വായിക്കാനാവാത്ത കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ കുറവല്ല. എന്നാല്‍ ഫാര്‍മസിസ്റ്റുകള്‍ക്കു പോലും വായിക്കാനാവാത്ത തരത്തില്‍ കുറിപ്പടിയെഴുതുന്ന ഡോക്ടറെ എന്തുവിളിക്കണം. സംശയം ചോദിച്ച സ്റ്റാഫ് നഴ്സിനും വനിത ഫാര്‍മസിസ്റ്റിനും കുറുപ്പടിയില്‍ പരിഹാസ മറുപടി നല്കിയ സംഭവമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ സത്യംഗപാണിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംശയം ചോദിക്കാനെത്തിയ നഴ്സിന് ഡോക്ടറുടെ മറുപടി ഇങ്ങനെ,’ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്’, മറ്റൊരു നഴ്സ് സംശയം ചോദിച്ച കുറിപ്പടിയില്‍ വേറൊന്ന്, ‘എന്നാല്‍ ദൈവത്തെ എനിക്ക് പേടിയാണ്’. ഒരു തരത്തിലും വായിച്ചെടുക്കാന്‍ സാധിക്കാത്ത വിധം മരുന്ന് കുറിക്കുകയും സംശയം ചോദിക്കുന്ന നഴ്സുമാരെയും ഫാര്‍മസിസ്റ്റുകളെയും ആക്ഷേപിക്കുകയും ചെയ്യുന്ന ഡോക്ടര്‍ക്കെതിരേ ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി. മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തില്‍ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തിന് പുല്ലുവില ഡോക്ടര്‍ സത്യംഗപാണി കല്‍പ്പിക്കുന്നത്. ജനറല്‍ മെഡിസിന് ഒ.പിയില്‍ വൈകുന്നേരങ്ങളിലാണ്…
Read MoreTag: doctor prescription
എംസി. വി.എസ്.ഒ.പി. ബ്രാണ്ടി, സോഡയൊഴിച്ച് 60 മില്ലി വച്ച് മൂന്നു നേരം ! ടച്ചിംഗ്‌സായി വറുത്ത നിലക്കടലയും; തമാശയ്ക്ക് കുറിപ്പടിയിറക്കിയ ഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി…
മദ്യത്തിന് അടിമയായവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഒരു രസത്തിന് മദ്യക്കുറിപ്പടി എഴുതിയ ഡോക്ടറാണ് ഇപ്പോള്‍ പുലിവാലു പിടിച്ചത്. 48 വയസുകാരനു മദ്യം വാങ്ങിക്കഴിക്കാന്‍ എഴുതിക്കൊടുത്ത തരത്തിലായിരുന്നു കുറിപ്പടി. സോഡയൊഴിച്ച് 60 മില്ലി വച്ച് മൂന്നു നേരം കഴിക്കാമെന്നും ഒപ്പം ടച്ചിംഗ്‌സിന് നിലക്കടലയും കൊറിക്കാം എന്നുമായിരുന്നു കുറിപ്പടി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഡോ. എം.ഡി. രഞ്ജിത്താണ് കുറിപ്പെഴുതിയത്. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഡോക്ടറെ കണ്ടപ്പോഴാണു വസ്തുത പുറത്തായത്. പഴയ ലെറ്റര്‍ഹെഡില്‍ തമാശയ്ക്ക് എഴുതിയതാണു ഡോക്ടര്‍ സമ്മതിച്ചു. അടുത്ത സുഹൃത്തുക്കളടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഇത് അയച്ചതോടെയാണ് പണി പാളിയത്. ആരോ മറ്റു ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുകയായിരുന്നു. ഡോ. എം.ഡി. രഞ്ജിത്തിനെ നോര്‍ത്ത് പറവൂര്‍ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും മൊഴി രേഖപ്പെടുത്തി.…
Read More