ത​ല​ശേ​രി​യി​ൽ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രു​ടെ 20 കോ​ടി​യു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത കേ​സ്; വ​നി​താ ഡോ​ക്ട​റു​ടെ 500 പ​വ​നും ത​ട്ടി​യെ​ടു​ത്തുച പി​ന്നി​ല്‍ സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​രി ?

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രു​ടെ 20 കോ​ടി രൂ​പ വി​ല വ​രു​ന്ന അ​ര​യേ​ക്ക​ർ സ്ഥ​ല​വും ബ​ഹു​നി​ല കെ​ട്ടി​ട​വും കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ന്‍ ത​ട്ടി​യെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഈ ​കു​ടും​ബ​ത്തി​ന്‍റെ അ​ഞ്ഞൂ​റു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ത്തു. ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ളു​ടെ ബം​ഗ​ളൂ​രു​വി​ലു​ള്ള മ​ക​ന്‍ ത​ന്നെ​യാ​ണ് ത​ന്‍റേ​തു​ള്‍​പ്പെ​ടെ മ​മ്മി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 500 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട​താ​യി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മ​മ്മി​യു​ടെ സ​ഹാ​യി നി​ന്ന സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത​ത്. വീ​ട് വി​ട്ടി​റ​ങ്ങി​യ ശേ​ഷം ദീ​ര്‍​ഘ കാ​ലം മ​മ്മി ലോ​ഡ്ജ് മു​റി​യി​ല്‍ കി​ട​പ്പി​ലാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ഒ​രു സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 400 ഗ്രാം ​സ്വ​ര്‍​ണം പ​ണ​യം വെ​ച്ച​താ​യി അ​റി​ഞ്ഞ് ബാ​ങ്കി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ സ്വ​ര്‍​ണം അ​വി​ടെ​യു​ള്ള​താ​യി അ​റി​ഞ്ഞു. പ​ണ​യം വെ​ച്ച സ്വ​ര്‍​ണം തി​രി​ച്ചെ​ടു​ക്കാ​നാ​യി ബാ​ങ്കി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ സ്വ​ര്‍​ണം വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ള​ള​താ​യും വ്യ​ക്ത​മാ​യി. ഇ​ത് സം​ബ​ന്ധി​ച്ച് മ​മ്മി​യു​ടെ സ​ഹാ​യി​യാ​യ യു​വ​തി​യോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ എ​ന്‍റെ പേ​രി​ല്‍ വെ​ച്ച സ്വ​ര്‍​ണം ഞാ​ന്‍ ഇ​ഷ്ടം…

Read More