ഗാര്‍ഹിക പീഡനപരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ വളര്‍ത്തുപട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ച് യുവാവ്. വയനാട് ജില്ലാ വനിതാസംരക്ഷണ ഓഫീസര്‍ മായ എസ്. പണിക്കര്‍, കൗണ്‍സിലര്‍ നാജിയ ഷിറിന് എന്നിവര്‍ക്കാണ് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസ് എന്നയാളാണ് നായയെ തുറന്നുവിട്ട് കടിപ്പിച്ചത്. മായയ്ക്ക് കാലില്‍ രണ്ടിടത്ത് കടിയേറ്റു. പേടിച്ചോടുന്നതിനിടെ നിലത്തുവീണ കൗണ്‍സിലറെ പട്ടി കടിച്ച് പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ജോസ് നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ജോസിന്റെ ഭാര്യ വനിതാസംരക്ഷണ ഓഫീസില്‍ കഴിഞ്ഞമാസം പരാതി നല്‍കിയിരുന്നു. എന്നാല്‍, പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഇവരെ ലഭിക്കാതെ വന്നതോടെയാണ് മായയും നാജിയയും നേരിട്ട് വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയതാണെന്നു പറഞ്ഞപ്പോള്‍ ‘ജാക്കി പിടിച്ചോടാ’ എന്നുപറഞ്ഞ് ജോസ് പട്ടിയെ തുറന്നുവിടുകയായിരുന്നു. പട്ടി നേരെ മായയെ ആക്രമിച്ചു. പത്തുമിനിറ്റുനേരം പട്ടിയുമായി മല്‍പ്പിടുത്തം നടത്തേണ്ടിവന്നെന്ന് മായ…
Read MoreTag: dog bite
പട്ടി കടിച്ച് ചികിത്സയിലിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു ! മൂന്ന് ഡോസ് വാക്സിനും എടുത്തിരുന്നു…
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24) ആണ് മരിച്ചത്. ഒന്നര മാസം മുന്‍പാണ് അഭിജയെ പട്ടി കടിച്ചത്. പേവിഷബാധയ്ക്കെതിരേയുള്ള മൂന്ന് ഡോസ് വാക്സിനും എടുത്തിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് യുവതി വാക്സിന് സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു. ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല. പുറത്തുപോയ അമ്മ തിരികെവന്നപ്പോള്‍ അഭിജ ബോധംകെട്ട സ്ഥിതിയിലായിരുന്നു. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതയാണ്. അനൂജ സഹോദരിയാണ്.
Read Moreഒപ്പം കൊണ്ടുവന്ന വളര്‍ത്തുനായ ലിഫ്റ്റില്‍ കയറിയ കുട്ടിയെ കടിച്ചു ! ഉടമയ്ക്ക് 5000 രൂപ പിഴ; വീഡിയോ കാണാം…
ലിഫ്റ്റില്‍ വെച്ച് കുട്ടിയ്ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ നായയുടെ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന്. സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം ആറ് മണിയോടെ ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷന്‍ ചാംസ് കൗണ്ടി സൊസൈറ്റിയുടെ ലിഫ്റ്റിലാണ് സംഭവം. സൊസൈറ്റിയുടെ ലിഫ്റ്റില്‍ യാത്ര ചെയ്യവേയാണ് ഒരു യുവതിയുടെ കൂടെയുണ്ടായിരുന്ന നായ ആണ്‍കുട്ടിയെ കടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ലിഫ്റ്റില്‍ നായയും ഉടമയും കുട്ടിയും മാത്രമാണുണ്ടായിരുന്നത്. നായയെ കണ്ട് പേടിച്ച് കുട്ടി ലിഫ്റ്റിന്റെ ഒരു ഭാഗത്തേക്ക് പേടിച്ച് മാറി നില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കുട്ടിയെ കണ്ടതോടെ നായ പെട്ടെന്ന് ചാടിക്കടിക്കുകയായിരുന്നു. കടിയേറ്റ് കുട്ടി വേദനകൊണ്ട് പുളഞ്ഞിട്ടും യുവതി കാര്യമാക്കാതെ നില്‍ക്കുന്നത് സിസിടിവി ദൃശ്യത്തില്‍ കാണം. രണ്ട് തവണയാണ് കടിയേറ്റത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നായിരുന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി.
Read More