ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മേഘ്ന വിന്‍സെന്റ്. സീരിയലില്‍ തിളങ്ങി നില്ക്കുന്ന സമയത്തു തന്നെയായിരുന്നു താരത്തിന്റെ വിവാഹവും. നടി ഡിംപിളിന്റെ സഹോദരന് ഡോണ്‍ ടോണിയെ ആയിരുന്നു മേഘന വിവാഹം കഴിച്ചത്. വിവാഹത്തെത്തുടര്‍ന്ന് അഭിനയജീവിതത്തിന് വിരാമമിട്ട താരം അധികം വൈകാതെ തന്നെ വിവാഹമോചിതയാവുകയും ചെയ്തു. മേഘ്നയുടെ വിവാഹവും വിവാഹമോചനവും വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡോണ്‍ രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഇപ്പോള്‍ ഡോണിനെ പോലെ തന്നെ ഭാര്യ ഡിവൈന്‍ ക്ലാരയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഡോണിന്റെ സഹോദരിയും സീരിയല്‍ നടിയുമായ ഡിംപിള്‍ റോസ് യൂട്യൂബ് വീഡിയോയിലൂടെ നാത്തൂനെ കുറിച്ച് പറയാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ഡിവൈന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനിടെ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍ ഇപ്പോള്‍. തനിക്ക് വന്ന 187…
Read More