കോവിഡ് 19നെ ചെറുക്കാന്‍ രാജ്യമൊട്ടാകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണ് തമിഴ്‌നാട്. തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ.സി.വിജയഭാസ്‌ക്കറിന്റെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷാ-പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ രണ്ടുപേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത് എന്നതും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എത്രമാത്രം കാര്യക്ഷമമായി നടപ്പിലാക്കുന്നു എന്നതിന് തെളിവാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പോലീസിന്റെയും ജനങ്ങളുടെയും ഒരുപോലെയുള്ള സഹകരണമാണ് ഇതിന് സഹായിക്കുന്നതെന്ന് മധുര സിറ്റി എസ്‌ഐ സോനൈ പറയുന്നു. സംസ്ഥാനത്തെ സ്‌കൂളുകളും ബാറുകളും അടക്കം അടച്ചിരിക്കുകയാണ്. റെയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളിലെല്ലാം കര്‍ശന നിരീക്ഷണമാണ് നടക്കുന്നത്. കൈ കഴുകാനുള്ള സൗകര്യങ്ങള്‍ എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാരും ആരോഗ്യമന്ത്രിയുടെയും സജീവ ഇടപെടല്‍ ഈ വിഷയത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല പത്തുലക്ഷം മാസ്‌ക്കുകള്‍ സര്‍ക്കാര്‍ തന്നെ തയ്യാറാക്കി തമിഴ്‌നാട്ടില്‍ ഒട്ടാകെ വിതരണം ചെയ്തു. റെയില്‍വെ സ്റ്റേഷനിലും വിമാനത്താവളത്തിന് സമാനമായ മുന്നൊരുക്കങ്ങളും നിരീക്ഷണങ്ങളുമാണ് നടക്കുന്നത്.…
Read More