ദോശയുണ്ടാക്കാന്‍ ഇനി ദോശക്കല്ല് ആവശ്യമില്ല പകരം ഒരു പ്രിന്റര്‍ മതിയാവും. ഒരു പ്രിന്ററില്‍ എങ്ങനെ ദോശയുണ്ടാക്കാം എന്നല്ലേ ‘ദോശ പ്രിന്റര്‍’ എന്ന മെഷീനാണ് ഇപ്പോള്‍ താരമാവുന്നത്. ഇതില്‍ ദോശയുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ദോശയുടെ കനവും കുക്കിംഗിന് വേണ്ട സമയവും നമുക്ക് ഇതില്‍ ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും. അതിലാണ് ദോശമാവ് നിറയ്ക്കേണ്ടത്. ഏകദേശം 700 എംഎല് മാവ് വരെ ടാങ്കില്‍ നിറയ്ക്കാം. ഇതുപയോഗിച്ച് പത്ത് ദോശ വരെ ഉണ്ടാക്കാന്‍ കഴിയും. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവോഷെഫ് കമ്പനിയാണ് ഇതിന് പിന്നില്‍. ‘ഇ സി ഫ്ലിപ്’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാര്‍ട് ദോശ മേക്കര്‍ എന്ന വിശേഷണവും കമ്പനി നല്‍കിക്കഴിഞ്ഞു. ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, ആവശ്യമുള്ള കനം, മൊരിച്ചില്‍, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്ററില്‍നിന്ന് പ്രിന്റ് വരുന്നതുപോലെ ദോശകള്‍…
Read More