കോട്ടയം: സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടർന്ന് ഭര്‍ത്താവും ഗുണ്ടകളും യുവതിയുടെ വീട് അടിച്ചുതകര്‍ത്തു. അക്രമികളിലൊരാൾ പോലീസുകാരനെന്ന് സൂചന. സംഭവത്തില്‍ യുവതിയുടെ അമ്മയുടെ പരാതിയില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരിയമ്മയുടെ വീടാണ് അക്രമിസംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ അടിച്ചുതകര്‍ത്തത്. ഇവരുടെ പരാതിയില്‍ തിരുവല്ല മുത്തൂര്‍ സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഒരു വര്‍ഷം മുന്‍പാണ് വിജയകുമാരിയമ്മയുടെ മകളും തിരുവല്ല മുത്തൂര്‍ സ്വദേശിയായ സന്തോഷും തമ്മില്‍ വിവാഹിതരായത്. വിവാഹത്തിന് 35 പവന് സ്ത്രീധനമായി നല്‍കിയിരുന്നു. ഈ സ്വര്‍ണം സന്തോഷ് വിറ്റതായി വിജയകുമാരിയും മകളും പറയുന്നു. ഇതിനുശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതി പ്രസവത്തിനായി കുമാരനല്ലൂരിലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തി. വീട്ടില്‍ എത്തിയതിന് ശേഷം ഭര്‍ത്താവ് സന്തോഷ് ഒരിക്കല്‍ പോലും കുമാരനല്ലൂരിലെ വീട്ടിലേക്ക്…
Read MoreTag: dowry
മൂന്ന് മാസം മുമ്പ് കാറുമായി ഭർത്താവ് മുങ്ങി; ഭിന്നശേഷിക്കാരിയായ ഭാര്യയും ബന്ധുക്കളും ദുരിതത്തിൽ; ഏഴ് വർഷത്തിനിടെ തട്ടിയെടുത്ത് 100 പവനും പണവുമെന്ന് യുവതി
ഏറ്റുമാനൂർ: ശരീരം തളർന്ന് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന യുവതിയുടെ സ്വർണവും പണവും കൈക്കലാക്കി ഭർത്താവ് കടന്നുകളഞ്ഞതായി പരാതി. എവിടെയെന്നറിയാത്ത ഭർത്താവിന്റെ ഭീഷണിയുടെ നിഴലിൽ ജീവഭയത്തിലാണിവർ. കിടപ്പിലായ അമ്മയും ബന്ധുവായ സ്ത്രീയുമടക്കം മൂന്ന് സ്ത്രീകൾ സഹായത്തിന് ആരുമില്ലാതെ ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് കഴിയുന്നു. തെള്ളകത്ത് ഓൾഡ് എംസി റോഡിനോട് ചേർന്നുള്ള ഹരിത ഹൈറ്റ്സ് ഫ്ലാറ്റ് സമുച്ചയത്തിലാണ് ഇവർ കഴിയുന്നത്. ഭർത്താവ് ആൻഡ്രി സ്പെൻസർ ഭാര്യ ഷിയയുടെ ആഭരണവും പണവുമായി ആറു മാസം മുമ്പാണ് കടന്നുകളഞ്ഞത്.നാഗർകോവിൽ സ്വദേശിയായ ആൻഡ്രി സ്പെൻസറും ഷിയയുമായുള്ള വിവാഹം 2015ൽ ആയിരുന്നു. എരുമേലിയിൽ നാലു പതിറ്റാണ്ടിലേറെക്കാലം കൺസ്ട്രക്ഷൻ കമ്പനി നടത്തിയിരുന്ന പരേതനായ ദൈവസഹായത്തിന്റെ ഏകമകളാണ് ഷിയ. ഷിയയ്ക്ക് 100 പവൻ സ്വർണാഭരണങ്ങളുണ്ടായിരുന്നു. ഇത് ആൻഡ്രി നേരത്തേ കൈക്കലാക്കി. ഫ്ലാറ്റ് വാങ്ങാനെന്നു പറഞ്ഞ് പിന്നീട് 35 ലക്ഷം രൂപകൂടി ഇയാൾ ചോദിച്ചുവാങ്ങി. അതിനുശേഷം ഇവർ കോട്ടയത്തേക്ക് താമസം…
Read Moreസൈനികന് സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയെയും ലാബ്രഡോറിനെയും ! കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും സംഭവം അത്ര നിസ്സാരമല്ല…
സ്ത്രീധന പീഡനങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും സമൂഹത്തില്‍ കൂടിവരുന്ന സാഹചര്യത്തില്‍ വിചിത്രമായ ഒരു സ്ത്രീധനത്തെപ്പറ്റിയുള്ള വാര്‍ത്തയാണ് വൈറലാകുന്നത്. ഔറംഗാബാധില്‍ നിന്നുമാണ് ഈ വാര്‍ത്ത. 21 നഖങ്ങളുള്ള ഒരു ആമയെയും ഒരു ലാബ്രഡോര്‍ നായയെയുമാണ് ഔറംഗബാദ് സ്വദേശിയായ സൈനികനും കുടുംബവും പെണ്‍വീട്ടുകാരോട് ആവശ്യപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സൈനികനും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിനു മുന്‍പു തന്നെ രണ്ടു ലക്ഷം രൂപയും 10 ഗ്രാം സ്വര്‍ണവും വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി കൈമാറിയിരുന്നു. നിശ്ചയത്തിനു ശേഷം വിവാഹം നടക്കണമെങ്കില്‍ ഭാഗ്യചിഹ്നമായി കരുതുന്ന 21 കാല് നഖങ്ങളുള്ള ആമയും കറുത്ത നിറത്തിലുള്ള ലാബ്രഡോര്‍ നായയും വേണമെന്ന ഡിമാന്‍ഡും ഇവര്‍ വച്ചിരുന്നു. ഇവയ്ക്കു പുറമേ ഒരു ബുദ്ധപ്രതിമ, നിലവിളക്ക് എന്നിവയും വധുവിന് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്ന ഉറപ്പിന്മേല് പത്ത് ലക്ഷം രൂപയും ഇവര്‍ ആവശ്യപ്പെട്ടു. 21 നഖങ്ങളുള്ള…
Read More“സുരക്ഷിതമായ കേരളം’… സ്ത്രീധന നിരോധനത്തിനും സ്ത്രീ സുരക്ഷയ്ക്കുമായി ഗവർണറുടെ ഉപവാസം
തിരുവനന്തപുരം: സ്ത്രീധന നിരോധനത്തിനും കേരളത്തിലെ സ്ത്രീ സുരക്ഷയ്ക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉപവാസം ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് രാജ്ഭവനിലാണ് അദ്ദേഹം ഉപവാസം ആരംഭിച്ചത്. ഗാന്ധിയൻ സംഘടനകൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് ഗവർണർ രാജ്ഭവനിൽ ഉപവാസം തുടങ്ങിയത്. തൈക്കാട് ഗാന്ധിഭവനിൽ ഗാന്ധിയൻ സംഘടനകൾ സ്തീധന നിരോധനത്തിനും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിലും പ്രതിഷേധിച്ച് കൊണ്ട് രാവിലെ മുതൽ ഉപവാസം ആരംഭിച്ചിട്ടുണ്ട്. ഉപവാസ സമരത്തിൽ വൈകുന്നേരം നാലരക്ക് ഗവർണർ പങ്കെടുക്കും. വൈകുന്നേരം ആറ് മണിക്ക് ഉപവാസ പരിപാടികൾ അവസാനിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സമരപരിപാടിയിൽ ഗവർണർ പങ്കെടുക്കുന്നത്. കോളജ് തലം മുതൽ വിദ്യാർഥികളിലൂടെ സ്ത്രീധന നിരോധനത്തിനെതിരെ അവബോധം വളർത്തുന്നതിനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട് പോകുകയാണ്. സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം ചേരാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷിതമായ കേരളം എന്ന മുദ്രാവാക്യമാണ് ഗവർണർ ഉയർത്തുന്നത്.
Read Moreസുന്ദരിയായ ഭാര്യ, പക്ഷേ ഭാര്യയ്ക്ക് സൗന്ദര്യം പോരെന്ന് യുവാവ്; കാരണം തേടിയ പോലീസ് കണ്ടെത്തിയ സത്യം ഞെട്ടിക്കുന്നത്; ഗാർഹിക പീഡനം വർധിക്കുന്നതിലെ ചില സത്യങ്ങൾ ഇങ്ങനെയൊക്കെ…
സ്വന്തം ലേഖിക കണ്ണൂർ: ഭാര്യയ്ക്ക് സൗന്ദര്യം പോരാ…. യുവാവിന്റെ ആരോപണം കേട്ട് പോലീസുകാർ ആദ്യം ഒന്ന് ഞെട്ടി. സുന്ദരിയായ ഒരു ഭാര്യയെ മുന്നിൽ നിർത്തിയാണ് യുവാവ് പറയുന്നത്. അന്വേഷിച്ച് വന്നപ്പോഴാണ് പോലീസിന് കാര്യം മനസിലായത്. അവിഹിതം. ഭാര്യയെക്കാളും സുന്ദരിയായ ഒരു യുവതിയെ കണ്ടപ്പോൾ യുവാവിന് തന്റെ ഭാര്യയ്ക്ക് സൗന്ദര്യം തീരെ പോരാ. പിന്നീട് പീഡനം തുടങ്ങി. സഹികെട്ട് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. ബന്ധം വേർപിരിയണം എന്നായിരുന്നു യുവാവിന്റെ പിന്നീടുള്ള ആവശ്യം. മക്കളുടെ ഭാവി ഓർത്ത് ഭാര്യ ആദ്യം വിസമ്മതിച്ചു. പിന്നീട് ഫോണിലൂടെ ചീത്ത വിളിയായി. സഹികെട്ടാണ് ഭാര്യ കേസ് കൊടുത്തു… ഇങ്ങനെ ദിനം പ്രതി നിരവധി പരാതികളാണ് കണ്ണൂരിൽ വനിതാ സ്റ്റേഷനിൽ എത്തുന്നത്. കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ 326 പരാതികളാണ് വനിതാ സെല്ലിൽ എത്തിയത്. കൂടുതലും എത്തുന്ന പരാതികൾ മദ്യം കഴിച്ചെത്തി…
Read Moreസ്ത്രീധനമായി കിട്ടിയത് 41 ലക്ഷവും കാറും സ്വര്‍ണവും ! മൂല്യം ഒരു കോടിയിലധികം; സ്ത്രീധനം പ്രദര്‍ശിപ്പിച്ച് യുവാവ്;വീഡിയോ കാണാം…
സ്ത്രീധനത്തിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളാണ് രാജ്യത്തുടനീളം കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്. സ്ത്രീധനത്തിനെതിരായ പ്രതിഷേധം ഒരു ഭാഗത്ത് നടക്കുമ്പോള്‍ പരമാവധി സ്ത്രീധനം വാങ്ങാനും അത് പ്രദര്‍ശിപ്പിക്കാനുമാണ് ഒരു കൂട്ടരുടെ ശ്രമം. ഇക്കൂട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ഷംലിയില്‍ തനിക്ക് ലഭിച്ച സ്ത്രീധനത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. ഇത് വിവാഹവേദിയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു വരന്റെ ആഘോഷം. 41 ലക്ഷം രൂപയുടെ നോട്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, പാത്രങ്ങള്‍, ഒരു എസ്യുവിയുടെ താക്കോല്‍ എന്നിവയാണ് ഇയാള്‍ പ്രദര്‍ശനത്തിന് വച്ചത്. വീഡിയോ വൈറലായതോടെ പൊലീസും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. ഒരു കോടിയിലേറെ മൂല്യമുള്ള സാധനങ്ങളാണ് ഇയാള്‍ക്ക് സ്ത്രീധനമായി ലഭിച്ചതെന്നും ഇതാണ് പ്രദര്‍ശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ലഭിച്ച സ്ത്രീധനത്തെ കുറിച്ച് അഭിമാനത്തോടെ പൊങ്ങച്ചം പറയുന്ന യുവാവിനെയും കാണാം. വ്യവസായ സമ്പന്നരാണ് ഇരുകൂട്ടരും.
Read More17 ദിവസത്തെ ഇടവേളയില്‍ സഹോദരിമാരെ ഭര്‍ത്തൃവീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! വിരല്‍ ചൂണ്ടുന്നത് സ്ത്രീധന പീഡനത്തിലേക്ക്…
രാജ്യത്തെ ആകെ വ്യാപിച്ചിരിക്കുന്ന കൊറോണയേക്കാള്‍ വലിയ വൈറസാണ് സ്ത്രീധനം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. മൈസൂരുവില്‍ സഹോദരിമാരെ 17 ദിവസത്തെ ഇടവേളയില്‍ ഭര്‍ത്തൃവീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ പിന്നിലെ വില്ലനും സ്ത്രീധനമാണെന്ന് നിഗമനം. സ്ത്രീധനത്തിനായുള്ള ഭര്‍ത്തൃവീട്ടുകാരുടെ പീഡനം കാരണമാണ് മക്കള്‍ മരിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഹാസനിലെ സക്ലേശ്പുര്‍ താലൂക്കിലാണ് സംഭവം. കാപ്പിത്തോട്ടം തൊഴിലാളിയായ ബെലഗോഡു ഗ്രാമവാസി ഉദയ്യുടെ മക്കളായ ഐശ്വര്യ (19), സൗന്ദര്യ (21) എന്നിവരാണ് മരിച്ചത്. യഥാക്രമം ജൂണ്‍ എട്ടിനും 25-നുമായിരുന്നു ഇവരുടെ മരണം. നാലു പെണ്മക്കളാണ് ഉദയ്ക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകളായ ഐശ്വര്യയെ തുമകുരുവിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മൂത്തമകളായ സൗന്ദര്യയെ ഹൊസനനഗരയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഹാസന് വനിതാ ഫസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ കോളേജില്‍ ജേണലിസം വിദ്യാര്‍ഥിനിയാണ് സൗന്ദര്യ.…
Read More‘കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്തതയാണ്’! സ്ത്രീധനത്തിനെതിരേ കുറിക്കുകൊള്ളുന്ന വീഡിയോയുമായി മോഹന്‍ലാല്‍…
വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സ്ത്രീധനം കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. ഈ അവസരത്തില്‍ സ്ത്രീധനത്തിനെതിരേ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് മോഹന്‍ലാല്‍ റിലീസിനായി കാത്തിരിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന തന്റെ ചിത്രത്തിലെ രംഗം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് താരം സ്ത്രീധനത്തിനെതിരേ സംസാരിച്ചിരിക്കുന്നത്. വിവാഹം ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന പെണ്ണിനെ മരണത്തിലേക്ക് തള്ളിവിടുന്ന കാഴ്ച നിറഞ്ഞ കേരളത്തില്‍ സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത വീഡിയോ വലിയ സന്ദേശമാണ് നല്‍കുന്നത്. ‘സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ’ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ‘മക്കളേ നിങ്ങള്‍ വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണന്‍ ഉണ്ട്. കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്തതയാണ്. അതാണ് പൊളിറ്റിക്കലി കറക്റ്റ്’ എന്നാണ് വീഡിയോയിലെ പ്രസക്തമായ സംഭാഷണം.
Read Moreഭക്ഷണമായി നല്‍കിയിരുന്നത് അരി കുതിര്‍ത്തതും പഞ്ചസാര വെള്ളവും ! മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; രണ്ടു കുട്ടികളുടെ അമ്മയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ചത് നിരവധി കൊടുംക്രൂരതകള്‍ക്ക് ഇരയായ ശേഷം…
സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ഭര്‍ത്തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് കൊടുംക്രൂരതയുടെ കഥകള്‍. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയാണ് (26) മനസ്സിനെ മരവിപ്പിച്ച ക്രൂരതക്കൊടുവില്‍ കഴിഞ്ഞ 21ന് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടിയ മര്‍ദനത്തിലും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും മരിക്കുമ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയായ തുഷാരക്ക് 20 കിലോ തൂക്കമേയുണ്ടായിരുന്നുള്ളൂ. പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു നാളുകളായി ഇവര്‍ക്ക് ഭക്ഷണമായി നല്‍കിയത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാരയെ ബോധക്ഷയത്തെതുടര്‍ന്നാണ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്, എങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ ക്രൂരത പുറത്തായത്. ഏറെനാളായി തുഷാരക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും 20 കിലോ…
Read Moreഇതാണ് മാതൃകാ അധ്യാപകന് ! സ്വന്തം വിവാഹത്തിന് സ്ത്രീധനത്തിനു പകരം ആവശ്യപ്പെട്ടത് 1001 വൃക്ഷത്തൈകള്‍…
ഭുവനേശ്വര്‍: സ്ത്രീധനമായി ഫലവൃക്ഷത്തൈകള്‍ നല്കിയാല് മതിയെന്ന് പ്രഖ്യാപിച്ചതോടെ ഗ്രാമത്തിലെ യുവാക്കള്‍ക്കിടയില്‍ ഒരു സൂപ്പര്‍ഹീറോയുടെ പരിവേഷമാണ് സരോജ് കാന്ത് ബിശ്വാള്‍ എന്ന അധ്യാപകന് ലഭിച്ചിരിക്കുന്നത്. വിവാഹം ഉറപ്പിച്ചപ്പോള്‍ വധുവിന്റെ വീട്ടുകാരോട് ഇതല്ലാതെ മറ്റൊരു നിബന്ധനയും സരോജിനുണ്ടായിരുന്നില്ല. സ്ത്രീധന സമ്പ്രദായത്തോട് തനിക്ക് എതിര്‍പ്പാണെന്ന് സരോജ് ഉറക്കെ പറയുന്നു. കുട്ടിക്കാലം മുതല്‍ തന്നെ താനൊരു തികഞ്ഞ പ്രകൃതിവാദിയാണെന്നും അതുകൊണ്ടാണ് വിവാഹം ഉറപ്പിച്ചപ്പോള്‍ സ്ത്രീധനമായി 1001 ഫലവൃക്ഷത്തൈകള്‍ നല്കിയാല് മതിയെന്ന് അവളുടെ ബന്ധുക്കളോട് താന്‍ ആവശ്യപ്പെട്ടതെന്നും സരോജ് പറഞ്ഞു. വധുഗൃഹത്തില്‍ വച്ച് വളരെ ലളിതമായ രീതിയിലാവും വിവാഹച്ചടങ്ങുകള്‍ നടക്കുക. വാദ്യഘോഷങ്ങളോ കരിമരുന്ന് പ്രകടനങ്ങളോ ഒന്നും വിവാഹത്തോടനുബന്ധിച്ചുണ്ടാവില്ലെന്നും വധുവിന്റെ ബന്ധുക്കള്‍ അറിയിച്ചു. സരോജിന്റെ പ്രതിശ്രുതവധു രശ്മിരേഖയും സ്കൂള്‍ അധ്യാപികയാണ്. തന്റെ തീരുമാനങ്ങളില്‍ അവള് പൂര്‍ണസന്തോഷവതിയാണെന്നും സരോജ് പറഞ്ഞു. ഇത്തരം ഒരു യുവാവിനെ കണ്ടുമുട്ടുന്നത് ഭാഗ്യമെന്നായിരിക്കും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത്.
Read More