മത്സ്യമാണെന്നു കരുതി യമുനയില്‍ നിന്ന് ഡോള്‍ഫിനെ പിടിച്ച് പാകംചെയ്തു ഭക്ഷിച്ച നാലു മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് മത്സ്യത്തൊഴിലാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ചെയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായ രവീന്ദ്ര കുമാറാണ് പരാതി നല്‍കിയത്. ജൂലൈ 22ന് രാവിലെ നസീര്‍പുര്‍ ഗ്രാമത്തില്‍ യമുന നദിയില്‍നിന്ന് ഒരു ഡോള്‍ഫിന്‍ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പിപ്രി സ്റ്റേഷന് ഓഫിസറായ ശ്രാവണ്‍ കുമാര്‍ സിങ് പറഞ്ഞു. ഡോള്‍ഫിനെ പിടികൂടിയ ഇവര്‍ വീട്ടില്‍ കൊണ്ടു പോയി പാകം ചെയ്ത് കഴിച്ചു. മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ പിടിച്ചു കൊണ്ടുപോകുന്നത് പ്രദേശവാസികള്‍ ചിത്രീകരിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്‍ജീത്ത് കുമാര്‍, സഞ്ജയ്, ദേവന്, ബാബ എന്നിവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ പിടിയിലായ രണ്‍ജീത് കുമാറിനെ ചോദ്യം ചെയ്തു വരികയാണെന്നും…
Read MoreTag: dolphin
ഉമ്മ വയ്ക്കുന്നവരെ കടിക്കാതിരിക്കാന്‍ ഡോള്‍ഫിനുകളുടെ പല്ലു പിഴുതെടുക്കുന്നു; മറൈന്‍ പാര്‍ക്കുകളില്‍ അരങ്ങേറുന്നത് സമാനതകളില്ലാത്ത ക്രൂരത…
മനുഷ്യന് സ്വന്തം വിനോദത്തിനു വേണ്ടി മൃഗങ്ങളെയും മറ്റു ജീവികളെ ഉപയോഗിക്കുന്നത് പണ്ടു മുതലേയുള്ള കാര്യമാണ്. ടൂറിസം മുഖ്യവരുമാന സ്രോതസ്സായ ഇന്തോനേഷ്യയും മലേഷ്യയുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത്തരത്തില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നു. സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ പേരില്‍ വനം കയ്യേറിയും തടാകങ്ങള്‍ നികത്തിയും കടല്‍ കയ്യേറിയും നിര്‍മ്മാണങ്ങള്‍ നടത്തും. ഇതിലും ക്രൂരമാണ് സഞ്ചാരികളെ ആകര്‍ഷിക്കാനായൊരുക്കുന്ന വന്യജീവി പ്രദര്‍ശനം. പലപ്പോഴും മയക്കുമരുന്നു നല്‍കിയും, ഷോക്ക് നല്‍കിയും അവയുടെ പ്രതികരണ ശേഷിയില്ലാതാക്കും. ചിലപ്പോള്‍ മൃഗങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ പിഴുതുകളയുകയോ ചെയ്യും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പട്ടായയിലെ കടുവകള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ ഒരു സ്വകാര്യ പാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യം. ബാലിയിലെ സ്വകാര്യ മറൈന്‍ പാര്‍ക്കുകളിലും അരങ്ങേറുന്നത് സമാനരീതിയിലുള്ള സംഭവമാണ്. ഇവിടെ ഇരകളാവുന്നതാവട്ടെ ഡോള്‍ഫിനുകളും. സ്വതവേ ശാന്തസ്വഭാവികളാണെങ്കിലും ക്ഷമ നശിച്ചാല്‍ മറ്റേതു ജീവിയേയും പോലെ ഡോള്‍ഫിനുകളും അക്രമകാരികളാകും. നിരന്തരമെത്തുന്ന സഞ്ചാരികള്‍ക്കു വേണ്ടി രാപ്പകല്‍…
Read More