ബിഗ്ബോസ് താരം ഡോ.റോബിന് രാധാകൃഷ്ണന് വിവാഹിതനാകുന്നു. റോബിന് തന്നെയാണ് വിവാഹ വാര്‍ത്തയെ സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. അവതാരകയും മോഡലുമായ ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും ആരതിയാണ് വധുവെന്നും റോബിന് ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് വെളിപ്പെടുത്തിയത്. എന്റേത് എന്ന കുറിപ്പുമായി താരം സമൂഹമാധ്യമത്തിലൂടെയും സ്ഥിരീകരണം നടത്തി. ”പലരും പറയുന്നുണ്ട് എന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ കമ്മിറ്റഡ് ആണ്. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും” ഇങ്ങനെയായിരുന്നു റോബിന്റെ വാക്കുകള്‍.
Read More