കോവിഡിനോടു പൊരുതി മരിച്ച ഡോ.ഐഷയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും കുറിപ്പും വ്യാജമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. ഈ ചിത്രം കണ്ണീരോടെയാണ് പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു വ്യക്തിയില്ല എന്നതാണ് യാഥാര്‍ഥ്യം. 2017 ലുള്ള ചിത്രമാണ് പ്രചരിക്കുന്നതെന്നും തെളിവ് സഹിതം ചിലര്‍ സമര്‍ഥിക്കുന്നു. ഈ പോസ്റ്റ് ആദ്യം പങ്കുവച്ച ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. ആശുപത്രി കിടക്കയിലെ ചിത്രം എന്ന് പ്രചരിപ്പിക്കുന്നത് ഒരു ദന്താശുപത്രിയിലെ ചിത്രമാണെന്നുമാണു വ്യക്തമാകുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ… Fake News … ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടത് ഡോക്ടര്‍ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്? ഏത് ആശുപത്രിയില്‍ മരിച്ചു? എന്ന ചോദ്യങ്ങളൊക്കെ നിലനില്‍ക്കെ തന്നെയാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ആരോ ഒരാള്‍ ഐഷ എന്ന പേരില്‍ ക്രിയേറ്റ് ചെയ്ത ട്വിറ്റര്‍…
Read More