ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 400നടുത്ത് ആളുകള്‍ക്കാണ് ജീവന് നഷ്ടമായിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യ, യുഎസ്, യുകെ ഉള്‍പ്പെടെ 24 രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു പിടിച്ചുകഴിഞ്ഞു. ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികള്‍ എത്തിയതോടെ ‘ഇതുവരെ ഇല്ലാത്ത’ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഒരു വനിതാ ഡോക്ടറാണ്. വുഹാനിലെ റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായ ഡോ. സാങ് ജിക്സിയാന് ആണ് ലോകത്തിനു മുന്നില്‍ ഹീറോ ആയി മാറുന്നത്. ആദ്യ ഏഴ് കൊറോണ ബാധിതരെ ചികിത്സിച്ചതും 54 കാരിയായ ഡോ. സാങ് ആണ്. പുതിയ തരം പനി എന്ന നിലയിലാണ് ഡിസംബര്‍ 26ന് വുഹാനിലുള്ള നാലുപേരെ ഡോ.സാങ് പരിശോധിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്നുള്ള മൂന്നു പേര് കടുത്ത ശ്വാസ തടസ്സവുമായാണ് സാങ്ങിനെ കാണാനെത്തിയത്. എക്സറേയില്‍ കടുത്ത ന്യൂമോണിയ ബാധിച്ചതായി…
Read More