കണ്ണമാലിയില്‍ തെരുവുനായ്ക്കള്‍ 65 താറാവുകളെ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശന് വളര്‍ത്തുന്ന താറാവുകളെയാണ് നായകള്‍ കൊന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്നു ദിനേശന് പറയുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകള്‍ ചോര വാര്‍ന്ന് ചത്തു കിടക്കുന്നതാണ് ദിനേശന് കണ്ടത്. പിന്നാലെ കൂടിനരികിലേക്കു പോയി. കൂട്ടില്‍ കടിയേറ്റ് ചില താറാവുകള്‍ പിടക്കുന്ന കാഴ്ചയാണ് കണ്ടത്. അതിനിടെയാണ് 65 ഓളം താറാവുകള്‍ ചത്തു കിടക്കുന്നതു കാണുന്നത്. രണ്ട് വര്‍ഷമായി ദിനേശന് ഉപജീവനത്തിനായി താറാവിനെ വളര്‍ത്തുന്നുണ്ട്. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നു അദ്ദേഹം പറയുന്നു. ഒരു മാസമായി തെരുവു നായയുടെ ശല്യം പ്രദേശത്ത് അതിരൂക്ഷമാണെന്ന് ദിനേശന് വ്യക്തമാക്കി.
Read MoreTag: dogs
തെരുവുനായക്കൂട്ടം ആക്രമിച്ചു ! ബാലികയ്ക്കു ഗുരുതര പരിക്ക്
മാവേലിക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരിക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ചെട്ടികുളങ്ങര നടയ്ക്കാവ് കോട്ടയ്ക്കകം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളായ പ്രേം കിഷോർ പ്രസാദ് – ലഷ്മിദാ ദമ്പതികളുടെ മകൾ അഞ്ജല(5) ആണ് ആക്രമണത്തിന് ഇരയായത്. തലയിലും മുഖത്തും അടക്കം ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും കടിയേറ്റ കുഞ്ഞ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. പത്ത് നായ്ക്കൾ കൂട്ടമായി എത്തി കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നായ്ക്കളുടെ കുരയും കുഞ്ഞിന്റെ കരച്ചിലും കേട്ട് ഓടിയെത്തിയ അയൽവാസി കുഞ്ഞിനെ നായ്ക്കളിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചു. ഇതോടെ നായ്ക്കൾ ഇയാളുടെ നേരേ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ ആളുകൾ എത്തി നായ്ക്കളെ ഓടിച്ചു വിടുകയായിരുന്നു. സംഭവസമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.…
Read Moreപാര്‍ക്കിലെത്തിയ സ്ത്രീയെ വളഞ്ഞ് തെരുവുപട്ടികള്‍ ! വളര്‍ത്തുനായയെ കൈയ്യിലെടുത്ത് ഓടിയെങ്കിലും പിന്തുടര്ന്ന് നായ്ക്കള്‍; ഞെട്ടിക്കുന്ന വീഡിയോ…
പാര്‍ക്കിലെത്തിയ സ്ത്രീയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്ക്കള്‍. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീ ഓടുന്ന നടുക്കുന്ന കാഴ്ചകള്‍ പുറത്തുവന്നിരിക്കുകയാണ്. നോയിഡയില്‍ ഫ്ളാറ്റ് സമുച്ചയത്തിന് താഴെ പാര്‍ക്കിലാണ് സംഭവം. സെക്ടര്‍ 78ല്‍ മഹാഗണ്‍ മോഡേണ സൊസൈറ്റിയിലാണ് സ്ത്രീയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. പാര്‍ക്കില്‍ വളര്‍ത്തുനായയോടൊപ്പം എത്തിയതാണ് സ്ത്രീ. ആ സമയത്ത് കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കള്‍ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. വളര്‍ത്തുനായയെ കൈയിലെടുത്ത് സ്ത്രീ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരുവുനായ്ക്കള്‍ പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സൊസൈറ്റികളില്‍ പോലും തെരുവുനായ്ക്കളുടെ ശല്യം കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് കമന്റുകള്‍.
Read More250 നായ്ക്കുട്ടികളെ എറിഞ്ഞ് കൊന്ന സംഭവം ! രണ്ട് കുരങ്ങന്മാര് കസ്റ്റഡിയില്‍…
കുട്ടിക്കുരങ്ങനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നതിന് പ്രതികാരമായി 250 നായ്ക്കുട്ടികളെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതികളായ രണ്ട് കുരങ്ങന്മാരെ വനംവകുപ്പ് പിടികൂടി. മഹാരാഷ്ട്രയിലെ മാജ്ലഗാവിലായിരുന്നു അമ്പരപ്പിച്ച ‘പ്രതികാരം’ നടന്നത്. നാഗ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ‘പ്രതികളെ’ പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിക്കുരങ്ങന് മരിച്ചതില്‍ കലിപൂണ്ട വാനരപ്പട പിന്നീട് എവിടെ നായ്ക്കുട്ടികളെ കണ്ടാല്‍ പിടികൂടി കൊണ്ടുപോയി ഉയരത്തിലെത്തിച്ച് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
Read Moreനായ്ക്കളുടെ അന്തകനായി ‘കനൈന്‍ ഡിസ്റ്റംബര്‍’ രോഗം ! സംസ്ഥാനത്ത് ഇതിനോടകം ചത്തൊടുങ്ങിയത് നൂറുകണക്കിന് നായകള്‍…
നായ്ക്കളെ മരണത്തിലേക്ക് നയിക്കുന്ന ‘കനൈന്‍ ഡിസ്റ്റംബര്‍’ സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നു. തൃശ്ശൂരിലും ഇപ്പോള്‍ ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തൃശ്ശൂര്‍ കോര്പ്പറേഷന് പരിധിയിലുള്ള ഒരു നായയ്ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ കണ്ടെത്തിയത്. ഈ നായയെ ചികിത്സയ്ക്ക് കോര്‍പ്പറേഷന്റെ എ.ബി.സി. സെന്ററിലേക്ക് മാറ്റി. ഈ രോഗം ബാധിച്ച് കണ്ണൂരും പാലക്കാടും തെരുവുകളില്‍ ചത്തൊടുങ്ങിയത് നൂറുകണക്കിന് നായ്ക്കളാണ്. നായ്ക്കളില്‍നിന്ന് നായ്ക്കളിലേക്ക് പകരുന്ന ‘കനൈന്‍ ഡിസ്റ്റംബര്‍’ എന്ന രോഗമാണ് ഇവയുടെ മരണകാരണമായത്. പനി, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണില്‍നിന്നും മൂക്കില്‍നിന്നും സ്രവം ഒഴുകുക തുടങ്ങിയവയാണ് കനൈന്‍ ഡിസ്റ്റംബറിന്റെ പൊതുവായ ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും. ചെറിയ പനിയില്‍ തുടങ്ങി അതികഠിനമായ പനിയും തുടര്‍ന്ന് ഭക്ഷണം കഴിക്കാതെയുമാവും. വൈറസ് ബാധിക്കുന്ന നായ്ക്കളില്‍ നിര്‍ജലീകരണം സംഭവിച്ച് എളുപ്പം മരണം സംഭവിക്കാം. ശുചിത്വം ഉറപ്പാക്കിയും കൃത്യസമയത്ത് കുത്തിവെപ്പെടുത്തും രോഗം പ്രതിരോധിക്കാം. നായ്ക്കളില്‍നിന്ന്…
Read Moreമയക്കുമരുന്ന് കച്ചവടം പിടിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ പട്ടിയെ അഴിച്ചുവിട്ട് 19കാരന് ! പിന്നെ നടന്നത്…
സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട് 19കാരന്റെ സാഹസം. ബോളിവുഡ് നടന്മാര്ക്കും ബാന്ദ്ര, ഖര്, അന്ധേരി എന്നിവിടങ്ങളിലെ സമ്പന്നര്‍ക്കുമാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഈ സമയമാണ് സംഘത്തില്‍പ്പെട്ട യുവാവ് രണ്ട് നായകളെ അഴിച്ചുവിട്ടത്. 12 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാത്രി സദാനനന്ദ് ക്ലാസിക് ബില്‍ഡിങ്ങില്‍ യുവാവിന്റെ വീട് റെയ്ഡ് നടത്താന്‍ എത്തിയത്. അയാന് സിഹ്നക്ക് രണ്ട് നായകളാണ് ഉണ്ടായിരുന്നത്. ഒരു ലാബ്രഡോറും ഒരു തെരുവുനായയും. എന്നാല്‍ നായയെക്കണ്ട് പിന്മാറാതിരുന്ന ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുകയും അയാന്റെ വീട്ടിലെ കംപ്യൂട്ടറിന്റെ സി.പി.യുവിനുള്ളില്‍ നിന്ന് 2.30 ലക്ഷം രൂപയും പാക്കറ്റുകളിലാക്കിയ മരിജുവാനയും പിടിച്ചെടുക്കുകയുമായിരുന്നു. ഇറക്കുമതി ചെയ്ത മരിജുവാനയുടെ വിത്തുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന മരിജുവാനയുടെ പാക്കറ്റ് ജനാലക്ക് മുകളില്‍…
Read Moreകൊറോണ വൈറസിനെ കണ്ടു പിടിക്കാന്‍ നായ്ക്കള്‍ ! മണിക്കൂറില്‍ നൂറോളം പേരെ പരിശോധിക്കും; അപാര കൃത്യതയെന്ന് ശാസ്ത്രജ്ഞര്‍…
കൊറോണ വൈറസിനെ കൃത്യമായി തിരിച്ചറിയാന്‍ നായ്ക്കള്‍ക്കാവുമെന്ന് ശാസ്ത്രജ്ഞര്‍. നായ്ക്കളുടെ ഘ്രാണ ശേഷി പ്രയോജനപ്പെടുത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിമാനത്താവളം, മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളില്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതിലൂടെ മണിക്കുറില്‍ നുറോളം ആളുകളെ നിരീക്ഷിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. വൈറസിനെ കണ്ടെത്താന്‍ സാധിക്കുന്ന ഏറ്റവും ചിലവുകുറഞ്ഞ മാര്‍ഗവും ഇതായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വൈറസിനെ കണ്ടെത്താനുള്ള പരിശീലനം ലോകമെമ്പാടും നായ്ക്കള്‍ക്ക് നല്‍കിവരുന്നുണ്ട്. ഇതെല്ലാം മികച്ച ഫലം കാണിക്കുന്നുണ്ടെണ് പരിശീലകര്‍ പറയുന്നത്. അതേസമയം നായ്ക്കള്‍ കൊറോണ വൈറസ് കണ്ടെത്തുമെന്നതില്‍ വിശദമായ അവലോകനങ്ങള്‍ നടത്താത്തതിനാല്‍ പരിശീലനം ഉയര്‍ത്താന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ട്. ചില ഗവേഷണ സംഘങ്ങള്‍ നായ്ക്കളിലെ ഈ സവിശേഷത സംബന്ധിച്ച ഗൗരവമായ പഠനം നടത്തുന്നുണ്ട്. എന്നാല്‍ പിസിആര്‍ മെഷിനുകള്‍ക്ക് പകരം എന്ന നിലയിലേക്ക് നായ്ക്കളെ ചൂണ്ടിക്കാട്ടാന്‍ ഇവര്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അമേരിക്ക,ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലും…
Read More