ജനശ്രദ്ധയാകര്‍ഷിക്കുന്ന അനവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ ദിനംപ്രതി പുറത്തു വരുന്നത്. ഇപ്പോഴിതാ ഡോര്‍സെറ്റില്‍ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് നെറ്റീസണ്‍സിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിരിക്കുന്നത്. ബീച്ചിന് മുകളില്‍ ഉയര്‍ന്ന് നില്ക്കുന്ന പാറക്കെട്ട് ഇടിഞ്ഞ് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. ബീച്ച് സന്ദര്‍ശിക്കാനെത്തിയ ജനങ്ങള്‍ തലനാരിയ്ക്കാണ് ഈ പാറക്കെട്ട് ഇടിഞ്ഞ് വീണതില്‍ നിന്നും രക്ഷപ്പെട്ടത്. ആളുകള്‍ എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്ന് അമ്പരപ്പോടെ നോക്കുകയും പൊടുന്നനെ അവിടെ നിന്നും ഓടിമാറുകയും ചെയ്യുകയാണ്. ആര്‍ക്കും പരിക്കില്ല എന്ന ആശ്വാസകരമായ വാര്‍ത്തയും ഡോര്‍സെറ്റ് കൗണ്‍സില്‍ പങ്ക് വച്ചു. കുന്നിടിയുന്നതും മണ്ണിടിച്ചിലുകളും പോലുള്ള അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഈ ആളുകള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വെസ്റ്റ് ബേയിലെ പാറക്കെട്ടിന്റെ മുകളിലുള്ള പാത നിലവില്‍ അടച്ചിട്ടിരിക്കുകയാണ് എന്ന് കൗണ്‍സില്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. വീഡിയോ പകര്‍ത്തിയത് ഡാനിയല്‍ ക്നാഗ് ആണെന്നും അദ്ദേഹത്തിന് നന്ദി എന്നും പോസ്റ്റില്‍ പറയുന്നു.
Read More