കഴുതയിറച്ചി കഴിച്ചാല്‍ ലൈംഗികശക്തി വര്‍ദ്ധിക്കുമെന്ന പ്രചരണത്തെത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറുന്നു. അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്‍പ്പനയും നടക്കുന്നത്. പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാന്‍ കഴുത ഇറച്ചി കഴിച്ചാല്‍ മതിയെന്ന പ്രചരണമാണ് ഇറച്ചിവില്‍പ്പന വര്‍ധിക്കാന്‍ കാരണം. മാത്രമല്ല, കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കുമെന്നും ആളുകള്‍ക്കിടയില്‍ അടുത്തിടെ വിശ്വാസം പൊട്ടിമുളയ്ക്കുകയായിരുന്നു. കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറാന്‍ പ്രധാന കാരണവും ഇതു തന്നെയാണ്. പ്രകാസം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളില്‍ കഴുതകളെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കുന്നത് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഴുതകളുടെ കശാപ്പും ഇറച്ചിവില്‍പ്പനയും തടയാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതര്‍. കര്‍ണാടക,…
Read More