യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം ലക്ഷക്കണക്കിന് ആളുകളെയാണ് അഭയാര്‍ഥികളാക്കി മാറ്റിയത്. പോളണ്ടിലേക്കും മറ്റ് അയല്രാജ്യങ്ങളിലേക്കുമൊക്കെ കുടിയേറി പാര്‍ക്കുന്ന ഇവരുടെ ജീവിതം സാധാരണ നിലയിലേക്കെത്താന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വരുമെന്ന സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്. യുദ്ധം എന്ന് തീരുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ ഈ ക്യാമ്പുകളില്‍ ചിലപ്പോളവര്ക്ക് വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടേണ്ടതായും വന്നേക്കാം. ഇത്തരമൊരു വിധി നേരിടേണ്ടി വരുമായിരുന്ന ഒരു യുക്രെയ്ന് കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് യുകെയില്‍ നിന്നുള്ള ടെലികോം കമ്പനിയുടമ ജെയിംസ് ഹ്യൂഗ്സ്. യുക്രെയ്നില്‍ നിന്ന് രക്ഷപെട്ട മരിയ എന്ന യുവതിക്കും അവരുടെ മൂന്ന് മക്കള്‍ക്കുമായി ഒരു ലക്ഷം പൗണ്ട് (98 ലക്ഷം ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന വീടാണ് ജെയിംസ് യുകെയിലെ റെക്സമില്‍ വാങ്ങിയിരിക്കുന്നത്. യുക്രെയ്നില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ അവസ്ഥ കണ്ട് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന തോന്നലിലാണ് ജെയിംസ് വീട് വാങ്ങിയത്. ഫേസ്ബുക്കിലൂടെ നടത്തിയ അന്വേഷണത്തില്‍ മരിയയെയും…
Read More