വായിക്കാനാവാത്ത കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ കുറവല്ല. എന്നാല്‍ ഫാര്‍മസിസ്റ്റുകള്‍ക്കു പോലും വായിക്കാനാവാത്ത തരത്തില്‍ കുറിപ്പടിയെഴുതുന്ന ഡോക്ടറെ എന്തുവിളിക്കണം. സംശയം ചോദിച്ച സ്റ്റാഫ് നഴ്സിനും വനിത ഫാര്‍മസിസ്റ്റിനും കുറുപ്പടിയില്‍ പരിഹാസ മറുപടി നല്കിയ സംഭവമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ സത്യംഗപാണിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംശയം ചോദിക്കാനെത്തിയ നഴ്സിന് ഡോക്ടറുടെ മറുപടി ഇങ്ങനെ,’ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്’, മറ്റൊരു നഴ്സ് സംശയം ചോദിച്ച കുറിപ്പടിയില്‍ വേറൊന്ന്, ‘എന്നാല്‍ ദൈവത്തെ എനിക്ക് പേടിയാണ്’. ഒരു തരത്തിലും വായിച്ചെടുക്കാന്‍ സാധിക്കാത്ത വിധം മരുന്ന് കുറിക്കുകയും സംശയം ചോദിക്കുന്ന നഴ്സുമാരെയും ഫാര്‍മസിസ്റ്റുകളെയും ആക്ഷേപിക്കുകയും ചെയ്യുന്ന ഡോക്ടര്‍ക്കെതിരേ ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി. മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തില്‍ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തിന് പുല്ലുവില ഡോക്ടര്‍ സത്യംഗപാണി കല്‍പ്പിക്കുന്നത്. ജനറല്‍ മെഡിസിന് ഒ.പിയില്‍ വൈകുന്നേരങ്ങളിലാണ്…
Read More