അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചെറുപ്പക്കാരിയായ ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും തമ്മില്‍ അടിയെന്ന് വാര്‍ത്ത. താനാണോ ഇവാന്കയാണോ അമേരിക്കയുടെ പ്രഥമവനിത എന്നാണ് ഇപ്പോള്‍ മെലാനിയയുടെ സംശയം. കാരണം എന്തിനും ഏതിനും ട്രംപ് കൂടെ കൊണ്ടുപോകുന്നത് മൂത്തമകളായ ഇവാന്‍കയെയാണ്. ഇതില്‍ മെലാനിയക്ക് കടുത്ത അമര്‍ഷമാണുള്ളത്. ഇതേത്തുടര്‍ന്നാണ് രണ്ടു സ്ത്രീകളും തമ്മില്‍ അടിപൊട്ടിയതെന്ന് സൂചനയുണ്ട്. പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഇരു സ്ത്രീകളും ഒരുമിച്ച് ഇടപഴകുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത രണ്ട് വ്യക്തികള്‍ പറയുന്നത്. എന്നാല്‍ ഇരു യുവതികളും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് വൈറ്റ് ഹൗസ് വക്താവ് ആരോപണങ്ങളെ നിഷേധിച്ച് കൊണ്ട് വാദിക്കുന്നത്. എന്നാല്‍ ഇവാന്‍ക ഫസ്റ്റ് ലേഡിയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മെലാനിയക്കുള്ള എതിര്‍പ്പ് നാള്‍ക്ക് നാള് പെരുകി വരുന്നുവെന്നും വിവരങ്ങള്‍ നല്കിയ വ്യക്തികള്‍ പറയുന്നു. മെലാനിയയുടെ സ്വകാര്യ ജീവിതത്തെ കേന്ദ്രമാക്കി പുറത്തിറങ്ങിയിരിക്കുന്ന വാനിറ്റി…
Read More