യാത്രകളില്‍ വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. വാഹനങ്ങള്‍ ഉള്ളവരാണെങ്കില്‍ കൂടുതല്‍ സൗകര്യകരമായി കൊണ്ടുപോകും. വാഹനം ലഭിച്ചില്ലെങ്കിലോ പൊതു ഗതാഗത മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരും. ട്രെയിനുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായി യാത്രാസംവിധാനങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ നല്കുന്നുണ്ട്. ഉടമയുടെയും വളര്‍ത്തുമൃഗങ്ങളുടെയും വിവരങ്ങള്‍ നല്കി ഫീസും അടച്ചാല്‍ സുഗമമായി യാത്ര ചെയ്യാം. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുമായി പത്തനംതിട്ട സ്വദേശിയായ അഖില്‍ ആനിക്കാട്ടുമഠം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കു നടത്തിയ ട്രെയിന്‍ യാത്രയുടെ വിവരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശംസനേടുന്നുണ്ട്.അഖില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ… മണികണ്ഠന്റെ നാട്ടില്‍നിന്ന് പദ്മനാഭന്റെ നാട്ടിലേക്ക്…ചില കാരണങ്ങളാല്‍ എനിക്ക് അമ്മയുടെ കൂടെ തിരുവനന്തപുരത്ത് വീട് എടുത്തു താമസം തുടങ്ങാന്‍വേണ്ടി പോകേണ്ടി വന്നു. ഓഹ് പിന്നെ.. ഞാന്‍ എന്റെ ലാറയെ(നായ) വിട്ടിട്ടു വരില്ല… ഞാന്‍ പറഞ്ഞു.പെറ്റമ്മ പറഞ്ഞാല്‍ കേള്‍ക്കണം. അതുകൊണ്ട് ഞാന്‍ ആലോചിച്ചു ലാറയെ എന്തു ചെയ്യും ലാറയെ ജോലിത്തിരക്കുകള്‍…
Read More