വാര്‍ത്ത വായിക്കുന്നതിനിടയില്‍ അവതാരികയുടെ സമീപത്ത് നായ എത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഒരു റഷ്യന്‍ ചാനലിന്റെ വാര്‍ത്താ ബുള്ളറ്റിനിടെയായിരുന്നു ഈ രസകരമായ സംഭവം. വാര്‍ത്താവതരണത്തിനിടെ തന്റെ സമീപത്ത് എന്തോ ശബ്ദം കേട്ടതിനെത്തുടര്‍ന്നാണ് അവതാരക താഴേക്കു നോക്കുന്നത്. അവിടെയതാ ഒരു നായ. കാമറാപ്പേടിയൊന്നുമില്ലാതെ നായ തന്റെ ഇരുകൈകളും മേശയിലേക്ക് കയറ്റിവയ്ക്കുകയും ചെയ്തു. പിന്നെ അവതാരകയെപ്പോലെ കാമറയിലേക്കു നോക്കി. അപ്രതീക്ഷ സംഭവത്തില്‍ പരിഭ്രമിച്ചു പോയ അവതാരക ഈ നായയെ ആരെങ്കിലും ഒന്നു പിടിച്ചുകൊണ്ടു പോകൂ എന്ന് ആവശ്യപ്പെടുന്നതും കേള്‍ക്കാം തന്റെ ചിരിയടക്കാന്‍ പാടുപെട്ട അവതാരക ഒടുവില്‍ നായയുടെ തലയില്‍ തലോടി താഴേക്ക് ഇറക്കി നിര്‍ത്തുകയായിരുന്നു. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണിപ്പോള്‍.
Read More