“എല്ലാ മുറിവുകളും ഉണങ്ങും…തഴഞ്ഞു മാറിയവര്‍ ചേര്‍ത്തു നിര്‍ത്തും…ഇരുട്ടു മാറി വീണ്ടും നിലാവു പരക്കും ………………………………………………………..ചിറകുകള് വീശി ഉയരങ്ങള്‍ കീഴടക്കുംലോകം നിനക്കുവേണ്ടി കാത്തിരിക്കും….കാതോര്‍ത്തിരിക്കും…’ വെള്ളക്കടലാസില്‍ അവൾ കോറിയതു വാക്കുകളായിരുന്നില്ല, ജീവിതമായിരുന്നു. കൈപിടിക്കേണ്ടവർ കൈയൊഴിഞ്ഞപ്പോഴും അവൾ തോറ്റില്ല. ആ കുഞ്ഞിപ്പാത്തു ഇന്നു ഡോ. ഫാത്തിമാ അസ്ലയാണ്. അവളുടെ ജീവിതത്തിനു കണ്ണീരുപ്പിന്റെ നനവുണ്ട്. പിറന്നു വീണു മൂന്നാം ദിനമാണ് കുഞ്ഞിപ്പാത്തുവിന്റെ കാലിലെ വളവ് അമ്മൂമ്മ കണ്ടത്. ഡോക്ടര്‍മാര്‍ പറഞ്ഞു, വാപ്പയുടെ അതേ രോഗമാണ് കുഞ്ഞിനെയും ബാധിച്ചിരിക്കുന്നത്- ഓസ്റ്റിയോജെനസിസ് ഇംപെർഫെക്ട. ശരീരത്തിലെ എല്ലുകളെല്ലാം പൊട്ടുന്ന ജനിതകരോഗമാണിത്. ഒന്നുറക്കെ തുമ്മുകയോ ചുമയ്ക്കുകയോ എന്തിനു ചിരിച്ചാൽപ്പോലും എല്ലു പൊട്ടിയേക്കാം. “ചെറുപ്പത്തിലെ കാര്യങ്ങള്‍ അപ്പ പറഞ്ഞറിയാം. കാലിന്റെ വളവു മാറാന്‍ എത്രയോ ദിവസം എന്നെ തലകീഴായി കെട്ടിത്തൂക്കിയിട്ടിരുന്നു. അന്നു മുതല്‍ കഴിഞ്ഞ ഒരു വര്‍ഷം മുന്‍പുവരെ ഒടിവും പൊട്ടലുമൊക്കെ എന്റെ ജീവിതത്തിലെ നിത്യസംഭവങ്ങളായി മാറി. കഴിഞ്ഞ വര്‍ഷം…
Read More