെന്നാലും ആള്ക്കാര് ചോദിക്കാറുണ്ട്. എന്റെ പൈതൃകത്വം സംബന്ധിച്ച ചര്‍ച്ചകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഞാന്‍ ഇംഗ്ലീഷ് വംശജയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാറില്ല. അതുകൊണ്ട് എന്റെ കുടുംബ ചരിത്രം ശാസ്ത്രീയമായി തന്നെ വെളിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കയാണ്’ നടി പറയുന്നു. തന്റെ കുടുംബ ചരിത്രം അറിയാനാണ് ഡിഎന്‍എ ടെസ്റ്റ്…
Read More