തൃശൂര്‍: വ്യാജ ചികിത്സകരുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്. പ്രകൃതി ചികിത്സ, നാട്ടുവൈദ്യം എന്ന പേരിലാണ് ഒട്ടുമിക്ക തട്ടിപ്പും നടക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ നിസാരമായി ഭേദമാക്കാമെന്നു പറഞ്ഞ് രംഗത്തെത്തുന്ന വ്യാജവൈദ്യന്മാരില് പലരും ഒടുവില്‍ രോഗികളെ അതിവ ഗുരുതരമായമായ അവസ്ഥയിലാണ് എത്തിക്കുന്നത്. ഈ അവസരത്തില്‍ പ്രകൃതി ചികിത്സയുടെ പേരില്‍ നടന്ന ഒരു തട്ടിപ്പും അതിനിരയായ കുട്ടിയുടെ അവസ്ഥയും തുറന്നുകാണിക്കുകയാണ് ഡോക്ടര്‍ രാഹുല്‍ ആര്. അപസ്മാര രോഗമുള്ള നാലുവയസുകാരനെ ഒരു പ്രകൃതിചികിത്സകന് ചികിത്സിച്ച് രോഗം മൂര്‍ച്ചിച്ച് അനുഭവമാണ് ഡോക്ടര്‍ എഴുതിയിരിക്കുന്നത്. ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴുള്ള ചിത്രവും ആശുപത്രി വിട്ടശേഷം വീണ്ടും കാണാന്‍ ചെന്നപ്പോഴുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് ഡോക്ടറുടെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ തന്റെ അനുഭവം പങ്കുവെച്ചത്. ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചിത്രം 1: കഴിഞ്ഞ മാസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ICU വില്‍ അഡ്മിറ്റ്…
Read More