സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. വകഭേദം വന്ന വൈറസ് പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അതിവേഗത്തിലാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. ഈ സാഹചര്യത്തിലാണ് ഡബിള്‍ മാസ്കിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സെന്റര്‍ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.) ആണ് ഇരട്ട മാസ്ക് എന്ന പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത്. മാസ്ക് ഫിറ്റായി ധരിക്കുന്നതുവഴി വായുചോര്‍ന്നുപോകുന്നത് തടയാനും, മാസ്കിന്റെ എണ്ണം കൂട്ടി ഫില്‍ട്രേഷന്‍ മെച്ചപ്പെടുത്താനുമാണ് ഈ രീതി ശുപാര്‍ശ ചെയ്തത്. നിങ്ങള്‍ക്ക് കൊവിഡ് ഉണ്ടെങ്കില്‍, ഇരട്ട മാസ്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും വൈറസ് നിറഞ്ഞ വായുവോ സ്രവമോ പുറത്തേക്ക് പടരുന്നത് തടയാനാകും. ഇതുവഴി നിങ്ങളിലൂടെ മറ്റൊരാള്‍ക്ക് രോഗം വരാനുള്ള സാദ്ധ്യതയും കുറയും. ഒപ്പം മറ്റൊരാളില്‍…
Read More