നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയില്‍ എത്തിച്ച രണ്ടര വയസുകാരന് ഡോക്ടര്‍ സുന്നത്ത് നടത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. വീട്ടുകാരുടെ പരാതിയില്‍ എം ഖാന് ആശുപത്രിയില്‍ അന്വേഷണം നടത്തുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോഗ്യവകുപ്പിലെ ഉന്നതതല സംഘത്തെ അയച്ചു. ആരോപണങ്ങളില്‍ വസ്തുത ഉണ്ടെന്ന് കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് മുന്നറിയിപ്പ് നല്കി. ആരോഗ്യവകുപ്പിന്റെ ചുമതല ബ്രജേഷ് പഥക്കിനാണ്. സംസാരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന കുഞ്ഞിനെ ചികിത്സയ്ക്കായാണ് എം ഖാന് ആശുപത്രിയില്‍ എത്തിച്ചത്. സംസാരശേഷി പൂര്‍ണമായി തിരിച്ചുകിട്ടുന്നതിന് നാവില്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഡോക്ടര്‍ കുഞ്ഞിന് സുന്നത്ത് നടത്തിയെന്നാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്. അന്വേഷണത്തില്‍ പിഴവ് സംഭവിച്ചതായി കണ്ടെത്തിയാല്‍ കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുമെന്നും ബ്രജേഷ് പഥക് പറഞ്ഞു. അന്വേഷണത്തില്‍ പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയാല്‍…
Read MoreTag: doctor
സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു ! മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു…
സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയതിന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറും എല്ലുരോഗ വിദഗ്ധനുമായ ഡോ. എം.അബ്ദുള്‍ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്ചത്. അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. ഡോ. എം.അബ്ദുള്‍ ഗഫൂറിനെതിരെ വിജിലന്‍സില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബുധനാഴ്ച പരിശോധന നടത്തി. രാവിലെ പത്തരയ്ക്ക് വിജിലന്‍സ് സംഘം സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോള്‍ മുറിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്നു ഡോ. ഗഫൂര്‍. ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ട വിജിലന്‍സ് സംഘം ഡോക്ടറുടെ മൊഴിയെടുത്ത് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Read Moreതന്നെ പ്രസവിക്കാന്‍ അമ്മയെ അനുവദിച്ചതിന് ഡോക്ടറെ കോടതി കയറ്റി യുവതി ! കോടികളുടെ നഷ്ടപരിഹാരം വിധിച്ച് കോടതി…
തനിക്ക് ജന്മംനല്കാന് അമ്മയെ അനുവദിച്ചതിന് അമ്മയുടെ ഡോക്ടറെ കോടതികയറ്റി യുവതി. യു.കെയിലാണ് സംഭവം. നട്ടെല്ലിനെ ഗുരുതരമായി ബാധിക്കുന്ന ‘സ്പൈന ബിഫിഡ’ എന്ന ആരോഗ്യ പ്രശ്നമുള്ള 20 വയസ്സുകാരി എവി ടൂംബ്സാണ് അമ്മയുടെ ഡോക്ടറെ കോടതി കയറ്റിയത്. ‘ശരീരത്തില്‍ ട്യൂബുകള്‍ ഘടിപ്പിച്ചാണ് യുവതി ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ ഡോക്ടര്‍ ശരിയായ ഉപദേശം നല്കിയിരുന്നെങ്കില് താന്‍ ജനിക്കില്ലായിരുന്നുവെന്നും ഇത്തരമൊരു ജീവിതം ജീവിക്കേണ്ടി വരില്ലായിരുന്നുവെന്നും എവി ടൂംബ്സ് പറയുന്നു. തനിക്ക് ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കേണ്ട ആവശ്യമില്ലെന്നും മറ്റു പ്രശ്നങ്ങളൊന്നും ഗര്‍ഭധാരണത്തില്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ പറഞ്ഞതായി എവിയുടെ വാദത്തെ പിന്തുണച്ച് എവിയുടെ അമ്മ കോടതിയെ അറിയിച്ചു. എവിയുടെ വാദത്തെ ലണ്ടന്‍ ഹൈക്കോടതിയിലെ ജഡ്ജി റോസലിന്‍ഡ് കോ ക്യുസി പിന്തുണച്ചു. അമ്മയെ ഡോക്ടര്‍ ശരിയായി ഉപദേശിച്ചിരുന്നെങ്കില്‍ ഗര്‍ഭധാരണം വൈകുമായിരുന്നുവെന്ന് ജഡ്ജി വിധിച്ചു. ‘സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വൈകിയുള്ള ഒരു ഗര്‍ഭധാരണം ഉണ്ടാകുമായിരുന്നുവെന്നാണ് മനസിലാകുന്നത്.അങ്ങനെ…
Read Moreഏതു നിമിഷവും പൊട്ടാവുന്ന ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു ! ഡോക്ടറുടെ ധൈര്യത്തെ അഭിനന്ദിച്ച് ലോകം…
റഷ്യ-യുക്രൈന് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നരകതുല്യമായ അവസ്ഥയിലൂടെയാണ് യുക്രൈന് ജനത കടന്നു പോകുന്നത്. ഇരുരാജ്യങ്ങളിലെയും നിരവധി സൈനികരും പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സന്തോഷ വാര്‍ത്തയാണ് ദുരിതങ്ങള്‍ക്കിടയിലും സന്തോഷം പകരുകയാണ്. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന് സൈനികന്റെ ശരീരത്തില്‍ തറച്ച ലൈവ് ഗ്രനേഡ് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ പുറത്തെടുത്തു എന്നതാണ് ആ വാര്‍ത്ത. ഏതു നിമിഷവും പൊട്ടാന്‍ സാധ്യതയുണ്ടായിരുന്ന ഗ്രനേഡ് ജീവന് പണയം വെച്ച് യുക്രൈന് സൈന്യത്തിലെ വിദഗ്ധരില്‍ ഒരാളായ മേജര്‍ വെര്ബയാണ് പുറത്തെടുത്തതത്. റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ യുക്രൈനിലെ ബഖ്മുട്ടില്‍ വെച്ചാണ് സൈനികന്റെ ദേഹത്ത് ഗ്രനേഡ് തറച്ചെതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് പതിക്കാനുണ്ടായ സാഹചര്യമോ അതു സംബന്ധിച്ച മറ്റ് വിവരങ്ങളോ സേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന് വിജയകരമായി അവസാനിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ശസ്ത്രക്രിയയ്ക്ക് വിധേയനായ സൈനികന് ഇപ്പോള്‍ സുഖം…
Read Moreനാലാംതരംഗം ലോകത്തെ കീഴ്പ്പെടുത്തുമോ ? ജോലിഭാരത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് ഡോക്ടര്‍; ചൈനയില്‍ നിന്നു പുറത്തു വരുന്ന ദൃശ്യങ്ങള്‍ ഭീതിജനകം…
ലോകം കോവിഡിന്റെ നാലാംതരംഗ ഭീഷണിയില്‍ നില്‍ക്കെ ചൈനയില്‍ നിന്നു പുറത്തു വരുന്ന ദൃശ്യങ്ങള്‍ അതീവ ആശങ്കാജനകമാണ്. ചൈനയില്‍ അതിഭയങ്കരമായി കോവിഡ് വ്യാപനം തുടരുകയാണ്. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങള്‍ തകിടം മറിഞ്ഞതിന്റേയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് ഏറ്റവും ഒടുവില്‍ ചൈനയില്‍ നിന്നെന്നുള്ളത് എന്ന് കരുതപ്പെടുന്ന തരത്തില്‍ പുറത്തുവരുന്നത്. രോഗികളെ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍ തുടര്‍ച്ചയായി ജോലി ചെയ്തതിനെത്തുടര്‍ന്ന് തളര്‍ന്നു വീഴുന്ന ദൃശ്യമാണ് ദി ടെലിഗ്രാഫ് പുറത്തുവിട്ടത്. ഒന്നിനു പിറകെ ഒന്നായി രോഗികളെ പരിചരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ബോധരഹിതനായി തന്റെ ഇരിപ്പിടത്തില്‍ നിന്നും ഊര്‍ന്ന് വീഴുന്നതായി ദൃശ്യത്തിലുണ്ട്. രോഗികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി. ഡോക്ടര്‍ക്ക് വെള്ളം നല്കാന് അദ്ദേഹം അബോധാവസ്ഥയിലായതിനാല്‍ ഇതിന് സാധിച്ചില്ല. ഏറെ പണിപ്പെട്ടാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇരിപ്പിടത്തില്‍ നിന്നും മാറ്റിയത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് സീറോ കോവിഡ്…
Read Moreസൈറസ് മിസ്ത്രിയുടെ മരണം ! കാര്‍ ഓടിച്ചിരുന്ന വനിതാ ഡോക്ടര്‍ക്കെതിരേ രണ്ടു മാസത്തിനു ശേഷം കേസെടുത്തു…
ടാറ്റാ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചഡോ.അനാഹിത പണ്ഡോളയ്ക്കെതിരെ കേസെടുത്തു. അപകടം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് കേസ് എടുക്കുന്നത്. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണ് അനാഹിത. അപകടത്തില്‍ അനാഹിതയുടെ ഭര്തൃസഹോദരന് ജഹാംഗീര്‍ പാണ്ഡോളയും മരിച്ചിരുന്നു. സെപ്റ്റംബര്‍ അഞ്ചിന്അഹമ്മദാബാദില്നിന്നു മുംബൈയിലേക്കു മടങ്ങവേ ഗുജറാത്ത് അതിര്‍ത്തിയിലെ പാല്‍ഘര്‍ ജില്ലയില്‍ വച്ചായിരുന്നു അപകടം. അശ്രദ്ധയോടെയും അമിത വേഗത്തിലും കാറോടിച്ചതിന്റെ ഫലമാണ് അപകടമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് അനാഹിതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അനാഹിതയുടെ ഭര്‍ത്താവ് ഡാരിയസിന്റെ മൊഴിയും പൊലീസെടുത്തിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ ഡാരിയസ് കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. മുന്നിലുണ്ടായിരുന്ന കാര്‍ മൂന്നാം ലെയ്നില്‍നിന്ന് രണ്ടാം ലെയ്നിലേക്കു നീങ്ങിയപ്പോള്‍ അനഹിതയും അത് പിന്തുടര്ന്നു എന്നാണ് ഡാരിയസ് പൊലീസിനു നല്കിയ മൊഴിയെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്തു. പരുക്കില്‍നിന്ന് മോചിതയാകാത്തതിനാല്‍ അനാഹിതയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിനായിട്ടില്ല. അപകടനം…
Read Moreതിരുവന്തപുരത്ത് വനിതാ ഡോക്ടറുടെ കൈ അടിച്ചൊടിച്ച് രോഗി ! അക്രമി പിടിയില്‍…
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ അടിയേറ്റ് വനിതാ ഡോക്ടറുടെ കൈ ഒടിഞ്ഞു. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ സി എം ശോഭയ്ക്കാണ് രോഗിയുടെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റത്. എക്സ് റേ പരിശോധനയിലാണ് ഡോക്ടറുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചെന്ന് വ്യക്തമായത്. പ്രതി വസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സര്‍ജറി ഒപിയില്‍ വൃക്കയിലെ കല്ലിന് ചികിത്സ തേടിയെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതിനെ പ്രകോപിതനായ വസീര്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതോടെയാണ് രോഗി അക്രമാസക്തനായത്. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന പരിശോധന ഫലങ്ങള്‍ തട്ടിപ്പറിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷം വസീര്‍ അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തലയ്ക്ക് നേരെ വന്ന അടി തടുത്തപ്പോഴാണ് ഡോക്ടറുടെ കൈക്ക് പരുക്കേറ്റത്. ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കന്റോണ്‍മെന്റ് പൊലീസില്‍ ഡോക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വസീറിനെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടി സമയം കഴിഞ്ഞും ഭക്ഷണം പോലും കഴിക്കാതെ ജോലി ചെയ്യുമ്പോഴാണ് തനിക്കെതിരെ…
Read Moreകിടപ്പുരോഗിയായ അനുജനെ ജ്യേഷ്ഠന് കുത്തിക്കൊന്നു ! വെറ്ററിനറി ഡോക്ടറായ സന്തോഷ് കസ്റ്റഡിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ കിടപ്പ് രോഗിയായ അനുജനെ ജ്യേഷ്ഠന് കുത്തിക്കൊലപ്പെടുത്തി. വെറ്ററിനറി ഡോക്ടറായ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മേല്‍വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപ് (47) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന് സന്തോഷിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കത്തി കൊണ്ട ് സന്തോഷ് സന്ദീപിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏറെനാളായി കിടപ്പ് രോഗിയായി വീട്ടില്‍ കഴിയുന്ന സന്ദീപ് മരണമടയാത്തതിലുള്ള നീരസവും ഇദ്ദേഹത്തെ പരിചരിക്കാനുള്ള വിമുഖതയുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സന്തോഷ് വിവാഹമോചിതനാണ്. വെറ്ററിനറി ഡോക്ടറായ സന്തോഷ് നിലവില്‍ സസ്പെന്‍ഷനിലാണ്. വര്‍ക്കല പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സന്ദീപ് റെയില്‍വേ ജീവനക്കാരനാണ്.
Read Moreസ്വത്ത് സ്വന്തം പേരിലാക്കിയ ശേഷം മാതാപിതാക്കളെ അടിച്ചിറക്കി വിട്ട് ഡോക്ടര്‍ ! മറ്റു മക്കള്‍ക്കും വേണ്ട; ദയാവധത്തിന് അനുമതി തേടി ദമ്പതികള്‍…
സ്വത്ത് എഴുതി വാങ്ങിച്ച ശേഷം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട വയോധിക ദമ്പതിമാര്‍ ദയാവധം ആവശ്യപ്പെട്ട് കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. മൈലാടുതുറൈ കോടങ്ങുടി വില്ലേജിലെ തങ്കസ്വാമി (85) ഭാര്യ ശാരാദാംബാള്‍ എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് മൈലാടുതുറൈ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. ഒടുവില്‍ കളക്ടര്‍ ലളിതയെത്തി ദമ്പതിമാരുമായി സംസാരിച്ചു. പരാതി സ്വീകരിച്ച കളക്ടര്‍ ദമ്പതിമാര്‍ക്ക് താമസിക്കാന്‍ പകരം സ്ഥലം ഒരുക്കാനും വീട്ടില്‍ നിന്ന് ഇറക്കിവിട്ട മക്കള്‍ക്ക് എതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. തങ്കസ്വാമിക്കും ശരാദാംബാളിനും നാല് മക്കളാണുളളത്. 2009 ല്‍ തന്നെ ഭൂമിയുടെ നല്ലൊരു ഭാഗവും നാല് മക്കള്‍ക്കായി എഴുതി നല്‍കിയിരുന്നു. താമസിക്കുന്ന വീടും കുറച്ച് കൃഷി സ്ഥലവുമാണ് തങ്കസ്വാമിയുടെയും ഭാര്യയുടെയും പേരിലുണ്ടായിരുന്നത്. ശരാദാംബാളിന് രോഗം ബാധിച്ചപ്പോള്‍ മൂത്ത മകനും ഡോക്ടറുമായ ഉത്തരാപതിയില്നിന്ന് ചികിത്സിക്കാനായി പണം കടം വാങ്ങിയിരുന്നു. ഇതിന് ബ്രതിഫലമായി വീടും കൃഷി സ്ഥലവും…
Read Moreഎന്റെ കുട്ടികളെ അനാഥരാക്കരുത്…ഞാന്‍ ആരെയും കൊന്നിട്ടില്ല ! ഗര്‍ഭിണി മരിച്ചതിനു പിന്നാലെ കൊലക്കുറ്റത്തിന് കേസ്; ഡോക്ടര്‍ ആത്മഹത്യ ചെയ്തു…
ഗര്‍ഭിണി മരിച്ചതിനെത്തുടര്‍ന്ന് കൊലപാതകക്കുറ്റത്തിന് കേസ് എടുത്തതിനു പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഡോക്ടര്‍ക്കെതിരെ പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് 42കാരിയായ അര്‍ച്ചന ശര്‍മ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഞായറാഴ്ച രാത്രി 22കാരിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. ഇതിന് കാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഇവര്‍ ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. യുവതി മരിക്കാനിടയായത് അമിത രക്തസ്രാവമാണെന്നും തന്റെ ഭാഗത്തുനിന്ന് യാതൊരു അശ്രദ്ധയുണ്ടായിട്ടില്ലെന്നും ഡോക്ടറുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ‘ ഞാന്‍ എന്റെ കുട്ടികളെ വളരെയധികം സ്നേഹിക്കുന്നു. അവരെ അനാഥരാക്കരുത്. ആരെയും കൊന്നിട്ടില്ല. നിരപരാധികളായ ഡോക്ടര്‍മാരെ ഉപദ്രവിക്കരുത്. എന്റെ ആത്മഹത്യ എന്റെ നിരപരാധിത്വം തെളിയിക്കും’കുറിപ്പില്‍ പറയുന്നു. ഡോക്ടറുടെ…
Read More