അര്‍ബുദത്തിന് കാരണമാവുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എയറോസോളിന്റെ ഡ്രൈ ഷാംപൂ അമേരിക്കന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച് അന്താരാഷ്ട്ര ഉപഭോക്തൃ കമ്പനിയായ യൂണിലിവര്‍. അര്‍ബുദത്തിന് കാരണമായ ബെന്‍സീനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡോവ്, നെക്സസ്, സ്വാവ്, ട്രെസെമെ, ടിഗി എന്നീ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചത്. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചത്. 2021 ഒക്ടോബറിന് മുമ്പ് പുറത്തിറക്കിയ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാനാണ് നിര്‍ദേശം. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് എയറോസോളിന്റെ സണ്‍സ്ക്രീനിനും ഇത്തരത്തില്‍ നിയന്ത്രണം ഏല്‍പ്പിച്ചിരുന്നു. ജോണ്സണ് ആന്റ് ജോണ്‍സണ്‍സിന്റെ ന്യൂട്രോജെന, എഡ്ജ്വെല്‍ പേഴ്സണല്‍ കെയര്‍ കോന്റെ ബനാന ബോട്ട്, ബെയര്സ്ഡോര്ഫ് എജിയുടെ കോപ്പര്ടോണും ഉള്‍പ്പെടെയായിരുന്നു നീക്കിയത്. ബെന്‍സീന്റെ സാന്നിധ്യം തന്നെയാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും നീക്കിയതിന്റെ കാരണം. ആദ്യമായാണ് സ്േ്രപ രീതിയില്‍ ഉപയോഗിക്കുന്ന ഡ്രൈ ഷാംപൂ ഇത്തരത്തില്‍ പ്രശ്നമാവുന്നത്. അതേസമയം സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബെന്‍സീന്‍ ഉള്പ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും…
Read More