കൊല്‍ക്കത്ത: മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ അധപതിച്ച കാലമാണിത്. ഒരു കാര്യവുമില്ലെങ്കിലും അവന്‍ സഹജീവികളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. തെരുവുനായയെപ്പോലും വെറുതെവിടാത്ത തരത്തിലേക്കാണ് മനുഷ്യന്‍ അധപതിച്ചിരിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പാരയില്‍ മദ്യപിച്ചു ലക്കുകെട്ടയാള്‍ ചെയ്തതറിഞ്ഞാല്‍ ബോധമുള്ളവരുടെ വരെ ബോധംപോകും. മദ്യലഹരിയില്‍ തെരുവുനായയുടെ ചെവി കടിച്ചു മുറിക്കുകയാണ് ഇയാള്‍ ചെയ്തത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ശംഭുനാഥ് ധാലിയെന്നയാളാണ് നായയെ കടിച്ചത്. എല്ലാദിവസവും രാത്രി ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് വഴിയില്‍ കിടന്നുറങ്ങാറുണ്ടെന്നും നാട്ടുകാര്‍ ചീത്ത വിളിച്ചാലും കാര്യമില്ലെന്നും സമീപവാസികള്‍ പറഞ്ഞു. മാത്രമല്ല, വഴിയില്‍ പോകുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവവും ഇയാള്‍ക്കുണ്ട്. ഞായറാഴ്ച, സമാനാവസ്ഥയില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയ ധാലി തെരുവുനായ്ക്കളെ ആക്രമിക്കാന്‍ ശ്രമിക്കുകയും നായയുടെ ചെവി കടിച്ചു മുറിക്കുകയുമായിരുന്നു. സംഭവശേഷം നാട്ടുകാരെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. പിന്നീട് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Read MoreTag: dog
ആദ്യം എന്റെ 25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്ക് ! തന്റെ പട്ടികളെ രക്ഷിക്കാതെ താന്‍ കൂടെ വരില്ലെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകരെ തിരിച്ചയച്ച് മൃഗസംരക്ഷകയായ യുവതി
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തകരെ മടക്കി അയച്ച് തൃശ്ശൂരിലെ മൃഗസംരക്ഷകയായ യുവതി. തന്റെ 25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ താന്‍ കൂടെ വരില്ലെന്നാണ് യുവതി പറഞ്ഞത്. ഉപേക്ഷിക്കപ്പെട്ടതും തെരുവില്‍ അലഞ്ഞതുമായ നായകളെ കണ്ടെത്തി സംരക്ഷിക്കുന്ന യുവതിയാണ് സ്വന്തം ജീവനൊപ്പം തന്റെ വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയത്. തന്റെ 25 പട്ടികളെക്കൂടി രക്ഷിക്കാതെ മാറി താമസിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് എത്തിയപ്പോള്‍ വെള്ളം കെട്ടിക്കിടന്ന വീട്ടിനകത്ത് പുതപ്പിച്ച നിലയിലായിരുന്നു പട്ടികള്‍. സുനിത എന്ന യുവതിയാണ് പട്ടികളെ രക്ഷിക്കാതെ വരില്ലെന്ന് അറിയിച്ചത്. എന്നാല്‍ ഇവര്‍ സംരക്ഷിച്ചത് മുഴുവന്‍ തെരുവുപട്ടികളേയും ഉപേക്ഷിപ്പെട്ട നായ്കുട്ടികളേയും ആയിരുന്നു. നായ്ക്കളെ ഇപ്പോള്‍ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോയി, തുടര്‍ന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണലുമായി സുനിത ബന്ധപ്പെട്ടു. ഇവരെത്തിയാണ് യുവതിയേയും നായ്ക്കളേയും രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ പട്ടികള്‍ മുഴുവന്‍ അവശനിലയിലായിരുന്നു. ഇപ്പോള്‍ തൃശൂരിലെ ഒരു…
Read Moreമനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കുമുണ്ട് കുടുംബം; അവരിലുള്ളത് ഒരു പക്ഷെ മനുഷ്യരിലുള്ളതിനേക്കാള്‍ സ്‌നേഹം; വെള്ളപ്പൊക്കത്തില്‍ സ്വന്തം കുഞ്ഞിനെ രക്ഷിക്കുന്ന നായുടെ ഹൃദയസ്പര്‍ശിയായ വീഡിയോ കാണാം
കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും കെടുതി വിതച്ച കേരളത്തില്‍ അനേകായിരം ജനങ്ങളാണ് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കുട്ടികളും ഗര്‍ഭിണികളും വയോധികരും ആരെങ്കിലും തങ്ങളെ കൈപിടിച്ചുയര്‍ത്തും എന്ന പ്രതീക്ഷയിലാണ് തുരുത്തുപോലെ ഒറ്റപ്പെട്ട വീടുകളില്‍ കഴിയുന്നത്. എന്നാല്‍ ഈ പ്രളയം ബാധിച്ചിരിക്കുന്നത് മനുഷ്യനെ മാത്രമല്ലെന്നും മനുഷ്യന്റെ എല്ലാ സഹജീവികളെയും കൂടിയാണെന്നും നാം മനസിലാക്കേണ്ടതുണ്ട്. നമുക്കു മാത്രമല്ല കുടുംബമെന്നും നമ്മുടെ മാത്രം മനസില്‍ തോന്നുന്ന വികാരമല്ല സ്‌നേഹമെന്നും മനസിലാക്കണം. വെള്ളത്തിന്റെ ഒഴുക്കില്‍പെട്ട് കൈവിട്ടുപോയ തന്റെ കുട്ടിയെ തേടിയെത്തുന്ന നായ ഒടുവില്‍ തന്റെ കുട്ടിയെ കണ്ടെത്തുന്നതും രക്ഷപ്പെടുത്തുന്നതിന്റെയും ഹൃദയസ്പര്‍ശിയായ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. പ്രളയക്കെടുതിക്കിടയിലും മനസില്‍ സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും ഊഷ്മളത പരത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
Read Moreയജമാനന്റെ ജീവന്‍ കാക്കാന്‍ നായ ബലി കഴിച്ചത് സ്വന്തം ജീവിതം; വീട്ടമ്മയെ ആക്രമിക്കാനൊരുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ എതിരിട്ട നായ കൊത്തേറ്റു തീണ്ടി മരിച്ചു…
തോന്ന്യാമല : നായയ്ക്കു മനുഷ്യനേക്കാള്‍ സ്‌നേഹമുണ്ടെന്ന് പലപ്പോഴും പറയാറുണ്ട്. ഈ പറച്ചില്‍ വെറുതെയല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം തോന്ന്യാമലയില്‍ അരങ്ങേറിയത്. യജമാനത്തിയെ ആക്രമിക്കാന്‍ ഒരുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ എതിരിട്ട നായ രണ്ടര മണിമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊരുവില്‍ മരിച്ചു വീണു. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല എന്നു പറയുന്നതു പോലെയായിരുന്നു നായയുടെ പോരാട്ടം. പാമ്പിനെ കൊന്നതിനു ശേഷമാണ് അവന്‍ മരണമടഞ്ഞത്. പട്ടംതറ മേലേ ഉപ്പുകണ്ടം വീട്ടില്‍ ദാമോദരന്റെ പുരയിടത്തിലാണ് സംഭവം. മേലേ ഉപ്പുകണ്ടം കല്യാണിയുടെ മകള്‍ സുലോചന വെളളം കോരാന്‍ ചെന്നപ്പോള്‍ അവരുടെ വളര്‍ത്തുനായും ഒപ്പം കൂടി. മലഞ്ചെരുവിലെ ഒറ്റയടിപ്പാതയിലൂടെ നടന്നു വരുമ്പോള്‍ തൊട്ടുമുകളില്‍ ചെറിയ അനക്കം കേട്ടു. നായ വേഗം അവിടേക്ക് ഓടിക്കയറി. അവര്‍ വെള്ളം കോരിക്കൊരിക്കൊണ്ടിരിക്കുമ്പോള്‍ നായ തുടരെ കുരയ്ക്കുന്നതു കേട്ടു. പിന്നീടു നായ പാമ്പുമായി ഏറ്റുമുട്ടുന്നതാണ് കണ്ടത്. പാമ്പ് ഉയര്‍ന്നു ചാടിയപ്പോള്‍ നായ കടിച്ചുവലിച്ചു…
Read More