ഇന്ത്യയില്‍ കോവിഡ് വാക്സിന് നല്‍കിത്തുടങ്ങിയതോടെ ശുഭപ്രതീക്ഷയിലാണ് എല്ലാവരും. നിലവില്‍ കേരളത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സിന് നല്കി വരുന്നുണ്ട്. എന്നാല്‍ വാക്സിന് കുത്തിവെയ്പ്പ് ആരംഭിച്ചതോടെ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് വാക്സിനെടുത്താല്‍ കോവിഡ് വരുമോ ? എന്നത്. വാക്സിനെടുത്താലും കോവിഡ് വരാം എന്ന യാഥാര്‍ഥ്യം സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്. രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്സിന്റെ ഗുണഫലം പൂര്‍ണമായും കിട്ടൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വാക്സിനേഷനു ശേഷം ഒരാള്‍ക്ക് രോഗം വന്നെങ്കില്‍, രോഗാണു പുതുതായി ശരീരത്തില്‍ കയറിയതാണെന്നാണ് അതിനര്‍ത്ഥമെന്ന് മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഡോ.മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്… വാക്സിനെടുത്താലും കോവിഡ് വരാമോ?വരാം.. വന്നു.. ഇന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിട്ട് മൂന്ന് ദിവസമായി. ആരോഗ്യപരമായി അല്‍പ്പം മെച്ചപ്പെട്ടതിനാലാണ് ഇന്നൊരു കുറിപ്പിടാമെന്ന് കരുതിയത്. ആദ്യ ഡോസ് വാക്സിനെടുത്തെങ്കിലും എല്ലാ…
Read More