മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും എതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയതിനെത്തുടര്‍ന്ന് ചൂടുപിടിച്ച ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ശ്രീറാം വെങ്കിട്ടരാമന് സുഹൃത്ത് വഫ ഫിറോസിന് വായുഗുളിക മേടിക്കാന്‍ പോയ വഴിക്കാവും ഈ അപകടം ഉണ്ടായത് എന്ന് പരിഹസിക്കുകയാണ് ഡോ. അനുജ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡോ.അനുജയുടെ പരിഹാസം. ഡോ. അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ‘വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചില്‍, എല്ലാറ്റിനും ഉത്തരവാദി മരണമടഞ്ഞ ബഷീറും എന്ന പോലായി പോയി നടപടികള്‍. ഈ നിയമത്തിന്റെ ഒക്കെ ഒരു കാര്യം. തെളിവുണ്ടോ, ഉണ്ടേല്‍ മാത്രം, അല്ലെങ്കില്‍ ശെരികേട് എന്നും ‘ശെരി ‘മാത്രമായി അവശേഷിക്കും. 2019ല്‍ തിരുവനന്തപുരത്തു K. M. ബഷീര്‍ എന്ന മാധ്യമപ്രവര്ത്തകന് തന്റെ മോട്ടോര്‍ വാഹനത്തില്‍…
Read MoreTag: dr.anuja joseph
ടൂറിസ്റ്റ് ബസിന്റെ നിറം മാറാത്തതോ ഡ്രൈവര്‍ യൂണിഫോം മാറാത്തതോ അല്ല പ്രശ്നം ! ഡോ.അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു…
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ മുക്തമായിട്ടില്ല. ഇപ്പോഴും ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നു. അപകടത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളമുള്ള ടൂറിസ്റ്റ് ബസുകളില്‍ പരിശോധനയും സജീവമായിരിക്കുകയാണ്. ഈ അവസരത്തില്‍ ഡോ.അനുജ ജോസഫ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കുട്ടികളോടൊപ്പം യാത്ര ചെയ്ത ഉത്തരവാദിത്തപെട്ടവര് ഡ്രൈവറിന്റെ അമിത വേഗത എന്തു കൊണ്ടു ചോദ്യം ചെയ്തില്ല. അയാള്‍ മദ്യപിച്ചിരുന്നോ എന്നു പോലും സംശയം തോന്നുന്ന വിധമാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചിരിക്കുന്നത്. അത്രയും പേരുടെ ജീവന് എന്തു വിലയാണ് ഡ്രൈവര്‍ ജോമോന് നല്‍കിയതെന്നു ഈ അപകടത്തോടെ വ്യക്തമാണ്. ഡോ.അനുജ ചോദിക്കുന്നു. അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ടൂറിസ്റ്റ് ബസിന്റെ നിറം മാറാത്തതു കൊണ്ടോ, ഡ്രൈവര്‍ യൂണിഫോം ധരിക്കാത്തത് കൊണ്ടുമാണ് അടുത്തിടെ വടക്കാഞ്ചേരി ടൂറിസ്റ്റ് bus അപകടം നടന്നതെന്നു കേരളത്തിലെ ജനങ്ങളാരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നയങ്ങള്‍…
Read Moreപെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല ! വിവാഹപ്രായം 21 ആക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഡോ.അനുജ ജോസഫ് പറയുന്നതിങ്ങനെ…
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ലേക്ക് ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒട്ടുമിക്കവരും അനുകൂലിക്കുമ്പോള്‍ ചിലരൊക്കെ എതിര്‍ക്കുന്നുമുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം പ്രശംസനീയമാണെന്നാണ് ഡോ. അനുജയുടെ അഭിപ്രായം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”പെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല, വിവാഹത്തെ കുറിച്ചു ചിന്തിക്കണമെന്ന ധാരണ വച്ചു പുലര്‍ത്തുന്നവര്‍, ചുറ്റിലുമുള്ള വല്യമ്മമാരുടെ പഴമൊഴിയില്‍ സ്വന്തം ആരോഗ്യം പോയിട്ടു കുടുംബ ജീവിതം നയിക്കാനുള്ള മാനസിക പക്വത തനിക്കു ആയിട്ടുണ്ടോന്നു പോലും നോക്കാതെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നവര്‍, മേല്പ്പറഞ്ഞതൊക്കെ വിശ്വാസത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ മറ പിടിച്ചു ഇന്നും നമ്മുടെയി നാട്ടില്‍ പിന്തുടരുന്നു. അതിനൊരു മാറ്റം അനിവാര്യമല്ലേ”. അനുജ ചോദിക്കുന്നു. ഡോ.അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… കഷ്ടിച്ചു ഒരു പതിനേഴു, അല്ലേല്‍ പതിനേഴര വയസ്സ് തികച്ചെന്നു…
Read Moreപങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രം; കുറിപ്പ് വൈറലാകുന്നു…
വിവാഹേതര ബന്ധങ്ങള്‍ കൂടിവരുന്ന ഒരു കാലമാണിത്. ദിവസേന ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പുറത്തെത്തുന്നത്. വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും പിഞ്ച് മക്കളെ പോലും ഉപേക്ഷിച്ചാണ് ഇത്തരത്തില്‍ സ്വന്തം സന്തോഷം തേടി പോകുന്നത്. ഇപ്പോള്‍ സംഭവത്തില്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജയുടെ പ്രതികരണം. പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രമെന്നാണ് ഡോ അനുജ കുറിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… വിവാഹിതര്‍ക്കിടയിലെ (അ)വിശുദ്ധ പ്രണയ നാടകം ശെരിയാണോ? വിവാഹമെന്ന പരി പാവന ബന്ധത്തില്‍ നിന്നു കൊണ്ടു പങ്കാളിയെ ചതിക്കുന്നവരെ പുണ്യ പ്രവൃത്തി ചെയ്യുന്നവരായി രേഖപ്പെടുത്താന്‍ കഴിയുമോ ? അടുത്തിടെ കമിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെടുകയുണ്ടായി, രണ്ടു പേരും വിവാഹിതര്‍, പങ്കാളികളും മക്കളുമൊക്കെ ഉള്ളവര്‍, ആ മക്കള്‍ക്കു അമ്മയെയോ അല്ലെങ്കില്‍ അച്ഛനെയോ ഇല്ലാണ്ടാക്കിയതൊഴിച്ചാല്‍…
Read More