മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നിരവധി കഥകളാണ് നാം കേട്ടിരിക്കുന്നത്. മനുഷ്യരോട് ഏറ്റവും സ്‌നേഹമുള്ള ജീവി എന്നാണ് നായകളെ കരുതുന്നത്. ജപ്പാനിലെ ഹാച്ചിക്കോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല. ഇതിനു സമാനമായ ഒരു ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ഡോക്ടറിന്റെയും അവരുടെ വളര്‍ത്തുനായയുടെയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കരളലിയിക്കുന്നത്. ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനവസാനിപ്പിച്ച നായയെക്കുറിച്ചാണ് എല്ലാ ചര്‍ച്ചകളും. ഉത്തര്‍ പ്രദേശിലാണ് സംഭവം. കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങിന്റെ മരണത്തിന് പിന്നാലെയാണ് വളര്‍ത്തുനായ ജയ ഉയരമേറിയ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഡോ. അനിത രാജ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്…
Read MoreTag: dog
കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനകളെ കുരച്ച് പേടിപ്പിക്കാന്‍ പട്ടിയുടെ ശ്രമം; കലി മൂത്ത് പട്ടിക്കൂട് തകര്‍ത്ത് കാട്ടാന; കണ്ണൂരില്‍ നടന്നത്…
കാട്ടാനകള്‍ കൂട്ടമായി കൃഷിസ്ഥലത്തേക്ക് ഇറങ്ങുന്നത് കണ്ട് നിര്‍ത്താതെ കുരച്ച പട്ടിയ്ക്ക് നഷ്ടമായത് സ്വന്തം കൂട്. പട്ടിയുടെ കുര കേട്ട് കലിമൂത്ത ആന വന്ന് പട്ടിക്കൂട് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രി മഠപ്പുരച്ചാലിലെ കൃഷിയിടത്തിലാണ് സംഭവം. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയപ്പോള്‍ നായ കുരച്ച് ബഹളം വെയ്ക്കുകയായിരുന്നു. ഇതുകേട്ട് കലി പൂണ്ട ആനകളിലൊന്ന് പട്ടിയുള്ള കൂട് തള്ളി മറിച്ചിടുകയായിരുന്നു. വാഴപടവില്‍ സേവ്യറിന്റെ കൃഷിയിടത്തില്‍ എത്തിയ കാട്ടാനയാണ് വീട്ടു മുറ്റത്തെ കൂട്ടില്‍ കിടന്ന പട്ടിയെ അക്രമിച്ചത്. വീടിന് പത്ത് മീറ്റര്‍ മാത്രം അകലെയാണ് പട്ടിക്കൂട് ഉണ്ടായിരുന്നത്. കൂടിന്റെ പലക തകര്‍ന്നുണ്ടായ വിടവിലൂടെ പട്ടി പുറത്ത് ചാടി ഓടി രക്ഷപ്പെടുകയും ചെയ്തു.
Read Moreകുടിവെള്ളത്തില്‍ വിഷം കലര്‍ത്തി ! വെള്ളം കുടിച്ച നായ അതിദാരുണമായി പിടഞ്ഞു ചത്തു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന സംഭവം മൂന്നാറില്‍…
കൊട്ടക്കമ്പൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ നിന്നുള്ള വെള്ളം കുടിച്ച നായ പിടഞ്ഞു ചത്തു. ജല സംഭരണിയില്‍ സാമൂഹിക വിരുദ്ധര്‍ ആരോ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്നാണിതെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കടയിലെത്തുന്നവരും ഇതേ സംഭരണിയില്‍നിന്നാണ് വെള്ളം കുടിക്കുന്നത്. ഇവരൊക്കെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കൊട്ടാക്കമ്പൂരില്‍ പ്രവത്തിക്കുന്ന മുരുകമണിയുടെ പലചരക്കുകടയുടെ മുമ്പിലാണ് കുടിവെള്ളസംഭരണി സ്ഥാപിച്ചിരുന്നത്. വെള്ളിയാഴ്ച കട തുറക്കുന്നതിനെത്തിയ മുരുകമണി ഇവിടെനിന്ന് വെള്ളമെടുത്ത് കൈകാലുകള്‍ കഴുകി. കട തുറക്കുന്നസമയത്ത് താഴെവീണ വെള്ളം അവിടെയുണ്ടായിരുന്ന മുരുകമണിയുടെ നായ കുടിച്ചു. കുറച്ചുസമയത്തിനുശേഷമാണ് നായയുടെ വായില്‍നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയില്‍, കുടിവെള്ളസംഭരണിയില്‍ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലര്‍ത്തിയതായി കണ്ടെത്തി. മുരുകമണിയോട് മുന്‍ വൈരാഗ്യമുള്ള ചിലരാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു.
Read Moreകാലില്‍ കടിച്ച പട്ടിയെ ‘കാലപുരിയ്ക്ക് അയച്ച്’ വിദ്യാര്‍ഥിനി; നാദാപുരത്ത് നടന്ന അസാധാരണ സംഭവം ഇങ്ങനെ
കോഴിക്കോട് നാദാപുരത്തു നടന്ന സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. തന്നെ കടിച്ച തെരുവുനായയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയാണ് പെണ്‍കുട്ടി ആളുകളെ ഞെട്ടിച്ചത്. ഈ വിദ്യാര്‍ഥിനിയടക്കം മൂന്നു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ഇയ്യങ്കോട് വായനശാലയ്ക്ക് സമീപം വൈകീട്ടോടെയാണ് പട്ടിയുടെ ആക്രമണം നടന്നത്. മന്നമ്പത്ത് മുരളി(48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി(65), പ്ലസ് ടു വിദ്യാര്‍ത്ഥിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അവസാനമായി കടി കിട്ടിയത് പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്കായിരുന്നു. കാലില്‍ പിടിത്തമിട്ട പട്ടിയുടെ കഴുത്തില്‍ പ്രാണരക്ഷാര്‍ഥം പെണ്‍കുട്ടി മുറുകെപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് പിടിത്തം മുറുകിയതോടെ പട്ടിയുടെ ജീവന്‍ പോകുകയായിരുന്നു.
Read Moreപ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു, പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍…
പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു, പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോല്‍ യുവാവ് തന്നെ ജയിലിലായി വാദി പ്രതിയായി ! പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ തുടലില്‍ കെട്ടിയിട്ട് പട്ടിയെപ്പോലെ മര്‍ദ്ദിച്ച് ഭാര്യയുടെ ബന്ധുക്കള്‍; പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസ് യുവാവിനെ അകത്താക്കി… പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യയുടെ ബന്ധുക്കള്‍. ഇയാളെ തുടലില്‍ കെട്ടിയിട്ട ശേഷം പട്ടിയോടെന്ന പോലെ പെരുമാറിയ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണുയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സംഭവം നടന്നത്. എന്നാല്‍ കൊടും ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഗസിയാബാദിലെ കല്ലു ഗാര്‍ഹി ഗ്രാമവാസിയായ ഇക്രാമുദ്ദീന്‍ എന്ന യുവാവാണ്…
Read Moreകടല്‍ പതയില്‍ മുങ്ങിത്തിമിര്‍ത്ത് നായ ! തന്റെ നായ ഈ പരിപാടിയുടെ ആശാനെന്ന് ഉടമ; വീഡിയോ വൈറലാകുന്നു…
കടല്‍ത്തീരത്ത് പത അടിഞ്ഞു കൂടുന്നത് പലപ്പോഴും കൗതുകമുളവാക്കുന്നതാണ്. ശക്തമായ കാറ്റ്, തിരമാല എന്നിവ കാരണം ജൈവ വസ്തുക്കള്‍ കലങ്ങിയാണ് കടലില്‍ പതയുണ്ടാകുന്നത്. അമിത അളവില്‍ കടലില്‍ മാലിന്യങ്ങള്‍ കലരുന്നതും പതയ്ക്ക് കാരണമാകാറുണ്ട്. ഇങ്ങനെയുണ്ടായ കടല്‍പ്പതയില്‍ ആര്‍ത്തുല്ലസിക്കുന്ന ഒരു നായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ക്വീന്‍സ്ലന്‍ഡിലെ കോസ്റ്റിലാണ് സംഭവം നടന്നത്. നായയുടെ ഉടമയാണ് രസകരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. കടല്‍ തീരത്ത് അടിഞ്ഞു കൂടിയ പതയില്‍ കളിക്കാന്‍ ഏറെ ഇഷ്ടമാണ് തന്റെ ഡാന്റെ എന്ന് വിളിക്കുന്ന ജര്‍മന്‍ ഷെപ്പേഡ് നായക്കെന്ന് ഉടമ വ്യക്തമാക്കി. കടല്‍ തീരത്തിരുന്ന ഡാന്റേയെ തിരയ്ക്കൊപ്പമെത്തിയ കടല്‍ പത പൂര്‍ണമായും മൂടുന്നതും ദൃശ്യങ്ങളില്‍ കാണാം. പതയില്‍ മുങ്ങി അതില്‍ നിന്നും പതിയെ പുറത്തോട്ട് വരുന്ന നായയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. എന്തായാലും നായയുടെ പതക്കളിയുടെ വീഡിയോ ഇതിനോടകം വന്‍ഹിറ്റായി എന്നു…
Read Moreമഞ്ഞുറഞ്ഞ വഴിയില്‍ ആരോ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞുങ്ങളെ സംരക്ഷിച്ച് തെരുവു നായ ! മനസ്സ് ആര്‍ദ്രമാക്കുന്ന സംഭവം ഇങ്ങനെ…
തണുത്തുറഞ്ഞ വഴിയില്‍ ഒരു നായ ചലിക്കാതെ നില്‍ക്കുന്നതു കണ്ട് ആളുകള്‍ ഒന്ന് അമ്പരന്നു.പിന്നീടാണ് ആ നില്‍പ്പിന് പിന്നിലെ സ്‌നേഹം വ്യക്തമായത്. വഴിയരികില്‍ ഉപേക്ഷിച്ച പൂച്ചക്കുട്ടികളെ തന്റെ ശരീരത്തിന്റെ ചൂടു നല്‍കി സംരക്ഷിച്ചായിരുന്നു ഈ തെരുവുനായ കൂട്ടിരുന്നത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഗ്രാമത്തിലെ റോഡരികില്‍ നിന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് നായയേയും പൂച്ചക്കുട്ടികളേയും ലഭിച്ചത്. കടുത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ കാനഡയില്‍. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് തെരുവുനായയെ കണ്ടെത്തിയത്. മൈനസ് മൂന്ന് ഡിഗ്രി തണുപ്പിലാണ് പൂച്ചക്കുഞ്ഞുങ്ങളെ തന്റെ ശരീരത്തിന്റെ ചൂടു നല്‍കി നായ സംരക്ഷിച്ചത്. നായയുടെ സംരക്ഷണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ പൂച്ചക്കുട്ടികള്‍ മഞ്ഞുവീഴ്ചയെ അതിജീവിക്കില്ലായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വഴിയാത്രക്കാരിയായ മിറിയം ആംസ്‌ട്രോങ് ആണ് നായയുടെ ദുരവസ്ഥ കണ്ട് സഹായിക്കാനായി ആദ്യമെത്തിയത്. എന്നാല്‍ നായയുടെ അടുത്തെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്. അവര്‍ അവിടെ കണ്ടത് നായയുടെ ചൂടുപറ്റിക്കിടക്കുന്ന അഞ്ച് കറുത്ത പൂച്ചക്കുട്ടികളെയായിരുന്നു.ഏകദേശം രണ്ട് വയസ്സോളം…
Read Moreഎനിക്കറിയാമ്മേല സാറേ…വാതില്‍ തുറന്നപ്പോള്‍ കയറി വന്നതാ ! അത്താഴത്തിന് വിളിക്കാതെ വലിഞ്ഞു കയറി എത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത്…
അത്താഴം കഴിക്കുമ്പോള്‍ അപ്രതീക്ഷിതമായെത്തി അതിഥിയെ കണ്ട് വീട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിനാണ് ഈ അനുഭവം. സാക്ഷാല്‍ പുള്ളിപ്പുലിയാണ് അത്താഴം തേടി വീടിനുള്ളിലേക്കെത്തിയത്. പിമ്പലാവ് റോത്ത എന്ന സ്ഥലത്താണ് സംഭവം. പുറത്തു നിന്ന വളര്‍ത്തുനായയെ അത്താഴമാക്കാനാണ് പുലി വീടിനുള്ളിലേക്ക് കയറിയത്. എന്നാല്‍ പുലിയെ കണ്ടതോടെ വീട്ടുകാര്‍ വിരണ്ടു.ഇവര്‍ തന്നെ പുലിയെ മുറിക്കുള്ളിലാക്കി വാതില്‍ അടച്ചു. അതുകൊണ്ട് ആര്‍ക്കും തന്നെ അപകടമൊന്നും സംഭവിച്ചില്ല. വനംവകുപ്പ് അധികൃതരും എസ്ഒഎസ് അധികൃതരുമെത്തി. വീടിന് സമീപം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. കിടപ്പുമുറിയില്‍ അടച്ചിട്ടിരുന്ന പുള്ളിപുലിയെ മയക്കുവെടി വച്ചാണ് പിടികൂടിയത്. രക്ഷാപ്രവര്‍ത്തകരെത്തി ജനാലയിലൂടെ നോക്കുമ്പോള്‍ മുറിക്കുള്ളിലെ മേശയില്‍ കയറിയിരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം മൂന്ന് മണിക്കൂറോളം നീണ്ടു. ശേഷം പുലിയെ കൂട്ടിലാക്കി. ഇതിനെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഏകദേശം നാല് വയസ് പ്രായമുള്ള ആണ്‍ പുള്ളിപ്പുലിയാണ് പിടിയിലായത്. പരിശോധനകള്‍ക്ക് ശേഷം പുലിയെ…
Read Moreനല്ല ഒരു കസേരയില്‍ ഇരുത്തി യജമാനന്‍ കടന്നുകളഞ്ഞു ! വിശന്നു വലഞ്ഞിട്ടും കസേരയില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാകാതെ യജമാനനെ കാത്തിരിക്കുന്ന നായ വേദനയാകുന്നു…
ലോകത്തിലെ ഏറ്റവും നന്ദിയുള്ള ജീവിവര്‍ഗം ഏതെന്ന ചോദ്യത്തിന് നായ എന്നായിരിക്കും ഏവരും നല്‍കുന്ന ഉത്തരം. എന്നാല്‍ ഈ നന്ദി മനുഷ്യര്‍ക്ക് ഉണ്ടോയെന്നു ചോദിച്ചാല്‍ സംശയമാണ്. സ്വന്തം മാതാപിതാക്കളെ തെരുവില്‍ തള്ളുന്നവര്‍ വളര്‍ത്തു നായ്ക്കളെ സമാനമായ രീതിയില്‍ ഉപേക്ഷിക്കുമ്പോള്‍ അതിശയിക്കാനൊന്നുമില്ല. ഷാരോണ്‍ നോര്‍ട്ടണ്‍ എന്ന മൃഗസംരക്ഷകവകുപ്പ് ഉദ്യോഗസ്ഥ തനിക്ക് ഒരു ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് തിരക്കേറിയ റോഡില്‍ എത്തിയത്. എന്നാല്‍ ഷാരോണ്‍ അവിടെ കണ്ട കാഴ്ച ഏതൊരു മൃഗസ്‌നേഹിയുടേയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. കസേരയുള്‍പ്പെടെ ഒരു നായയെ ഉപേക്ഷിച്ചിരിക്കുന്നു. ഉപേക്ഷിച്ചവര്‍ തിരികെ വന്ന് കൂട്ടിക്കൊണ്ടു പോകുമെന്ന് കരുതി വിശന്നിട്ടും ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകാതെ കാത്തിരിക്കുകയായിരുന്നു ആ നായക്കുട്ടി. മിസിസിപ്പിയിലെ ബ്രൂക്ക്‌ലൈനിലെ റോഡിലാണ് ആരെയോ പ്രതീക്ഷിച്ച് നായക്കുട്ടി കസേരയില്‍ കാത്തിരുന്നത്. നായക്കൊപ്പം കസേരയും ഒരു എല്‍സിഡി ടിവിയും ഒരു ട്രക്കില്‍ കൊണ്ട് വന്ന് ഉപേക്ഷിക്കുന്നത് കണ്ടെന്നാണ് ഷാരോണിന് വിവരം…
Read Moreഇന്ന് പട്ടി പിന്നാമ്പുറം കാണിച്ചു നാളെ… പൃഥിരാജിന്റെ പരാതിയ്ക്ക് പിന്തുണയുമായി ആരാധകര്‍; പൃഥിരാജ് പറയുന്നത് ഇങ്ങനെ…
മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനായ പൃഥിരാജ് തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. മകള്‍ അലംകൃതയുടെ ഫോട്ടോകള്‍ അവയില്‍ ചിലതാണ്. പുറം തിരിഞ്ഞ് നില്‍ക്കുന്ന ലോയ്ഡാണ് പ്യഥ്വിയുടെ ഇന്‍സ്റ്റാഗ്രാമിലെ പുതിയ താരം ഫോട്ടോ എടുക്കാന്‍ എപ്പോള്‍ ശ്രമിച്ചാലും പട്ടി പിന്നാമ്പുറം കാണിച്ചു നില്‍ക്കുകയാണെന്നാണ് പ്യഥ്വിയുടെ പരാതി. നായയുടെ ഫോട്ടോയടക്കം പോസ്റ്റ് ചെയ്താണ് താരം ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. നായക്കളോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമാണ്. അവയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതിനായി അദ്ദേഹം സമയം കണ്ടെത്താറുമുണ്ട്. ”എന്റെ ലോയ്ഡിനെ കണ്ടോ, ഫോട്ടോയെടുക്കാനായി ശ്രമിക്കുമ്പോഴൊക്കെ അവന്‍ പുറം തിരിഞ്ഞുനില്‍ക്കുകയാണ്. തന്റെ പിന്‍ഭാഗം മനോഹരമാണെന്ന് കരുതിയാവാം അവനങ്ങനെ ചെയ്യുന്നതെന്നും താരം കുറിച്ചിട്ടുണ്ട്”. ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സുപ്രിയയുമുള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലൈക്കടിച്ചിട്ടുള്ളത്. പട്ടിക്കെതിരേ പരാതി കൊടുക്കണമെന്നാണ് ആരാധകരും പറയുന്നത്. അഭിനയരംഗത്ത്…
Read More