ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും ജീവന് കൈയ്യില്‍ പിടിച്ച് രക്ഷപ്പെട്ടതിന്റെ കഥകളാണ് ഇപ്പോള്‍ നിരവധി ഇന്ത്യക്കാരുടെ വാക്കുകളിലൂടെ പുറത്തു വരുന്നത്. പലരുടെയും ശ്വാസം നേരെവീണത് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോള്‍ മാത്രമായിരുന്നു. ഡോ.രൂപേഷ് ഗാന്ധിയും പങ്കുവെയ്ക്കുന്നത് ഈ അതിജീവനത്തിന്റെ കഥയാണ്. ഓപ്പറേഷന് കാവേരിയില്‍ സുഡാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാര്ക്കൊപ്പമായിരുന്നു രൂപേഷിന്റെയും മടക്കം. സുഡാനില്‍ നിന്നും വന്ന ഇന്ത്യാക്കാരുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. അവിടെ കനത്ത വെടിവെപ്പും ബോംബിംഗും തുടരുകയാണെന്നും സഹപ്രവര്‍ത്തകരില്‍ ഒട്ടേറെപ്പേര്‍ മരണമടഞ്ഞെന്നും ഇനി സുഡാനിലേക്കില്ലെന്നും ഭാര്യയുമൊത്ത് ജന്മനാടായ ഗുജറാത്തിലേക്ക് മടങ്ങുന്ന വേളയില്‍ ഗാന്ധി പറയുന്നു. സുഡാനിലെ അവസാനദിനങ്ങള്‍ ഭീതിദമായിരുന്നെന്നാണ് ഗാന്ധിയുടെ ഭാര്യ റീന പറയുന്നു. വൈദ്യുതിയോ കുടിവെള്ളമോ പോലും ഉണ്ടായിരുന്നില്ല. ജദ്ദയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ 367 യാത്രികര്‍ക്കൊപ്പമായിരുന്നു ഇവരും വന്നത്. സുഡാന് തുറമുഖത്ത് നിന്നും സൗദി തുറമുഖത്ത് എത്തിയ…
Read More