യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. ഇതിനോടകം നാട്ടിലെത്തിയ വിദ്യാര്‍ഥികളില്‍ പലരും വളര്‍ത്തു മൃഗങ്ങളെയും ഒപ്പം കൂട്ടിയാണ് മടങ്ങിയെത്തിയത്. ഇപ്പോള്‍ പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം ബങ്കറില്‍ കഴിയുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടറുടെ വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്. യുക്രൈനിലെ വീടിന്റെ ബങ്കറില്‍ പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം തുടരാനാണ് ഡോക്ടറുടെ തീരുമാനം. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് മടങ്ങാന്‍ തയ്യാറല്ല ഡോക്ടര്‍ കുമാര്‍ ബന്ദി. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ തണുകു പട്ടണമാണ് ഡോക്ടറുടെ സ്വദേശം. യുക്രൈനിലെ ഡോണ്‍ബാസിലാണ് ഡോക്ടര്‍ താമസിക്കുന്നത്. കീവില്‍ നിന്ന് 850 കിലോമീറ്റര്‍ അകലെയാണ് സ്ഥലം. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെ അതിര്‍ത്തിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഡോക്ടര്‍ വഹിക്കുന്നത്. യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചപ്പോള്‍ യൂട്യൂബര്‍ കൂടിയായ ഡോക്ടര്‍ പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം നില്ക്കുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കാന്‍ മനസിലാത്തത് കൊണ്ട്…
Read MoreTag: doctor
നിരോധിത മയക്കുമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയില്‍ ! ഇയാള്‍ പറഞ്ഞ വിവരം കേട്ട് ഞെട്ടി പോലീസ്…
നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര് ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.
Read Moreവനിതാ സഹപ്രവര്‍ത്തകരെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ! കുഷ്ഠരോഗ വിഭാഗം തലവനായ ഡോക്ടര്‍ അറസ്റ്റില്‍…
വനിതാ സഹപ്രവര്‍ത്തകരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. മംഗളൂരുവില്‍ ജില്ലാ കുഷ്ഠരോഗ വിഭാഗം തലവന്‍ ഡോ. രത്നാകറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന് ഇരയായ വനിതാ സഹപ്രവര്‍ത്തരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഡിക്കേരി, മുര്ഡേശ്വര് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഡോക്ടര്‍ക്കെതിരെയുള്ള കേസ്. വനിതാ സഹപ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് ഡോക്ടറെ കുടുക്കിയത്. എട്ടു വനിതാ സഹപ്രവര്‍ത്തകരാണ് ഡോക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായത്. പീഡനത്തിന് ഇരയായവര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്കാന് തയ്യാറായിരുന്നില്ല. ഡോക്ടര്‍ വലിയ സ്വാധീനമുള്ള ആളാണ് എന്നതാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് ദേശീയ വനിതാ കമ്മീഷന് ലഭിച്ച അജ്ഞാത കത്താണ് സംഭവത്തില്‍ വഴിത്തിരിവായത്. കത്തിന്റെ ചുവടുപിടിച്ച് മംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ അറസ്റ്റിലായത്.
Read Moreപരിശോധനയ്ക്കെന്ന പേരില്‍ യുവതിയുടെ പാന്റ് മാറ്റി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു ! പ്രമുഖ ഡോക്ടര്‍ക്കെതിരേ പരാതി.
നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പരിശോധനയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഗോവയിലെ മപുസയിലെ ഒരു സ്വകാര്യ ക്ളിനിക്കില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ഡോക്ടര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെന്ന് വ്യക്തമാക്കിയ പോലീസ് പക്ഷെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഭര്‍ത്താവിനൊപ്പമാണ് യുവതി ഡോക്ടറെ കാണാനെത്തിയത്. ഈ സമയം ഡോക്ടര്‍ മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. നടുവേദനയുടെ കാര്യം വിശദമായി ചോദിച്ചറിഞ്ഞശേഷം ഭര്‍ത്താവിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പാന്റ് മാറ്റിയശേഷം യുവതിയോട് പരിശോധനമുറിയിലെ കട്ടിലില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധിക്കുന്നു എന്ന വ്യാജേന തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറുടെ കൈ തട്ടിമാറ്റി യുവതി പുറത്തേക്കോടി ഭര്‍ത്താവിനോട് കാര്യം പറയുകയായിരുന്നു. വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് ഡോക്ടറെ മര്‍ദിക്കുകയും ചെയ്തു. അടികിട്ടിയതോടെ കാറില്‍…
Read More26കാരിയായ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ ! വാക്സിനെടുത്ത ശേഷം രോഗബാധയുണ്ടായത് രണ്ടു തവണ; ആശങ്കയേറുന്നു…
മുംബൈയിലെ 26കാരി ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ. ഇതില്‍ രണ്ടു തവണയും രോഗബാധയുണ്ടായത് വാക്സിനേഷനു ശേഷമാണെന്നത് ആരോഗ്യമേഖലയില്‍ ആശങ്ക പടര്‍ത്തുകയാണ്. വാക്സിന് സ്വീകരിച്ച ശേഷം രണ്ടു തവണ കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ വസ്തുത തിരിച്ചറിയാന്‍ ജനിതക ശ്രേണീകരണത്തിന് സാമ്പിള്‍ അയച്ചിരിക്കുകയാണ്. വീണ്ടും കോവിഡ് ബാധിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഡോക്ടര്‍ പറയുന്നു. എന്തുകൊണ്ട് മൂന്ന് തവണ കോവിഡ് ബാധിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് വകഭേദം, രോഗപ്രതിരോശേഷി, തെറ്റായ കോവിഡ് പരിശോധനാഫലം തുടങ്ങി വിവിധ സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അവര്‍ പറയുന്നു. 2020 ജൂണ്‍ 17നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യമായി രോഗം വരുന്നത്. തുടര്‍ന്ന് ഈ വര്‍ഷം മെയ്, ജൂലൈ മാസങ്ങളിലും തനിക്ക് വീണ്ടും രോഗം പിടിപെട്ടതായി ഡോക്ടര്‍ പറയുന്നു. നേരിയ രോഗലക്ഷണങ്ങളായിരുന്നു മൂന്ന്…
Read Moreസൗജന്യമായി വിതരണം ചെയ്യാന്‍ എത്തിച്ച വാക്സിന് മറിച്ചുവിറ്റു ! ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍;സംഭവം നടത്തിയത് ആസൂത്രിതമായി…
സൗജന്യ വിതരണത്തിനായി കൊണ്ടുവന്ന കോവിഡ് വാക്സിന് മറിച്ചുവിറ്റ സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. ബംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. 500 രൂപയ്ക്കാണ് ഇവര്‍ വാക്സിന് മറിച്ചുവിറ്റിരുന്നത്. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും, കരിഞ്ചന്തയിലെ കൊവിഡ് മരുന്നു വില്പനയും നഗരത്തില്‍ തുടരുന്ന വേളയിലാണ് ഡോക്ടര്‍ തന്നെ അറസ്റ്റിലായത്. കേന്ദ്രത്തില്‍, കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്. ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്സിന് ഡോക്ടര്‍ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തുകയായിരുന്നു. തുടര്‍ന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്തെന്നും പോലീസ് പറയുന്നു. ഏപ്രില്‍ 23 മുതല്‍ സംഘം തട്ടിപ്പ് തുടരുന്നുണ്ടെന്നും ബംഗളൂരു വെസ്റ്റ് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
Read Moreഇത് രോഗത്തോടും വികല മനസുള്ള ആളുകളോടും പൊരുതി നേടിയ വിജയം ! അസ്ല ഇനി ഡോ.ഫാത്തിമ അസ്ല
ചിലര്‍ അങ്ങനെയാണ് തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ വര്‍ധിത വീര്യത്തോടു പൊരുതി വിജയം കൈവരിക്കും. ഫാത്തിമ അസ് ലയും അത്തരമൊരാളാണ്. എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അസ്ലയ്ക്ക്. കോഴിക്കോട് പൂനൂര് വട്ടിക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍- അമീന ദമ്പതികളുടെ മകളാണ് അസ്ല. പഠനത്തിനും മറ്റ് ക്രിയാത്മക- സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഇവര്‍ പൂര്‍ണപിന്തുണയാണ്. എന്നാല്‍ രോഗത്തിന്റെ തീക്ഷണമായ പരീക്ഷണങ്ങളിലൊന്നും അവള് തളര്‍ന്നുവീണില്ല. രോഗത്തോട് പോരാടിക്കൊണ്ട് തന്നെ വളര്‍ന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നം അസ്ല നേടിയെടുത്തിരിക്കുന്നു. ഇനി അസ്ല വെറും അസ്ലയല്ല ഡോ.ഫാത്തിമ അസ്ലയാണ് മുമ്പ് അസ്ലയെ പോലൊരാള്‍ക്ക് അതിന് കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വരെ വിധിയെഴുതിയിരുന്നു. എന്നാല്‍ ആ മുന്‍വിധികളെയെല്ലാം ഒഴുക്കിക്കളഞ്ഞുകൊണ്ട് അസ്ല ഡോ. ഫാത്തിമ അസ്ലയെന്ന വിലാസം പൊരുതി നേടിയിരിക്കുന്നു. കോട്ടയം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അസ്ല മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അസ്ല…
Read Moreഡോക്ടറോട് ‘പ്രത്യേക വികാരം’ തോന്നുന്നുവെന്ന് ചികിത്സയ്ക്കെത്തിയ യുവതികള്‍ ! പിന്നീട് ചൂടന്‍ ചാറ്റുകളുമായി ഡോക്ടറെ വശീകരിച്ചു; ഒടുവില്‍ 60 ലക്ഷം രൂപ തട്ടാന്‍ നോക്കിയപ്പോള്‍ കുടുങ്ങി…
ചികിത്സയ്ക്കെത്തിയ ശേഷം ഡോക്ടറെ വശീകരിച്ച് ചൂടന്‍ ചാറ്റിംഗ് നടത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത രണ്ടു യുവതികള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം. പൂനം പാട്ടീല്‍, പ്രാച്ചി ഗെയ്ക്വാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഡോക്ടറില്‍ നിന്നും പണം സ്വീകരിച്ചതായും സമ്മതിച്ചിട്ടുണ്ട്. ഡോക്ടറോട് പ്രത്യേക വികാരം തോന്നുന്നു എന്ന് പറഞ്ഞാണ് യുവതികള്‍ ഇയാളെ വീഴ്ത്തിയത്. തുടര്‍ന്ന് പതിവായി ചാറ്റിംഗ് നടത്തിയ ശേഷമായിരുന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് വലയിലാക്കുകയായിരുന്നു. ആറുമാസം മുമ്പാണ് യുവതികള്‍ ഒരു പരിശോധനയ്ക്കായി ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് ഇയാളുടെ നമ്പര്‍ വാങ്ങിയ ശേഷം വാട്സ് ആപ്പില്‍ പതിവായി മെസേജ് അയക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് തങ്ങള്‍ക്ക് ഡോക്ടറോട് ഒരു പ്രത്യേക വികാരം തോന്നുന്നുവെന്ന് യുവതികള്‍ അദ്ദേഹത്തെ അറിയിച്ചു. പിന്നീട് ചാറ്റുകളുടെ സ്വഭാവം മാറി. ഡോക്ടറും…
Read Moreപതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി പത്തൊമ്പതുകാരന് ! അഞ്ചാം മാസത്തില്‍ ഡോക്ടറുടെ സഹായത്തോടെ ഗര്‍ഭഛിദ്രം നടത്തി ഭ്രൂണം മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞു; പെണ്‍കുട്ടിയുടെ കാമുകനും ഡോക്ടറും പിടിയില്‍…
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ രണ്ടു പേര് പിടിയില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 19കാരനെയും ഭ്രൂണഹത്യയ്ക്കു കൂട്ടുനിന്ന ഡോക്ടറെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. അഹമ്മദാബാദിലാണ് സംഭവം. അഞ്ചുമാസം ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തുകയും പിന്നീട് ഭ്രൂണം നഗരത്തിലെ മാലിന്യ സ്ഥലത്ത് വലിച്ചെറിയുകയുമായിരുന്നു. ഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ ചേതന്‍ഷായാണ് ഗര്‍ഭഛിദ്രത്തിന് കൂട്ടുനിന്നതെന്ന് വ്യക്തമാക്കിയത്. മണിനഗര്‍ സ്വദേശിയായ ഷാ കഴിഞ്ഞ 29 വര്‍ഷമായി നഗരത്തിലെ വാത്വ ജിഐഡിസി പ്രദേശത്ത് ‘കെവല്‍ മെഡി കെയര്‍ സെന്റര്‍’ എന്ന പേരില്‍ ആശുപത്രി നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂലൈ ആറിനാണ് ഗര്‍ഭഛിദ്രം നടത്തിയതും ഭ്രൂണം മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞതും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതിന് 15,000 രൂപയാണ് ഇയാള്‍ ഫീസായി ഈടാക്കിയതെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചശേഷം പൊലീസ് ഡോക്ടറെ അറസ്റ്റുചെയ്തു.…
Read Moreശസ്ത്രക്രിയ നടക്കുന്നതിനിടയിലും സംസാരിച്ചു ! ശസ്ത്രക്രിയ കഴിഞ്ഞ് ആറു മണിക്കൂറിനു ശേഷമായിരുന്നു എല്ലാം കഴിഞ്ഞത്; പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്കെതിരേ സച്ചിയെ ചികിത്സിച്ച ഡോക്ടര്‍…
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി മരിച്ചത് ശസ്ത്രക്രിയ ചെയ്യുന്നതിനിടയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരേ അദ്ദേഹത്തെ ചികിത്സിച്ച ഡോ.പ്രേംകുമാര്‍. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അടിയന്തര ചികിത്സ നല്കിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. പ്രേംകുമാര്‍ പറഞ്ഞു. ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ…’രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതല്‍ ഭയം. വലത്തെ സൈഡിലെ ഹിപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ മെയ് ഒന്നിനായിരുന്നു. മെയ് നാലിന് ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടിലേക്ക് പോയി”. ”രണ്ടാമത്തെ ശസ്ത്രക്രിയക്കായി ജൂണ്‍ 15 നാണ് ഓപ്പറേഷന് തിയറ്ററിലേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയ 6.30 തിന് പൂര്‍ത്തിയാക്കി. അതിന് ശേഷം ഭാര്യ ഐസിയുവില്‍ കയറി അദ്ദേഹവുമായി സംസാരിച്ചിരുന്നു. സ്പൈനല്‍ അനസ്തേഷ്യയിലാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ബോധം കെടുത്തിയിരുന്നില്ല.” ”ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്താണ് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളില്‍ കയറി സംസാരിച്ചത്.…
Read More