മുന്‍ ദേവികുളം സബ് കളക്ടറും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന് വിവാഹിതനാകുന്നു. ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ആണ് വധു. വിവാഹം അടുത്തയാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വെച്ച് നടത്തുമെന്നാണ് വിവരം. അടുത്ത ബന്ധുക്കള്‍ മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും രേണു രാജും സിവില്‍ സര്‍വീസിലേക്ക് എത്തുന്നത്. 2012 ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. ദേവികുളം സബ് കളക്ടറായി ജോലി ചെയ്യവെ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു. പിന്നീട് 2019ല്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്ത്തകന് കെഎം ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കാര്‍ ഓടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണെന്നുമായിരുന്നു ശ്രീറാമിന്റെ മൊഴി. ഈ കേസില്‍ സസ്പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെ 2020…
Read More