വാടകയ്ക്കാരായി വന്ന് മകളും കൊച്ചുമകളുമായിത്തീര്ന്നവര്ക്ക് വീടും സ്ഥലവും ഇഷ്ടദാനമായി നല്കി സ്നേഹത്തിന്റെ പുതുമാതൃക സൃഷ്ടിച്ച് ചന്ദ്രമതിയമ്മ. 14 വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിഞ്ഞ മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകള്‍ പൊന്നുവിനാണ് മണ്ണടി മുഖംമുറി ചൂരക്കാട് ചന്ദ്രമതിയമ്മ (77) വീടും സ്ഥലവും ഇഷ്ടദാനമായി നല്‍കിയത്. എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും പൊന്നുവിന് നാലു മാസം പ്രായമുള്ളപ്പോഴാണ് ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകയ്ക്കു താമസം തുടങ്ങിയത്. ആദ്യ കാലത്ത് 500 രൂപ വാടകയായി ഈടാക്കിയിരുന്നു. എന്നാല്‍ ജോസഫിന്റെ സാമ്പത്തിക പ്രതിസന്ധി ചന്ദ്രമതിയമ്മയുടെ മനസ്സില്‍ നൊമ്പരമായി. വാടകയ്ക്കെത്തിയ കുടുംബം ഇതിനോടകം തനിച്ചു കഴിഞ്ഞിരുന്ന അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് താങ്ങും തണലുമായി മാറുകയും ചെയ്തു. തുടര്‍ന്ന് ചന്ദ്രമതിയമ്മ വാടക ഒഴിവാക്കി. നാലു വര്‍ഷം മുന്‍പ് ജോസഫ് മരിച്ചു. മുന്നോട്ടുള്ള ജീവിതം സരസ്വതി അമ്മാളിനു മുന്നില്‍ ചോദ്യചിഹ്നമായപ്പോള്‍ ആശ്വാസ…
Read MoreTag: donate
കേരളത്തെ കൈവിടാന്‍ സണ്ണിക്കാവില്ല !ദുരിതബാധിതര്‍ക്ക് സണ്ണി ലിയോണിന്റെ വക 1200 കിലോഗ്രാം അരിയും പരിപ്പും; ഇതിലും കൂടുതല്‍ ചെയ്യണമെന്നുണ്ടെന്ന് താരം
കേരളത്തെ മറക്കാന്‍ സണ്ണിയ്ക്കാവില്ല.പ്രളയം തകര്‍ത്ത കേരളത്തിന് സഹായവുമായി സണ്ണി ലിയോണ്‍. ദുരിതബാധിതര്‍ക്കായി 1200 കിലോഗ്രാം അരിയും പരിപ്പുമാണ് സണ്ണി എത്തിക്കുന്നത്. ഇതിലൂടെ കേരളത്തിലെ അനേകം ആളുകളില്‍ വളരെക്കുറച്ചെങ്കിലും ആളുകള്‍ക്ക് ഭക്ഷണം നല്കാന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി പ്രത്യാശിച്ചു. ആവശ്യമുള്ളതിന്റെ ഒരംശംപോലും ആകില്ലിത് എന്നറിയാമെന്നും കൂടൂതല്‍ സഹായം ചെയ്യണമെന്നാണ് മനസ്സിലുള്ളതെന്നും സണ്ണി പറഞ്ഞു. ഇതിനായി തന്നെ സഹായിച്ച ആളുകള്‍ക്ക് താരം നന്ദിയും പറഞ്ഞു. സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും രണ്ടു യുവാക്കളും ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. Today @dirrty99 and I hopefully will able to feed a few of the many people in Kerala that need a warm meal with 1200kg’s (1.3tons) of rice and daal. I know it’s not…
Read More