വിവാഹ മുഹൂര്‍ത്ത സമയത്ത് വരന്‍ നടുറോഡില്‍ ട്രാഫിക് നിയന്ത്രിച്ചു ! പ്രതിശ്രുത വധു ആശുപത്രിയിലെ ഒ.പി തിരക്കിലും; കോവിഡ് കാലത്ത് സിവില്‍ പോലീസ് ഓഫീസര്‍ പ്രസാദും ഡോ.ആര്യയും മാതൃകയാകുന്നതിങ്ങനെ…

കോവിഡ് നിരവധി ജീവിതങ്ങളാണ് മാറ്റിമറിച്ചത്. പലരുടെയും ഭാവി തന്നെ മാറിപ്പോയി. പല വിവാഹങ്ങളും മാറ്റിവയ്ക്കപ്പെട്ടു. ഇത്തരത്തില്‍ മാറ്റിവയ്ക്കപ്പെട്ട ഒരു വിവാഹത്തിലെ നായകനും നായികയുമാണ് ഇപ്പോള്‍ ആളുകളുടെ പ്രശംസയ്ക്ക് പാത്രമായിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച വിവാഹ മുഹൂര്‍ത്തത്തില്‍ വധു ഒ.പിയിലെ തിരക്കില്‍ മുഴുകിയിരിക്കുകയായിരുന്നു പോലീസുകാരനായ വരനാവട്ടെ തിരുവനന്തപുരത്ത് ട്രാഫിക്കിലും. ഡോ.ആര്യയുടെയും പ്രസാദിന്റെയും പ്രവൃത്തി ഏവര്‍ക്കും മാതൃകയാവുകയാണ്. വിവാഹ മുഹൂര്‍ത്ത സമയത്ത് പ്രസാദിന്റെ ഫോണില്‍ നിന്ന് ഡോക്ടറുടെ ഫോണിലേക്ക് ഒരു വീഡിയോ കോള്‍ എത്തി. നമ്മുടെ തീരുമാനമാണ് ശരി പ്രസാദ് പറഞ്ഞപ്പോള്‍ അതെ, അതുമാത്രമാണ് ശരി എന്നും യുവഡോക്ടര്‍ ആര്യ പ്രതികരിച്ചു. ഏതാനും നിമിഷത്തെ സ്വകാര്യ സംഭാഷണം.വീണ്ടും ജോലിത്തിരക്കിലേക്ക്. ഈ രീതിയിലേയ്ക്ക് ഒരു തലമുറ മാറി മാതൃകയാവുകയാണ്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിതുര സ്വദേശി എം.പ്രസാദും കന്യാകുളങ്ങര ഗവണ്‍മെന്റ് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പോത്തന്‍കോട് സ്വദേശിനി…

Read More