ഇലോണ്‍ മസ്ക് ഏറ്റെടുത്തതോടെ ട്വിറ്ററില്‍ തിരികെയെത്തി ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാല്‍ മസ്കിന്റെ ആഗമനം ആ വിലക്ക് നീക്കുകയാണുണ്ടായത്. ഇലോണ്‍ മസ്കിന് നന്ദി പറഞ്ഞുകൊണ്ടാണ്, തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ട്വീറ്റ്. തിരിച്ചുവരവില്‍ സന്തോഷമുണ്ട്. തന്നെ വെറുക്കുന്നവരും സകല തോല്‍വികളും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു. മസ്ക് ഏറ്റെടുത്തെങ്കിലും ട്വിറ്ററിലേക്ക് ട്രംപിന്റെ തിരിച്ചുവരവ് ഉറപ്പായിരുന്നില്ല. ഉള്ളടക്കം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന ്അറിയിച്ച മസ്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല. അതേസമയം ട്വിറ്ററില്‍ ഇനി കോമഡി നിയമപരമാണെന്ന് മസ്ക് ട്വീറ്റ് ചെയ്തു.
Read MoreTag: donald trump
ചൈന സന്തോഷത്താല്‍ മതിമറന്ന് യുദ്ധം കണ്ട് രസിക്കുന്നുവെന്ന് ട്രംപ് ! അടുത്ത ലക്ഷ്യം തായ്വാന് ?
യുക്രൈനിലെ സംഭവവികാസങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ആവേശത്തോടെ വീക്ഷിക്കുന്നുണ്ടാവുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും അവര്‍ തായ്വാന് ആക്രമിക്കാന്‍ പോകുകയാണെന്നും ഫോക്സ് ബിസിനസിന് പ്രത്യേകമായി നല്കിയ അഭിമുഖത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ‘പ്രസിഡണ്ട് ഷി ബുദ്ധിയുള്ള ആളാണ്. അഫ്ഗാനിസ്താനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ അവിടെ ഉപേക്ഷിച്ചു നമ്മള് അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു… ഇപ്പോഴും പ്രശ്നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം അത് കാണുന്നുണ്ട്. ഇതാണ് ഷീയ്ക്ക് ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരം’. ബൈഡനെ ഉന്നംവെച്ച് ട്രംപ് പറഞ്ഞു. യുക്രൈനില്‍ നിരവധി ആളുകള്‍ മരിക്കുന്നുവെന്നും ഇത് സംഭവിക്കാന്‍ നമ്മള് അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും പ്രസിഡന്റായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനുണ്ടായിരുന്നുവെങ്കില്‍ പുതിന് ഒരിക്കലും ഇത് ചെയ്യുമായിരുന്നില്ലെന്നും ട്രംപ്…
Read Moreമൊഹ്സീന്‍ ഫക്രിസദേയുടെ വധിച്ചത് മൊസാദ് ? രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ‘തല’ കൊയ്തവരോട് പകരം വീട്ടുമെന്ന് ഇറാന്റെ ഉഗ്രശപഥം; ഏവരും ഉറ്റുനോക്കുന്നത് ഇസ്രയേലിന്റെ ഉറ്റസുഹൃത്തായ ഡോണള്‍ഡ് ട്രംപിനെ…
കോവിഡിന്റെ രണ്ടാം വരവില്‍ വിറയ്ക്കുമ്പോഴും ലോകത്തെ ചൂഴ്ന്ന് മറ്റൊരു ആശങ്കകൂടി പൊട്ടിപ്പുറപ്പെടുകയാണ്. ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്‌സീന്‍ ഫക്രിസദേയുടെ കൊലപാതകം ഇറാനെ യുദ്ധത്തിലേക്ക് നയിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ച ടെ്ഹറാനിലാണ് ഫക്രിസദേ കൊല്ലപ്പെട്ടത്. ഇറാന്‍ ഭരണകൂടത്തിന്റെ ഏറ്റവും വിലപ്പെട്ട ഉദ്യോഗസ്ഥനായ മൊഹ്സീന്‍ വധിക്കപ്പെട്ടത് അവരെ മാനസികമായി വല്ലാതെ ഉലച്ചിരിക്കുകയാണ്. അതിവിദഗ്ധരായ കമാന്‍ഡോകളാല്‍ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തില്‍ ചലിച്ചിരുന്ന മൊഹ്സീനെയാണ് ഇറാന്റെ മണ്ണില്‍ വെടിവച്ചു വീഴ്ത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ ഉത്തരവാദിയാരായാലും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഇസ്രയേലാണ് കൊലപാതകത്തിനു പിന്നിലെന്ന ആരോപണം ഇതിനോടകം ഉയര്‍ത്തിയ ഇറാന്‍ സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎന്നിന് കത്തു നല്‍കിക്കഴിഞ്ഞു. ഇറാന്റെ ഈ ആരോപണത്തോടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് ആണെന്ന സംശയവും ഉയരുകയാണ്. മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു വര്‍ഷങ്ങളായി മൊഹ്സീന്‍ എന്ന ഫിസിക്സ് പ്രഫസര്‍.…
Read Moreബൈഡന്റെ മുന്നേറ്റം അഭിപ്രായ സര്‍വേകളില്‍ ഒതുങ്ങുമോ ? നിഗൂഢ പ്രവാചകന്‍ നോസ്ട്രദാമസിന്റെ പ്രവചനത്തില്‍ ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകും; ഫ്രഞ്ച് പ്രവാചകന്റെ വാക്കുകള്‍ ഇങ്ങനെ…
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഭിപ്രായ സര്‍വേകളെല്ലാം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ ലോകത്ത് സുപ്രധാന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പതിവായി ഉയര്‍ന്നു കേള്‍ക്കാറുള്ള പേരാണ് പ്രശസ്ത ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നോസ്ട്രദാമസിന്റേത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നോസ്ട്രദാമസ് പ്രവചിച്ച നിരവധി സംഭവങ്ങള്‍ പിന്നീട് യാഥാര്‍ഥ്യമായിത്തീര്‍ന്നതാണ് ഇദ്ദേഹം ഇപ്പോഴും ലോകശ്രദ്ധയാകര്‍ഷിക്കുന്നതിനു കാരണവും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണയും ട്രംപ് വിജയം നേടുമെന്നാണ് നോസ്ട്രദാമസിന്റെ പ്രവചനമെന്നാണ് ഇപ്പോള്‍ പരക്കുന്ന വാര്‍ത്ത. പ്രവചനം സത്യമാകുമോ എന്ന് നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം അറിയാം. എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്‍ യുഎസ് വോട്ടര്‍മാരെ അണിനിരത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍, ആളുകള്‍ ഇതു വ്യര്‍ഥമാണെന്ന് അവകാശപ്പെടുന്നു. നോസ്ട്രഡാമസിന്റെ ‘ലേ പ്രൊഫസി’ എന്ന പുസ്തകത്തില്‍ ട്രംപിന്റെ ഭരണത്തുടര്‍ച്ച എഴുതിയിട്ടുണ്ടെന്നാണ് ‘കണ്ടെത്തല്‍’. പുസ്തകത്തിലെ ‘ബൈസന്റിയത്തിന്റെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കാരണമാകുന്ന…
Read Moreട്രംപ് നോബല്‍ ജേതാവാകുമോ ? ഇസ്രയേലും യുഎഇയും തമ്മിലുള്ള കരാറില്‍ മധ്യസ്ഥത വഹിച്ചത് നേട്ടമായി; അമേരിക്കന്‍ പ്രസിഡന്റിനെ നോബല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു…
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇതു കൂടാതെ ഇന്ത്യ-പാകിസ്താന്‍ കാശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യന്‍ ട്രൈബിംഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യന്‍ ട്രൈബ്രിംഗ് പറഞ്ഞു. സമാധാന നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മറ്റ് അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നും ട്രൈബിംഗ് പറഞ്ഞു. യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ ട്രംപ് ഭരണകൂടം സുപ്രധാന പങ്കുവഹിച്ചെന്നും നാറ്റോ പാര്‍ലമെന്ററി അസംബ്ലിയിലേക്കുള്ള നോര്‍വീജിയന്‍ പ്രതിനിധി സംഘത്തിന്റെ ചെയര്‍മാന്‍കൂടിയായ ടൈബ്രിംഗ് കൂട്ടിച്ചേര്‍ത്തു. ‘പശ്ചിമേഷ്യയിലെ…
Read Moreമാന്‍ഹാട്ടനും മുങ്ങും ! ഡോണള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ പൊള്ളയാണെന്നു മനസ്സിലാക്കാന്‍ ട്രപിന്റെ സ്വന്തം നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയണം; കാലാവസ്ഥാ വ്യതിയാനം വന്‍ വെല്ലുവിളി തീര്‍ക്കുമ്പോള്‍…
കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കിക്കൊണ്ട് മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ഭാവിയില്‍ അതിരൂക്ഷമാവും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് തര്‍ക്കിച്ചു സമയം പാഴാക്കുകയാണ് പലരും. എന്നാല്‍ ഇത് യാഥാര്‍ഥ്യമാണെന്ന് മനസിലാക്കി പലരും പ്രതിരോധ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഇതിനുദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനമില്ലെന്ന് വാദിക്കുന്നവര്‍ പ്രമാണമാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ അര്‍ഥശൂന്യമാണെന്നു കാട്ടിത്തരുകയാണ് ട്രംപിന്റെ സ്വന്തം നഗരം. ന്യൂയോര്‍ക്കിലെ ഏറ്റവും നിര്‍ണായകമായ സാമ്പത്തിക വ്യവഹാര കേന്ദ്രമാണ് മാന്‍ഹാട്ടന്‍ ഇങ്ങനെയുള്ള ലോവര്‍ മന്‍ഹാട്ടന്റെ തീരപ്രദേശത്തെ കെട്ടിടങ്ങളില്‍ മുഴുവന്‍ 2050 ആകുമ്പോഴേക്കും കടല്‍ ജലം കയറുമെന്നാണു കണക്കു കൂട്ടുന്നത്. ഈ മുന്നറിയിപ്പുകളെ ഗൗരവമായി കണ്ടുകൊണ്ട് തന്നെ മന്‍ഹാട്ടന്റെ തീരപ്രദേശം വ്യാപിപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കു തയ്യാറെടുക്കുകയാണ് മേയര്‍ ബില്‍ ഡേ ബ്ലാസിയോ അടക്കമുള്ളവര്‍. രണ്ട് തരത്തിലാകും കാലാവസ്ഥാ വ്യതിയാനം ന്യൂയോര്‍ക്കിനെ പ്രത്യേകിച്ച്…
Read Moreശമ്പളം 90 ലക്ഷം, പ്രായമോ വെറും 27 വയസ് ! ട്രംപിന് എന്തിനും ഏതിനും മെഡലിന്‍ വേണം; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ മെഡലിന്‍ എന്ന സുന്ദരിയെക്കുറിച്ചറിയാം…
വെറും 27 വയസിനുള്ളില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്ത ആളാവുക, വാര്‍ഷിക ശമ്പളമായി 130000 ഡോളര്‍(90 ലക്ഷം രൂപ) കൈപ്പറ്റുക. ഇതൊക്കെ കേള്‍ക്കുമ്പോഴേ അറിയാം ആള് ചില്ലറക്കാരിയല്ലയെന്ന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ മെഡലിന്‍ വെസ്റ്റര്‍ഹൗട്ടിനെകുറിച്ചാണ്. 2016ല്‍ ആണ് ആദ്യമായി ഈ ചെറുപ്പക്കാരി മാധ്യമ ശ്രദ്ധപിടിച്ചുപറ്റുന്നത്. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ ചീഫ് ഓഫ് സ്റ്റാഫായ കേറ്റ് വാല്‍ഷിന്റെ അസ്സിസ്റ്റന്റ് എന്ന നിലയില്‍ അവര്‍ ട്രംപ് ടവറില്‍ പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഇടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍. പിന്നീടാണ് മെഡലിന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പേഴ്‌സണല്‍ സെക്രട്ടറിയും എക്സിക്യൂട്ടീവ് അസിസ്റ്റന്റും ആകുന്നത്. കഴിഞ്ഞ വര്‍ഷം 95,000 യുഎസ് ഡോളറായിരുന്ന മെഡലിന്റെ ശമ്പളം ഒറ്റയടിക്ക് 37 ശതമാനമാണ് കൂട്ടിയതത്രേ. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന അനീറ്റ ഡെക്കര്‍ തന്റെ മുപ്പത്തിരണ്ടാം വയസ്സില്‍ വാങ്ങിയിരുന്ന ശമ്പളത്തിനേക്കാള്‍ ഒരുപാടു…
Read Moreട്രംപ് ഭൂമിയെ നരകമാക്കും; ഭൂമി ശുക്രനെപ്പോലെ 250 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളും; ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ഹോക്കിംഗ്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വിഖ്യാത ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ഹോക്കിംഗ്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപ് ലോകനേതാക്കളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശന ശരങ്ങള്‍ നേരിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ ഹോക്കിംഗ്‌സും ട്രംപിനെ വിമര്‍ച്ച് രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന ജി-20 ഉച്ചകോടിയില്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള നിലവിലെ ലോക കൂട്ടായ്മയില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് ട്രംപ് വാദിച്ചതോടെ സിലിക്കന്‍വാലിയിലെ വന്‍കിട ടെക് കമ്പനികള്‍ വരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതിലുമൊക്കെ തീവ്രമായിരുന്നു ഹോക്കിംഗിന്റെ വിമര്‍ശനം. എന്നാല്‍ സ്റ്റീഫന്‍ ഹോക്കിങ് രൂക്ഷമായ ഭാഷ പ്രയോഗിച്ചാണ് ട്രംപിനെ ആക്രമിച്ചത്. ട്രംപ് ഭൂമിയെ തിരിച്ചുവരാനാകാത്ത വിധം നരകതുല്യമാക്കി മാറ്റും. ഭൂമിയെ ചുട്ടുപൊള്ളുന്ന ശുക്രഗ്രഹത്തിനു തുല്യമാക്കുമെന്നും ഹോക്കിങ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ മാസത്തിലാണ് ട്രംപ് പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നും പിന്മാറുന്ന വിവരം പ്രഖ്യാപിക്കുന്നത്. ഇരുന്നൂറോളം രാജ്യങ്ങള്‍ പാരിസ്…
Read Moreപീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെ മോചിപ്പിക്കാന്‍ ഇവാന്‍കാ ട്രംപ് രംഗത്തിറങ്ങുമോ ?; ഇവാന്‍കയെ മോഡലിംഗിലേക്ക് കൈപിടിച്ചു നടത്തിയത് ആനന്ദ്
ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ മോചനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ഇടപെടുമെന്ന് സൂചന. ഇവാന്‍കയെ മോഡലിംഗ് രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് ആനന്ദ് ജോണായിരുന്നു. ചെറിയ പ്രായത്തിനുള്ളില്‍ തന്നെ അമേരിക്കന്‍ ഫാഷന്‍ രംഗം കീഴടക്കിയ ചരിത്രമായിരുന്നു ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ എന്ന മലയാളി ഫാഷന്‍ ഡിസൈനറുടേത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് 2007ല്‍ എല്ലാം തകിടം മറിഞ്ഞത്. ഒന്നിനു പിറകെ ഒന്നായി ആരോപിക്കപ്പെട്ട ബലാല്‍സംഗക്കേസുകള്‍ ആനന്ദിനെ ജയിലിലാക്കി. അമേരിക്കന്‍ കോടതി 56 വര്‍ഷത്തെ ജയില്‍വാസമാണ് ശിക്ഷയായി വിധിച്ചത്. ആനന്ദ് ജോണിന്റെ പ്രശസ്തിയില്‍ അസൂയ പൂണ്ട മറ്റ് ഫാഷന്‍ ഡിസൈനര്‍മാര്‍ ഇദ്ദേഹത്തെ മനപ്പൂര്‍വം കുടുക്കിയതാണെന്ന ആരോപണം അന്നേ ഉണ്ടായിരുന്നു. സംഭവം നടന്ന് പത്തുവര്‍ഷത്തിനു ശേഷം തനിക്ക് സംഭവിച്ച കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകം പുറത്തിറക്കാനൊരുങ്ങുകയാണ് നാല്‍പതുകാരനായ ആനന്ദ്. തന്നെ തേടി വെള്ളക്കാരികളായ…
Read More‘ബഡാഭായ്’ക്കും പേടിയായി! ഉത്തരകൊറിയയില്‍ നിന്നു മടങ്ങാന്‍ സ്വന്തം പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയില്‍ ലോകം
ബെയ്ജിംഗ്: ഒടുവില്‍ ചൈനയ്ക്കും പേടിയായി, ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നുള്ള ലോകത്തിന്റെ ആശങ്കയ്ക്ക് ശക്തി പകര്‍ന്നു കൊണ്ട് ചൈന ഉത്തരകൊറിയയിലുള്ള സ്വന്തം പൗരന്മാരെ തിരികെ വിളിച്ചു. ഉത്തരകൊറിയയില്‍ നിന്ന് എത്രയും പെട്ടെന്ന് ചൈനയിലേക്ക് മടങ്ങാനാണ് സ്വന്തം പൗരന്മാര്‍ക്ക് ചൈന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുദ്ധമൊഴിവാക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചുവന്ന ചൈന, അപ്രതീക്ഷിതമായി പൗരന്‍മാരെ തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സര്‍ക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ലോകത്തെ മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കുമെന്ന് അവരുമായി നേരിട്ടു സൗഹൃദം പുലര്‍ത്തുന്ന ഏക രാജ്യമായ ചൈനയ്ക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഉത്തരകൊറിയയില്‍ താമസിക്കുന്നവരും തൊഴില്‍ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങമെന്ന നിര്‍ദ്ദേശം നല്‍കിയത് ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ് യാങിലെ ചൈനീസ് എംബസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയ…
Read More